ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

യമഹ മോട്ടോർ തങ്ങളുടെ ജനപ്രിയ YZF-R15 മോഡലിനായി പുതിയ പെയിന്റ് സ്കീം വെളിപ്പെടുത്തി. ഫുൾ ഫ്ലെയർഡ് സ്പോർട്സ് ബൈക്കിന് മലേഷ്യൻ വിപണിയിൽ ഇപ്പോൾ ഒരു പുതിയ സിൽവർ കളർ ഓപ്ഷൻ ലഭിച്ചിരിക്കുകയാണ്, ഇത് താങ്ങാനാവുന്ന എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന് കൂടുതൽ പ്രീമിയം നൽകുന്നു.

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

പുറത്ത്, R15 -ന് ഫ്ലാഷി ഫ്ലൂറസെന്റ് യെല്ലോ വീലുകൾ ലഭിക്കുന്നു. അവ ബൈക്കിന്റെ മൊത്തത്തിലുള്ള സിൽവർ / ഗ്രോ നിറത്തിലുള്ള ട്രീറ്റ്മെന്റുമായി സമന്വയിപ്പിക്കുന്നു.

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളാൽ സജ്ജമാക്കിയിരിക്കുന്ന ഇന്ത്യൻ-സ്‌പെക്ക് മോഡലിൽ നിന്ന് വ്യത്യസ്തമായി ഇത് അപ്പ്സൈഡ്ഡൗൺ ഫ്രണ്ട് ഫോർക്കുകളുടെ പ്രീമിയം സെറ്റ് ഉപയോഗിക്കുന്നു.

MOST READ: കൊവിഡ് രണ്ടാം തരംഗം; ഉത്പാദന കേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹീറോ

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

ഫോർക്ക് ട്യൂബുകളുടെ ഗോൾഡൻ നിറം സ്പോർട്ബൈക്കിന്റെ മൊത്തത്തിലുള്ള സ്പോർട്ടി ആകർഷണത്തെ പൂർത്തീകരിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല.

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

പുതിയ പെയിന്റ് സ്കീമൊഴികെ ബാക്കി മോട്ടോർസൈക്കിൾ അതേപടി തുടരുന്നു. ഇരട്ട-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ് ബൈക്കിൽ തുടരുന്നു, ഇത് വളരെ അഗ്രസ്സീവായ ആകർഷണം നൽകുന്നു.

MOST READ: ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

മുൻനിര YZF-R1 മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ഫുൾ-ഫെയറിംഗ് ഡിസൈൻ എന്നിവയും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

കമ്പനിയുടെ പേറ്റന്റഡ് വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 155 സിസി, ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക്, SOHC, 4-വാൽവ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് R15 -ന്റെ ഹൃദയം. അസിസ്റ്റ് & സ്ലിപ്പർ (A&S) ക്ലച്ച്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച് തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കും.

MOST READ: ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും; ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

മലേഷ്യൻ വിപണിയിൽ RM 11,988 (2.20 ലക്ഷം രൂപ) ആണ് ഇതിന്റെ വില. പുതിയ സിൽവർ പെയിന്റ് സ്കീം ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുമോ ഇല്ലയോ എന്നതിൽ ഒരു അപ്‌ഡേറ്റും ഇല്ല.

ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

റേസിംഗ് ബ്ലൂ, തണ്ടർ ഗ്രേ, ഡാർക്ക്നൈറ്റ് എന്നിങ്ങനെ മൂന്ന് അധിക പെയിന്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ മെറ്റാലിക് റെഡ് കളർ ഓപ്ഷനും രാജ്യത്ത് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha R15 Aquires New Silver Grey Colour Scheme. Read in Malayalam.
Story first published: Thursday, April 22, 2021, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X