Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

തങ്ങളുടെ ഏറ്റവും പുതിയ സ്പീഡ് ട്രിപ്പിള്‍ 1200 RR അവതരിപ്പിച്ച് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍. സ്പീഡ് ട്രിപ്പിള്‍ ശ്രേണി ഒരു റെട്രോ-സ്‌റ്റൈല്‍ റേസര്‍ ഉപയോഗിച്ച് വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും കമ്പനി അറിയിച്ചു.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

സ്പീഡ് ട്രിപ്പിള്‍ 1200 RR ബ്രാന്‍ഡ് നിരയിലെ സ്പീഡ് ട്രിപ്പിള്‍ 1200 RS-നെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും, ഒരു പ്രത്യേക ആകര്‍ഷണം നല്‍കാന്‍ കമ്പനി പുതിയ ബോഡി പാനലുകള്‍ ഉപയോഗിച്ചുവെന്ന് വേണം പറയാന്‍.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

രണ്ട് ബൈക്കുകളും ഒരേ 178 bhp കരുത്തും 125 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1160 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് പങ്കിടുന്നത്. എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. എന്നാല്‍ സ്പീഡ് ട്രിപ്പിള്‍ 1200 RR-നെ ഒരു ആധുനിക കഫേ റേസര്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

സ്പീഡ് ട്രിപ്പിള്‍ 1200 RS-ന്റെ ഇരട്ട ഹെഡ്‌ലാമ്പുകള്‍ ലഭിക്കുമ്പോള്‍, സ്പീഡ് ട്രിപ്പിള്‍ 1200 RR-ന് ഒരു സിംഗിള്‍ റൗണ്ട് ഹെഡ്‌ലൈറ്റാണ് മുന്നിലെ ഏറ്റവും വ്യക്തവും ശ്രദ്ധേയവുമായ മാറ്റം. ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും ചേര്‍ത്തിട്ടുണ്ട്.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

കൂടാതെ ഒരു സ്‌പോര്‍ട്ടിയും കൂടുതല്‍ മുന്നോട്ട് ചായുന്നതുമായ സ്ഥാനം നല്‍കാന്‍ ഫുട്പെഗുകള്‍ പിന്നിലേക്ക് നീക്കി. ട്രാക്കിന് അനുയോജ്യമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. RR-ല്‍, ഓഹ്ലിന്‍സ് സ്മാര്‍ട്ട് ഇസി 2.0 ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന സെമി-ആക്റ്റീവ് സിസ്റ്റം ഉപയോഗിച്ച് ട്രയംഫ് സസ്‌പെന്‍ഷന്‍ നവീകരിച്ചു.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

മുന്നിലും പിന്നിലുമുള്ള സസ്‌പെന്‍ഷന്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്നതാണ്, കൂടാതെ സെമി-ആക്റ്റീവ് സിസ്റ്റം തുടര്‍ച്ചയായി റൈഡിംഗ് ശൈലി, വേഗത, ആക്‌സിലറേഷന്‍ എന്നിവയുമായി പൊരുത്തപ്പെടുന്നതിന് കംപ്രഷനും റീബൗണ്ട് ഡാംപിംഗും ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

17 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലുകള്‍ സ്പീഡ് ട്രിപ്പിള്‍ 1200 RR-ന് തുല്യമാണ്, എന്നാല്‍ ഇപ്പോള്‍ പിറെല്ലി ഡയബ്ലോ സൂപ്പര്‍കോര്‍സ SP V3 ടയറുകളുമായിട്ടാണ് മോഡല്‍ എത്തുന്നത്. കൂടുതല്‍ ശക്തമായ പ്രകടനത്തിന്, ട്രയംഫ് ട്രാക്ക് ഉപയോഗത്തിന് മാത്രമുള്ള ഡയാബ്ലോ സൂപ്പര്‍കോര്‍സ SC2 V3 ടയറുകള്‍ വാഗ്ദാനം ചെയ്യുന്നു.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

ബ്രേംബോ സ്‌റ്റൈല മോണോബ്ലോക്ക് കാലിപ്പറുകളാണ് മുന്‍ ചക്രത്തില്‍. 320 mm ഇരട്ട ഡിസ്‌ക് ബ്രേക്കുകളും മുന്നിലെ സവിശേഷതയാണ്. ബ്രെംബോ ട്വിന്‍ പിസ്റ്റണ്‍ കാലിപ്പര്‍ 220 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

സീറ്റിന്റെ ഉയരം 830 മില്ലീമീറ്ററാണ്, അതേസമയം കര്‍ബ് ഭാരം 199 കിലോഗ്രാം ആണെന്നും കമ്പനി അറിയിച്ചു. എക്സ്ഹോസ്റ്റ് സിസ്റ്റം സമാനമാണ്, എന്നാല്‍ ബ്രഷ് ചെയ്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സൈലന്‍സറും ബ്ലാക്ക് എന്‍ഡ് ക്യാപും ഇരുമോഡലുകളെയും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്ന് വേണം പറയാന്‍.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത് ആറ് സ്പീഡ് ട്രാന്‍സ്മിഷനൊപ്പമാണെങ്കിലും സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചും ഇതിന് ലഭിക്കും. മോട്ടോ 2 ചാമ്പ്യന്‍ഷിപ്പില്‍ ട്രയംഫിന്റെ പങ്കാളിത്തത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പെട്ടെന്നുള്ള ഷിഫ്റ്റര്‍ നിലവാരം പുലര്‍ത്തുന്നു.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

അപ്ഷിഫ്റ്റുകളില്‍, ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റ് ഗിയറുകളിലെ മര്‍ദ്ദം ഒഴിവാക്കാന്‍ ഇഗ്‌നിഷന്‍, ഇന്ധനം, ത്രോട്ടില്‍ ആംഗിള്‍ എന്നിവ ക്രമീകരിക്കുന്നു. ഡൗണ്‍ഷിഫ്റ്റുകള്‍ക്കായി, സിസ്റ്റം സുഗമമായ ഗിയര്‍ മാറ്റങ്ങള്‍ക്ക് ത്രോട്ടില്‍ ബ്ലിപ്പുകള്‍ നിയന്ത്രിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

സ്പീഡ് ട്രിപ്പിള്‍ 1200 RR-ല്‍ അഞ്ച് റൈഡിംഗ് മോഡുകള്‍, ഒരു ഐഎംയു, കോര്‍ണറിംഗ് എബിഎസ്, സ്വിച്ച് ചെയ്യാവുന്ന കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് ഫ്രണ്ട് വീല്‍ ലിഫ്റ്റ് കണ്‍ട്രോള്‍, പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

ബൈക്കിന് 5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇല്യൂമിനേറ്റഡ് സ്വിച്ച് ക്യൂബ്‌സ്, കീലെസ് സിസ്റ്റം എന്നിവയും മറ്റ് സവിശേഷതകളാണ്. 2022 ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 RR-ന്റെ വില GBP 17,950 ആണ്, ഇത് 2022 ജനുവരി മുതല്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും. എന്നാല്‍, സ്പീഡ് ട്രിപ്പിള്‍ RR ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

ട്രയംഫില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യന്‍ വിപണിയില്‍ വലിയ പദ്ധതികളാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Speed Triple 1200 RR അവതരിപ്പിച്ച് Triumph; വില, സവിശേതകള്‍ ഇങ്ങനെ

നിരവധി മോഡലുകളെ രാജ്യത്ത് എത്തിച്ച് വിപണി പിടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബജാജ് ഓട്ടോയുമായും കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Triumph motorcycles unveiled speed triple 1200 rr find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X