75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ Vespa, തങ്ങളുടെ 75-ാം വാര്‍ഷിക പതിപ്പ് സ്‌കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതിനോടകം തന്നെ വാര്‍ഷിക പതിപ്പുകളെ കമ്പനി ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മോഡലുകളെ രാജ്യത്തും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 1946 ഏപ്രിലില്‍ ഇറ്റലിയില്‍ നിര്‍മാതാക്കളായ Piaggio-യുടെ കീഴില്‍ Vespa സ്ഥാപിക്കപ്പെട്ടത്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

Vespa എപ്പോഴും എക്കാലത്തേയും മനോഹരമായ ചില സ്‌കൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ പ്രസിദ്ധമാണ്, അതിന്റെ ആധുനിക ലൈനപ്പ് അതില്‍ നിന്ന് വ്യതിചലിക്കുന്നില്ല. പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ സ്‌റ്റൈലിംഗിന് കുറച്ച് മനോഹരമായ സ്പര്‍ശങ്ങള്‍ നല്‍കി കാര്യങ്ങള്‍ കുറച്ചുകൂടി മികച്ചതാക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് LX125, VXL150 എന്നിവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് 'Vespa 75 -ാം പതിപ്പിനെ' അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറ്റവും വലിയ വ്യത്യാസം പിന്നിലെ വൃത്താകൃതിയിലുള്ള ലെതര്‍ ബാഗും സ്‌പെയര്‍ വീലിനോട് സാമ്യമുള്ളതും പുതിയ മെറ്റാലിക് യെല്ലോ പെയിന്റ് കളര്‍ ഓപ്ഷനുമാണ്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

മുന്‍വശത്തെ സ്റ്റോറേജ് കംപാര്‍ട്ട്മെന്റില്‍ ഒരു '75' ബാഡ്ജിനൊപ്പം സൈഡ് പാനലുകളിലും മഡ്ഗാര്‍ഡിലും സ്‌കൂട്ടര്‍ '75' നമ്പറിംഗ് ആലോഘനം ചെയ്തിട്ടുണ്ട്. ഡയമണ്ട് കട്ട് ഫിനിഷുള്ള ബ്രൗണ്‍ നിറത്തിലുള്ള അലോയ് വീലുകളും ഈ പ്രത്യേക പതിപ്പ് മോഡലില്‍ ഉണ്ട്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

സീറ്റ് ഒരു ലെതര്‍ യൂണിറ്റാണ്, പതിവ് പതിപ്പ് പോലെ, റിയര്‍-വ്യൂ മിററുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ ലഗേജ് റാക്ക് ആക്‌സസറി, എക്സ്ഹോസ്റ്റ് എന്നിവയ്ക്ക് ചുറ്റും ക്രോം ഇന്‍സേര്‍ട്ടുകള്‍ സ്‌കൂട്ടറിന് ലഭിക്കുന്നു.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലൈറ്റ്, സിംഗിള്‍ ചാനല്‍ എബിഎസ് (150 സിസി വേരിയന്റ്) ഉള്ള ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് ഓഫറിലെ മറ്റ് സവിശേഷതകള്‍. Vespa 75 -ാം വാര്‍ഷിക പതിപ്പിന്റെ പവര്‍ട്രെയിനില്‍ രണ്ട് ഓപ്ഷനുകളാണ് ലഭിക്കുന്നത്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

ആദ്യത്തേത് 125 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ്. ഇത് 9.92 bhp പരമാവധി കരുത്തും 9.60 Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്നു. രണ്ടാമത്തേത് 150 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-പോട്ട് മോട്ടോര്‍.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

ഈ യൂണിറ്റ് 10.47 bhp കരുത്തും 10.6 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ട്രാന്‍സ്മിഷന്‍ ചുമതലകള്‍ രണ്ട് എഞ്ചിനുകളിലും ഒരു CVT-യാണ് കൈകാര്യം ചെയ്യുന്നു, ഇത് സൗകര്യപ്രദമായ ട്വിസ്റ്റ് ആന്റ് ഗോ പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്നു.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

മോഡലുകളില്‍ സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ സിംഗിള്‍ സൈഡ് ആം ഹൈഡ്രോളിക് യൂണിറ്റും പിന്നില്‍ ഡ്യുവല്‍ ഷോക്ക് പ്രീ-ലോഡ അബ്‌സോര്‍ബറുകളുമാണ്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

സുരക്ഷയ്ക്കായി മോഡലുകളില്‍ മുന്നില്‍ 200 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 140 mm ഡ്രം ബ്രേക്കും ലഭിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് (150 സിസി) കോംമ്പി ബ്രേക്കിംഗ് സിസ്റ്റം (125 സിസി) ലഭ്യമാക്കിയിട്ടുണ്ട്.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

Vespa 75 -ാം വാര്‍ഷിക പതിപ്പിന്റെ വില പരിശോധിച്ചാല്‍, 125 സിസി വേരിയന്റിന് 1,25,966 രൂപയാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. 150 സിസി വേരിയന്റിന് 1,39,090 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ എക്‌സ്‌ഷോറൂം വില.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

ഇരുമോഡലിനുമായുള്ള ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചതായും Vespa അറിയിച്ചു. 5,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഇന്ത്യയിലുടനീളമുള്ള എല്ലാ Vespa ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ വഴിയും ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

നിലവില്‍, ഇന്ത്യയിലുടനീളമുള്ള 190 നഗരങ്ങളില്‍ Vespa-യ്ക്ക് സാന്നിധ്യമുണ്ട്, സമീപഭാവിയില്‍ 400 ഡീലര്‍ഷിപ്പുകളുള്ള 300 നഗരങ്ങളിലേക്ക് ഡീലര്‍ ശൃംഖല വ്യാപിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ അറിയിച്ചിരുന്നു.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

'Vespa 75 -ാമത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇന്ത്യയും 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ വേളയില്‍ ഈ മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് Piaggio ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡിയേഗോ ഗ്രാഫി പറഞ്ഞു.

75-ാം വാര്‍ഷിക പതിപ്പുകളെ അവതരിപ്പിച്ച് Vespa; വില 1.25 ലക്ഷം രൂപ

'Vespa ഒരു വാഹനം മാത്രമല്ല, ജീവിതനിലവാരത്തിന്റെ പ്രതീകമാണ്, അത് ആഗോള പദവി നേടുകയും പ്രവണതകളെ വിവിധ കാലഘട്ടങ്ങളിലേക്ക് മറികടക്കുകയും ചെയ്യുന്നുവെന്നാണ് Piaggio ഇന്ത്യ ഇരുചക്രവാഹനങ്ങളുടെ ബിസിനസ് മേധാവി സുധന്‍ഷു അഗര്‍വാള്‍ വ്യക്തമാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Vespa launched 75th anniversary edition models in india price engine feature design details here
Story first published: Thursday, August 19, 2021, 15:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X