125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ടിവിഎസിന്റെ സ്‌കൂട്ടര്‍ നിരയിലെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് എന്‍ടോര്‍ഖ് 125. പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് സ്‌കൂട്ടര്‍ സ്വന്തമാക്കുന്നതും. മോഡലിന് ആവശ്യക്കാര്‍ ഏറിയതോടെ ഇതിന്റെ നിരവധി പതിപ്പുകളെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

മാത്രമല്ല വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ നേപ്പാളിലും, ബംഗ്ലാദേശിലും മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയിലും ടിവിഎസിന്റെ മുന്‍നിര ഐസിഇ സ്‌കൂട്ടറാണ് എന്‍ടോര്‍ഖ് 125.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

കൂടാതെ 125 സിസി സ്‌കൂട്ടറിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാക്കളെ രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായി തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു. 2021 ഓഗസ്റ്റ് മാസത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125 -ന്റെ വില്‍പ്പനയില്‍ 32 ശതമാനം വളര്‍ച്ച കൈവരിച്ചതായും കമ്പനി അറിയിച്ചു.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 19,918 യൂണിറ്റുകളില്‍ നിന്ന് 26,288 യൂണിറ്റ് വിറ്റഴിക്കാന്‍ ടിവിഎസിന് കഴിഞ്ഞു. ജുപ്പിറ്ററിന് തൊട്ടുപിന്നാലെ രാജ്യത്ത് ടിവിഎസിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറാകാനും ഇത് സഹായിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

മൊത്തത്തില്‍, കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സ്‌കൂട്ടറാണ് എന്‍ടോര്‍ഖ് 125. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍, ടോപ്പ് എന്‍ഡ് റേസ് XP പതിപ്പ് എന്നിവയുള്‍പ്പെടെ നിരവധി വേരിയന്റുകളില്‍ എന്‍ടോര്‍ഖ് 125-നെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത് 72,270 രൂപയില്‍ നിന്നാണ്. ഉയര്‍ന്ന പതിപ്പിനായി 84,025 രൂപയും എക്സ്‌ഷോറൂം വിലയായി നല്‍കണം. 124.8 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് എന്‍ടോര്‍ഖ് 125-ന് കരുത്ത് പകരുന്നത്.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ഈ യൂണിറ്റ് 7,000 rpm-ല്‍ 9.38 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും. സസ്‌പെന്‍ഷന്‍ ചുമതലകള്‍ക്കായി മുന്‍വശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് 220 mm ഡിസ്‌ക് അല്ലെങ്കില്‍ 130 mm ഡ്രം, പിന്നില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് 130 mm ഡ്രം ബ്രേക്ക്, സംയോജിത ബ്രേക്കിംഗ് സിസ്റ്റം (CBS) എന്നിവയും ഉള്‍പ്പെടുന്നു.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ഈ വിഭാഗത്തിലെ ഏറ്റവും സവിശേഷതകളുള്ള സ്‌കൂട്ടറുകളില്‍ ഒന്നാണ് എന്‍ടോര്‍ഖ് 125 എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ഫീച്ചര്‍ പട്ടികയില്‍ ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, അലോയ് വീലുകള്‍, ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത്, നാവിഗേഷന്‍ അസിസ്റ്റ്, കോളര്‍ ഐഡി, എല്‍ഇഡി ഹെഡ്‌ലാമ്പ്, ലൊക്കേഷന്‍ അസിസ്റ്റ്, റൈഡ് സ്റ്റാറ്റസ് ഷെയര്‍ എന്നിവ ഉള്‍പ്പെടുന്നു.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

എന്നിരുന്നാലും, ടോപ്പ്-എന്‍ഡ് റേസ് XP പതിപ്പിന് രണ്ട് റൈഡിംഗ് മോഡുകളും ലഭിക്കുന്നു-സ്ട്രീറ്റ്, റേസ്, വോയ്‌സ് അസിസ്റ്റിനൊപ്പം, ഈ സവിശേഷതകളോടെ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ഐസിഇ സ്‌കൂട്ടറാണ് എന്‍ടോര്‍ഖ് 125. 7,000 rpm-ല്‍ 10.2 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 5,500 rpm-ല്‍ 10.8 Nm ടോര്‍ക്കും റേസ് XP എഡിഷനുണ്ട്.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

അതേസമയം 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തില്‍ കൂടുതല്‍ ശക്തരാകാനൊരുങ്ങുകയാണ് കമ്പനി. അധികം വൈകാതെ ഈ വിഭാഗത്തില്‍ പുതിയൊരു സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് 125 സിസി വിഭാഗത്തിലേക്ക് പുതിയൊരു മോട്ടോര്‍സൈക്കിള്‍ കമ്പനി അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മോഡലിനെ കമ്പനി എത്തിച്ചിരിക്കുന്നത്. ശ്രേണിയില്‍ മികച്ചതാകാന്‍ വേണ്ടതെല്ലാം മോഡലില്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

അതുപോലെ തന്നെയാണ് പുതിയ സ്‌കൂട്ടറിന്റെ കാര്യത്തിലും. അതേസമയം നിലവില്‍ ബ്രാന്‍ഡ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജുപ്പിറ്ററിന്റെ ഉയര്‍ന്ന പതിപ്പാകും ഇതെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്പനി നിലവില്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ഹോണ്ട ആക്ടിവ 125, ഹീറോ മാസ്ട്രോ എഡ്ജ് 125, സുസുക്കി ആക്സസ് 125 തുടങ്ങിയ സെഗ്മെന്റിലെ മറ്റ് എതിരാളികള്‍ക്കെതിരെയാകും പുതിയ 125 സിസി മോഡല്‍ മത്സരിക്കുക. എഞ്ചിന്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും നിലവില്‍ എന്‍ടോര്‍ഖില്‍ കാണുന്ന അതേ എഞ്ചിന്‍ തന്നെയാകും ഈ മോഡലിനും ലഭിക്കുക എന്നാണ് സൂചന.

125 സിസി വിഭാഗത്തില്‍ അതിവേഗം വളര്‍ന്ന് Ntorq 125; വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് TVS

ഇന്ത്യയിലെ 125 സിസി സെഗ്മെന്റിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടോര്‍ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു മുമ്പ് പറഞ്ഞത് ഇങ്ങനെ, 'മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 125 സിസി സെഗ്മെന്റ് 20 ശതമാനം സിഎജിആറില്‍ വളര്‍ന്നു. ഞങ്ങള്‍ ലക്ഷ്യമിടും ടിവിഎസിന്റെ സ്ഥാനവും ആവേശകരമായ ഉല്‍പന്നങ്ങളും ഈ വിഭാഗത്തിലേക്ക് കൊണ്ടുവരുവനാണ്. ഇത് ഭാവിയിലെ വളര്‍ച്ചാ മേഖലയാണെന്നും അത് ലാഭകരമായ വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Tvs says ntorq 125 registered 32 percentage growth in 2021 august sale details
Story first published: Saturday, September 25, 2021, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X