പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

ഈ വര്‍ഷം വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് പുതിയ സുസുക്കി ഹയാബൂസ. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇത് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

ഇതിഹാസ മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് ചെയ്ത മോഡല്‍ ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഡലിനെ ഫിലിപ്പീന്‍സിലും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

പുതിയ സുസുക്കി ഹയാബൂസ ഫിലിപ്പീന്‍സില്‍ PHP 1.088 മില്യണ്‍ (ഏകദേശം 16.63 ലക്ഷം രൂപ) വില്‍പ്പനയ്ക്ക് എത്തുന്നത്. ഇന്ന് മുതല്‍ ഷോറൂമുകളില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

താല്‍പ്പര്യമുള്ള ഉപഭേക്താക്കള്‍ക്ക് അവരുടെ ബുക്കിംഗ് നടത്താനും കഴിയും. ഇന്ത്യയില്‍ പുതിയ സുസുക്കി ഹയാബൂസയുടെ വില 16.40 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് / കാന്‍ഡി ബേണ്‍ഡ് ഗോള്‍ഡ്, മെറ്റാലിക് മാറ്റ് വാള്‍ സില്‍വര്‍ / കാന്‍ഡി ഡെയറിംഗ് റെഡ്, പേള്‍ ബ്രില്യന്റ് വൈറ്റ് / മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

1340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ സുസുക്കി ഹയാബൂസയെ ശക്തിപ്പെടുത്തുന്നത്. ഇത് കര്‍ശനമായ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നു.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

ഈ യൂണിറ്റ് 9,700 rpm-ല്‍ 187 bhp പരമാവധി കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിന്‍, 6-സ്പീഡ് ഗിയര്‍ബോക്സിനൊപ്പം ഒരു ദ്വിദിശ ദ്രുതഗതിയിലുള്ള ഷിഫ്റ്ററും നല്‍കിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

പുതിയ ഹയാബൂസയിലെ ഇന്‍ടേക്ക്, എക്സ്ഹോസ്റ്റ് സംവിധാനങ്ങള്‍ സുസുക്കി പരിഷ്‌ക്കരിച്ചു കൂടാതെ മെച്ചപ്പെട്ട ത്രോട്ടില്‍ പ്രതികരണത്തിനായി പുതിയ റൈഡ്-ബൈ-വയര്‍ സംവിധാനവും ചേര്‍ത്തു.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

SIRS (സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം) യുടെ കീഴില്‍ വരുന്ന നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുമായി പുതിയ സുസുക്കി ഹയാബൂസ വരുന്നു. ഒന്നിലധികം റൈഡിംഗ് മോഡുകള്‍, പവര്‍ മോഡ് സെലക്ടര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ദ്വിദിശ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ലോഞ്ച് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

മോട്ടോര്‍സൈക്കിളിന് 6-ആക്‌സിസ് IMU, കോര്‍ണറിംഗ് എബിഎസ് എന്നിവയുണ്ട്. മോഷന്‍ ട്രാക്ക് ബ്രേക്ക് സിസ്റ്റം, സ്ലോപ്പ് ഡിപന്‍ഡന്റ് കണ്‍ട്രോള്‍ സിസ്റ്റം (ബ്രേക്കിംഗ് ചെയ്യുമ്പോള്‍ പിന്‍ ചക്രത്തെ തടയുന്നു), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റ് ഇലക്ട്രോണിക് സവിശേഷതകള്‍.

പുതിയ ഹയാബൂസ ഫിലിപ്പീന്‍സിലുമെത്തി; ജനപ്രീതി വര്‍ധിക്കുന്നുവെന്ന് സുസുക്കി

രൂപകല്‍പ്പനയുടെ കാര്യത്തില്‍, പുതിയ സുസുക്കി ഹയാബൂസ മുന്‍ മോഡലിന്റെ സിലൗറ്റ് വഹിക്കുന്നു, എന്നിരുന്നാലും, മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ അതിന്റെ കോസ്‌മെറ്റിക്, എയറോഡൈനാമിക് കഴിവുകളും മെച്ചപ്പെടുത്തുന്നതിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പുതുക്കിയ ടെയില്‍ ലാമ്പ്, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, റിയര്‍ സീറ്റ് കൗള്‍, ട്വീക്ക്ഡ് ഫ്രണ്ട് എന്‍ഡ് തുടങ്ങിയവ പ്രധാന സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ചിലതാണ്.

Most Read Articles

Malayalam
English summary
Suzuki Introduced Hayabusa In Philippines, Find Here Price, Engine, Features Details. Read in Malayalam.
Story first published: Monday, June 28, 2021, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X