TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. നിരവധി സ്റ്റാര്‍ട്ടപ്പുകളും, പുതിയ കമ്പനികളും ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ എത്തുന്നുണ്ടെങ്കിലും പ്രമുഖ ബ്രാന്‍ഡുകളായ ബജാജും ടിവിഎസും മാത്രമാണ് ഇലക്ട്രിക് മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

ടിവിഎസിന് ഐക്യുബ് എന്നൊരു മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുമ്പോള്‍, ബജാജ് ചേതക് എന്നൊരു മോഡലിനെയും വില്‍പ്പനയ്ക്ക് എത്തിക്കുന്നു. കൂടാതെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും നമ്മുടെ രാജ്യത്ത് മാന്യമായ വില്‍പ്പനയാണ് പ്രതിമാസം നേടുന്നതും.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

എന്നിരുന്നാലും, കഴിഞ്ഞ മാസം വില്‍പ്പനയുടെ കാര്യത്തില്‍ ഐക്യുബ് ചേതക്കിനെ മറികടന്നുവെന്നാണ് കണക്കുകള്‍. ചേതക്കിന്റെ 364 യൂണിറ്റുകളെ അപേക്ഷിച്ച് ഐക്യുബിന് 649 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചു. ടിവിഎസ് ഐക്യുബ് കഴിഞ്ഞ മാസം 2,721.74 ശതമാനം വാര്‍ഷിക വളര്‍ച്ച (YoY) രേഖപ്പെടുത്തി.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

2020 ഓഗസ്റ്റ് മാസത്തെ 23 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യപ്പെടുമ്പോള്‍ ഇത് വലിയ മുന്നേറ്റമാണെന്നും കമ്പനി അറിയിച്ചു. പ്രതിമാസ വില്‍പ്പനയുടെ (MoM) അടിസ്ഥാനത്തില്‍, 20.19 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021 ജൂലൈയിലെ മൊത്തം വില്‍പ്പന 540 യൂണിറ്റുകളായിരുന്നു.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

ബജാജ് ചേതക്കിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം ഇത് 89.58 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി, അതേസമയം അതിന്റെ പ്രതിമാസ വില്‍പ്പന 50.14 ശതമാനം കുറഞ്ഞു. 2020 ഓഗസ്റ്റ്, 2021 ജൂലൈ എന്നീ മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ യഥാക്രമം 192 യൂണിറ്റുകളും 730 യൂണിറ്റുകളുമാണ്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

സെമി കണ്ടക്ടറുകളുടെ ക്ഷാമം കാരണം, എല്ലാ വാഹന നിര്‍മ്മാതാക്കളും ഉല്‍പാദന നിയന്ത്രണങ്ങള്‍ നേരിടുന്നു, കൂടാതെ ഇവിക്ക് പ്രശ്‌നം കൂടുതല്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിമിതമായ ഉല്‍പാദന ശേഷി കാരണം ബജാജിന് തങ്ങളുടെ ചേതക്കിനായുള്ള ബുക്കിംഗ് നിരവധി തവണ അവസാനിപ്പിക്കേണ്ടിവന്നു.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

നിര്‍മ്മാതാവ് ഇപ്പോള്‍ ഇ-സ്‌കൂട്ടറിനുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു, പക്ഷേ നിലവിലെ ബാച്ച് നിലനില്‍ക്കുന്നതുവരെ മാത്രമാകും ഓര്‍ഡറുകള്‍ സ്വീകരിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കിയ ഉപഭോക്താക്കള്‍ക്ക് ഡെലിവറി എടുക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

സമീപകാലത്ത്, ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ധാരാളം മാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയിലെ വളര്‍ച്ചയ്ക്ക് കാരണമായി പറയുന്നത് വ്യക്തിഗത മൊബിലിറ്റിക്ക് വര്‍ധിച്ച മുന്‍ഗണനയും പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉയര്‍ന്ന വിലയും കാരണമാണ്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

