ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സമീപ കാലങ്ങളിലായി സ്‌കൂട്ടര്‍ ശ്രേണിയ്ക്ക് വളരെയധികം ജനപ്രീതിയാണ് ലഭിക്കുന്നത്. നിരവധി നിര്‍മ്മാതാക്കള്‍ ഒരു പുതിയ സെഗ്മെന്റ് ആരംഭിക്കുന്നതിനോ നിലവിലുള്ളവയെക്കുറിച്ച് നവീകരിക്കുന്നതിനോ ശ്രമിക്കുന്നത് നമ്മള്‍ കണ്ടു.

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പ്രത്യേകിച്ച് കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ സ്വന്തം വണ്ടിയെ ആശ്രയിച്ച് തുടങ്ങിയതോടെ ഡിമാന്റ് വര്‍ധിച്ചതും സ്‌കൂട്ടര്‍ വിഭാഗത്തിലാണ്. 2020 ഡിസംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹോണ്ട ആക്ടിവ തന്നെയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയില്‍ മുന്നിലുള്ളത്. കാലാകലങ്ങളായി ഹോണ്ട ആക്ടിവയിലൂടെ അടക്കിവാഴുന്ന ഒരു വിഭാഗം കൂടിയാണിത്.

MOST READ: മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇരുചക്രവാഹനവുമാണ് ആക്ടിവ. കഴിഞ്ഞ മാസം ഇത് 1,34,077 യൂണിറ്റായി ഉയര്‍ന്ന ആഭ്യന്തര റെക്കോര്‍ഡ് രേഖപ്പെടുത്തി. അതേസമയം 2019-ല്‍ 1,31,899 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ വില്‍പ്പനയില്‍ 1.6 ശതമാനം വര്‍ധനവുണ്ടാക്കാനും ബ്രാന്‍ഡിന് സാധിച്ചു.

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2020 ഡിസംബറില്‍ 40,154 യൂണിറ്റുകളുടെ വില്‍പ്പനയുമായി സുസുക്കി ആക്‌സസ് 125 രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2019-ല്‍ ഇതേ കാലയളവില്‍ ഇത് 37,495 യൂണിറ്റായിരുന്നു വില്‍പ്പന.

MOST READ: കൊവിഡ് -19 പ്രതിരോധ വാക്സിനുകൾ രാജ്യമെമ്പാടുമെത്തിക്കാൻ റീഫർ വാഹനങ്ങളുമായി ടാറ്റ

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇതോടെ പോയ മാസം വില്‍പ്പന 7 ശതമാനമായി വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ മാസം 38,435 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി ടിവിഎസ് ജുപിറ്റര്‍ മൂന്നാം സ്ഥാനത്തുണ്ട്. 2019-ല്‍ ഇതേ കാലയളവില്‍ ഇത് 36,184 യൂണിറ്റായിരുന്നു വില്‍പ്പന. 6.2 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്.

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടിവിഎസ് അവതരിപ്പിച്ച എന്‍ടോര്‍ഖ് 125, 2020 ഡിസംബറില്‍ 25,692 യൂണിറ്റുകളുമായി നാലാം സ്ഥാനത്ത് എത്തി. 21,026 യൂണിറ്റുകളില്‍ നിന്നാണ് 22.1 ശതമാനം വളര്‍ച്ചയോടെ നാലാം സ്ഥാനത്തെത്തിയത്.

MOST READ: ഹ്യുണ്ടായിയിൽ നിന്നും ഇനി എത്തുന്നത് ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവി; കാത്തിരിപ്പ് അധികം നീളില്ല

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2019-ല്‍ ഇതേ മാസത്തില്‍ വിറ്റ 20,516 യൂണിറ്റുകളില്‍ നിന്ന് 22,025 യൂണിറ്റുമായി ഡിയോ അഞ്ചാം സ്ഥാനത്തെത്തി. വില്‍പ്പനയില്‍ 7.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പട്ടികയുടെ രണ്ടാം പകുതിയില്‍ രണ്ട് ഹീറോ സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നു, പ്ലെഷര്‍ ആറാമതും ഡെസ്റ്റിനി 125 ഒമ്പതാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. 67.5 ശതമാനം വളര്‍ച്ചയോടെ 11,391 യൂണിറ്റുകളില്‍ നിന്ന് 19,090 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്താന്‍ പ്ലെഷറിന് സാധിച്ചു.

MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

യമഹ റേ 8,690 യൂണിറ്റായി വില്‍പ്പന ഉയര്‍ത്തി. 2019 ഡിസംബറില്‍ 4,428 യൂണിറ്റായിരുന്നു വില്‍പ്പന. 96.2 ശതമാനമാണ് വില്‍പ്പന വര്‍ധന. എട്ടാം സ്ഥാനത്തേക്ക് യമഹ ഫാസിനോ എത്തി. 6,180 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.

ആദ്യം സ്ഥാനം വിട്ടുനല്‍കാതെ ആക്ടിവ; ഡിസംബറിലെ സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഡെസ്റ്റിനി 70.8 ശതമാനം ഉയര്‍ന്ന് 5,789 യൂണിറ്റുകളുടെ വില്‍പ്പന നേടി. 4,481 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസും ആദ്യ പത്തില്‍ ഇടം നേടി.

Most Read Articles

Malayalam
English summary
Top Ten Scooters Sold In 2020 December, Here Is The Full Details. Read in Malayalam.
Story first published: Saturday, January 23, 2021, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X