2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

2021 അപ്പാച്ചെ RR310, റൈഡര്‍ 125, ജൂപ്പിറ്റര്‍ 125 എന്നീ മോഡലുകളുടെ അവതരണത്തിന് പിന്നാലെ അപ്പാച്ചെ RTR 160 4V സീരീസും നവീകരിച്ച് നിര്‍മാതാക്കളായ ടിവിഎസ്. ഹൊസൂര്‍ ആസ്ഥാനമായുള്ള നിര്‍മാതാവ് ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും ഇതിനൊപ്പം അവതരിപ്പിച്ചു.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

ടിവിഎസ് അപ്പാച്ചെ RTR 160 4V സ്‌പെഷ്യല്‍ എഡിഷന്റെ വില 1,21,372 രൂപയാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി). ഡ്രം ബ്രേക്ക്, സിംഗിള്‍ ഡിസ്‌ക്, റിയര്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകള്‍ക്ക് 1,15,265 മുതല്‍ 1,20,050 രൂപ വരെയാണ് വില (എക്‌സ്‌ഷോറൂം, ഡല്‍ഹി).

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

പുതിയ അപ്പാച്ചെ RTR 160 4V-യ്ക്ക് ഇപ്പോള്‍ മൂന്ന് പുതിയ റൈഡ് മോഡുകള്‍ക്കൊപ്പം ഒരു പുതിയ ഹെഡ്‌ലാമ്പ് അസംബ്ലിയും സിഗ്‌നേച്ചര്‍ ഡിആര്‍എല്ലും (ഡേടൈം റണ്ണിംഗ് ലാമ്പ്) ലഭിക്കുന്നു. ഇതില്‍ ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവര്‍, റെഡ് അലോയ് വീലുകളുള്ള ഒരു എക്‌സ്‌ക്ലൂസീവ് മാറ്റ് ബ്ലാക്ക് നിറം, പുതിയ സീറ്റ് പാറ്റേണ്‍, പുതിയ ഹെഡ്‌ലാമ്പും ലഭ്യമാക്കിയിട്ടുണ്ട്.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

ഈ വര്‍ഷം ആദ്യം ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളായ 160 4V യ്ക്ക് ഒരു അപ്ട്രേറ്റഡ് എഞ്ചിന്‍ ലഭിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്‌പെഷ്യല്‍ എഡിഷന് പ്രത്യേക സ്‌പോര്‍ട്ടി ബോഡി ഡെക്കലുകളും പ്രത്യേക കളര്‍ തീമും ലഭിക്കുന്നു. ചുവന്ന അലോയ് വീലുകളോടൊപ്പം ഒരു മാറ്റ് ബ്ലാക്ക് കളര്‍ തീം ലഭിക്കുന്നു.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

പുതിയ ഹെഡ്‌ലാമ്പ് ഡിസൈനും ക്രമീകരിക്കാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും സഹിതം പുതിയ സീറ്റ് പാറ്റേണ്‍ ഈ പ്രത്യേക പതിപ്പ് മോഡലിന് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു. പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 4V, ടിവിഎസ് അപ്പാച്ചെ RTR 160 4V സ്‌പെഷ്യല്‍ എഡിഷന്‍ എന്നിവ ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, റേഡിയല്‍ റിയര്‍ ടയര്‍ എന്നിവയ്ക്കൊപ്പം 200 4V പോലെ അര്‍ബന്‍, സ്പോര്‍ട്ട്, റെയിന്‍ മോഡുകളും ഇപ്പോള്‍ അവതരിപ്പിക്കുന്നു.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

കൂടാതെ, ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ ടിവിഎസ് SmartXonnect ബ്ലൂടൂത്ത് സവിശേഷതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് നിരവധി പ്രവര്‍ത്തനങ്ങളും സവിശേഷതകളും പ്രാപ്തമാക്കുന്നുവെന്നാണ് കമ്പനി അറിയിച്ചിക്കുന്നത്.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

ടിവിഎസ് അപ്പാച്ചെ RTR 160 4V സീരീസ് മോട്ടോര്‍സൈക്കിളുകള്‍ റേസിംഗ് പ്രേമികള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ നല്‍കിക്കൊണ്ട് ഞങ്ങളുടെ അഭിലാഷ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന പ്രതീക്ഷകള്‍ക്ക് അനുസൃതമായി മുന്നേറുന്നുവെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം മോട്ടോര്‍സൈക്കിള്‍സ് മേധാവി മേഘശ്യാം ഡിഗോള്‍ പറഞ്ഞു.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

നാല് പതിറ്റാണ്ടുകളുടെ റേസിംഗ് വംശാവലി പിന്തുണയ്ക്കുന്ന, ടിവിഎസ് അപ്പാച്ചെ RTR 160 4V സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അതിന്റെ ക്ലാസ്സില്‍ ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളുടെ ഒരു നിര വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

ടിവിഎസ് അപ്പാച്ചെ RTR 160 4V സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ടിവിഎസ് അപ്പാച്ചെ സീരീസ് പ്രൊഡക്ട് പോര്‍ട്ട്ഫോളിയോയെ പ്രശംസിക്കുകയും ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹന ഓഫര്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മേഘശ്യാം ഡിഗോള്‍ പറഞ്ഞു.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

ടിവിഎസ് അപ്പാച്ചെ RTR 160 4V സ്‌പെഷ്യല്‍ പതിപ്പിന് ചുവന്ന അലോയ് വീലുകളും ഒരു പുതിയ സീറ്റ് പാറ്റേണും ഉള്ള ഒരു പ്രത്യേക മാറ്റ് ബ്ലാക്ക് നിറം ലഭിക്കുന്നു. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ സ്‌കീമുകളിലാണ് റെഗുലര്‍ ശ്രേണി വാഗ്ദാനം ചെയ്യുന്നത്.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

കോസ്‌മെറ്റിക് നവീകരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ബൈക്കിന് മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. ഓയില്‍ കൂളറിനൊപ്പം അതേ 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് ഫ്യുവല്‍-ഇന്‍ജക്റ്റഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

2021 Apache RTR 160 4V മോഡലിനെ അവതരിപ്പിച്ച് TVS; വില 1.15 ലക്ഷം രൂപ

ഇത് 9,250 rpm-ല്‍ 17.63 bhp കരുത്തും 7,250 rpm-ല്‍ 14.73 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2020 മോഡലിനേക്കാള്‍ കൂടുതല്‍ 1.61 പിഎസ്, 0.61 എന്‍എം ഉത്പാദിപ്പിക്കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ വിലയില്‍, ഇത് സുസുക്കി ജിക്സര്‍, യമഹ FZ-S V3, പള്‍സര്‍ NS160, ഹീറോ എക്സ്ട്രീം 160R എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Tvs launched 2021 apache rtr 160 4v in india with ride modes and new features
Story first published: Friday, October 8, 2021, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X