കൊവിഡ് -19 മഹാമാരി വ്യക്തിഗത ചലനാത്മകതയുടെ ആവശ്യം വര്‍ധിപ്പിച്ചുവെന്നും റ്ിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഇന്ധന വിലയിലെ തുടര്‍ച്ചയായ വര്‍ധനവ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങള്‍, പ്രത്യേകിച്ച് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവരുടെ പരമ്പരാഗത ഇന്ധന-ഊര്‍ജ്ജ എതിരാളികളേക്കാള്‍ ഉയര്‍ന്ന വിലയുമായാണ് വരുന്നത്, എന്നാല്‍ ഉടമസ്ഥതയുടെ വില വളരെ കുറവാണ്. മറുവശത്ത്, ചിപ്പ് പ്രതിസന്ധി ഓട്ടോമൊബൈലുകളുടെ, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കുന്നു.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

വിതരണ ശൃംഖലയിലെ പ്രതിസന്ധി കാരണം ബജാജ് ഓട്ടോയ്ക്ക് പലതവണ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് നിര്‍ത്തേണ്ടിവന്നിരുന്നു, പ്രത്യേകിച്ചും ഇവി നിര്‍മ്മിക്കുന്നതിന് അത്യാവശ്യമായ മൈക്രോചിപ്പുകള്‍ ലഭ്യമല്ലാത്തതിനാല്‍.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

ഇങ്ങനെയൊക്കെയാണെങ്കിലും ഇരു നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളെ കൂടുതല്‍ ഇടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വേണം പറയാന്‍. കൊച്ചിയിലാണ് ഐക്യുബ് അവസാനമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

അതേസമയം ചേതക്കിന്റെ വില്‍പ്പന ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്ക് വ്യപിക്കുന്നതായും കമ്പനി അറിയിച്ചു. ബെംഗളൂരു, ഔറംഗാബാദ്, മൈസൂര്‍, മംഗലാപുരം, പുനെ, നാഗ്പൂര്‍ എന്നീ ആറ് നഗരങ്ങളിലാണ് ചേതക് ഇതിനോടകം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

3.8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ബജാജിന്റെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 5.4 bhp കരുത്തും 16.2 Nm torque ഉം ഇത് പരമാവധി ഉത്പാദിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഈ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 1.41 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പിങ്ക്, ബ്ലു, ബ്ലാക്ക്, റെഡ്, യെല്ലോ, വൈറ്റ് എന്നിങ്ങനെ മൊത്തം ആറ് കളര്‍ ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാനും സാധിക്കും.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

ഇനി ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍, 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഇതിന് ലഭിക്കുന്നത്. പരമാവധി വേഗത 78 കിലോമീറ്റര്‍ ആണ്. പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

നിരവധി ഫീച്ചറുകളും സവിശേഷതകളുമായി എത്തുന്ന മോഡലിന് 1.30 ലക്ഷം രൂപയാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. 4.2 സെക്കന്‍ഡുകള്‍ മാത്രം മതി 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനൊന്നും കമ്പനി അവകാശപ്പെടുന്നു.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

ഇലക്ട്രിക് ഇരുചക്രവാഹന വിപണി വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ദിവസങ്ങള്‍ കഴിയും തോറും നിരവധി മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നു. ഏറ്റവും ഒടുവില്‍ എത്തിയത് ഓല ഇലക്ട്രികാണ്.

TVS iQube തന്നെ കേമന്‍; 2021 ഓഗസ്റ്റിലും Bajaj Chetak പിന്നിലാക്കി വില്‍പ്പന

അടുത്തിടെയാണ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി പുറത്തിറക്കിയത്. S1, S1 പ്രോ എന്നിങ്ങനെ തിരിച്ചിരിക്കുന്ന മോഡലുകള്‍ വലിയ ചലനങ്ങളാണ് ഈ ശ്രേണിയില്‍ ഉണ്ടായിരിക്കുന്നത്. വില്‍പ്പനയിലും ഇത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനിയും. ഓലയും ഓരോ നീക്കങ്ങളെയും എതിരാളികളും വലിയ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tvs iqube beats bajaj chetak in august 2021 sales find here sales chart
Story first published: Thursday, September 23, 2021, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X