Just In
- 26 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലാസിക് ലുക്കിൽ ഇന്നും ക്യൂട്ടായി രാജ്ദൂത് ബോബി; വീഡിയോ
അധികം ആർക്കും രാജ്ദൂത് GTS 175 ഓർമ്മയുണ്ടാകില്ല, എന്നാൽ ഈ ചെറിയ യന്ത്രം തികച്ചും ഒരു ഇതിഹാസ മോഡലാണ്.

1973 -ൽ പുറത്തിറങ്ങിയ ‘ബോബി' എന്ന സിനിമയിൽ റിഷി കപൂറിനും ഡിംപിൾ കപാഡിയയ്‌ക്കുമൊപ്പം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 70 കളിൽ മോട്ടോർ സൈക്കിളിന് നിരവധി ആരാധകരെ ലഭിച്ചു. പിന്നീട് മോട്ടോർസൈക്കിൾ ബോബി എന്ന് പേരിൽ അറിയപ്പെട്ട് തുടങ്ങി.

എസ്കോർട്സ് ഗ്രൂപ്പിന്റെ രസകരമായ ഒരു ചെറിയ ബൈക്കായിരുന്നു ബോബി. രാജൻസ് സ്കൂട്ടർ, റേഞ്ചർ മോട്ടോർസൈക്കിൾ മറ്റ് രാജ്ദൂത് മോഡലുകൾ എന്നിവയിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് കൂട്ടിച്ചേർത്താണ് ഇത് നിർമ്മിച്ചത്.

ഹോണ്ട Z ‘മങ്കി ബൈക്കുകൾ' പോലെ രൂപകൽപ്പന ചെയ്ത ഒരു ചെറിയ മോട്ടോർസൈക്കിളായിരുന്നു ഫലം. ‘ഗ്രാൻഡ് ടൂറിസ്മോ സ്പോർട്സ് 175' അഥവാ GTS 175 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്കിന് 173 സിസി ടൂ-സ്ട്രോക്ക് എഞ്ചിനാണ് ലഭിച്ചിരുന്നത്, ഇത് ഏകദേശം 7.5 bhp കരുത്തും 12.7 Nm torque ഉം വികസിപ്പിക്കുന്നു.

1984 -ൽ രാജ്‌ദൂത് GTS 175 -ന്റെ ഉത്പാദനം അവസാനിച്ചു, പക്ഷേ ചില മോഡലുകൾ ഇന്നുവരേയും സംരക്ഷിക്കപ്പെടുന്നു. ബൈക്ക് വിത്ത്ഗേൾ എന്ന് യൂടൂബ് ചാനൽ അപ്‌ലോഡ് ചെയ്ത, അത്തരമൊരു രാജ്ദൂത് ബോബിയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്. മോട്ടോർസൈക്കിളിന്റെ ഓൾഡ് സ്കൂൾ സ്റ്റൈലിംഗ് ഏത് വാഹന പ്രേമിയെയും ഇപ്പോഴും ആകർഷിക്കും.

ഒരു സ്‌ക്വയറിഷ് യൂണിറ്റാണ് ഹെഡ്‌ലാമ്പ്, മുൻവശത്ത് ഒരു പ്രമുഖ ലിങ്ക് സസ്‌പെൻഷനും നമുക്ക് കാണാം. ഫ്യുവൽ ടാങ്ക് ബാക്കി ബൈക്കിനെ അപേക്ഷിച്ച് വലുതായി കാണപ്പെടുന്നു, 8.0 ലിറ്ററാണ് ഇതിന്റെ ശേഷി.

എക്‌സ്‌ഹോസ്റ്റ് വശത്താണ് ഒരുക്കിയിരിക്കുന്നത്, റൈഡറും പില്യനും അബദ്ധത്തിൽ സ്വയം പൊള്ളലേൽക്കുന്നത് തടയുന്നതിന് ഹീറ്റ് ഷീൽഡുകൾ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. സീറ്റ് സിംഗിൾ പീസ് യൂണിറ്റാണ്, കൂടാതെ പിന്നിൽ ബൈക്കിന്റെ വലതുവശത്ത് ഒരു സ്പെയർ വീലും ഘടിപ്പിച്ചിരിക്കുന്നു.

GTS 175 -ന്റെ റൈഡിംഗ് പൊസിഷൻ ഇടുങ്ങിയതാണ്. എന്നിരുന്നാലും റൈഡർ മാത്രമാണുള്ളതെങ്കിൽ സുഖപ്രദമായ ഒരു സ്ഥാനത്ത് തുടരാനാകും. ഈ കാലഘട്ടത്തിൽ ബോബി ഓടിക്കുന്നത് വളരെ പ്രയാസകരമാണ്.

മൂന്ന് സ്പീഡ് യൂണിറ്റായ ഗിയർബോക്‌സിന് ഈ ബൈക്കിന് 50 കിലോമീറ്റർ വേഗത കൈവരിക്കാൻ മാത്രമേ സഹായിക്കൂ. കൂടാതെ ഈ വേഗതയിൽ എത്താൻ വളരെയധികം സമയവുമെടുക്കുന്നു, ധാരാളം വൈബ്രേഷനുകളും വാഹനത്തിനുണ്ട്.
എന്നിരുന്നാലും, വേഗത കൈവരിക്കുന്നത് വേഗത കുറയ്ക്കുന്നതിനേക്കാൾ വലിയ പ്രശ്നമല്ല എന്ന് വേണം പറയാൻ, പ്രത്യേകിച്ച് ഇന്നത്തെ നിലവാരമനുസരിച്ച് ബ്രേക്കുകൾ അപര്യാപ്തമാണ്.

അതോടൊപ്പം സുഗമമായി പ്രവർത്തിക്കുന്നതിന് ടൂ-സ്ട്രോക്ക് എഞ്ചിന് വളരെയധികം ശ്രദ്ധയും പരിപാലനവും ആവശ്യമാണ്, തീർച്ചയായും, ബൈക്ക് പോകുന്നിടത്തെല്ലാം ഒരു പുക മേഘവും ഒപ്പമുണ്ടാവും എന്നത് ശ്രദ്ധേയമാണ്.