വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

യമഹ മോട്ടോർ ഇന്ത്യ ഒരു പുതിയ മോട്ടോർസൈക്കിളിന്റെ വെർച്വൽ ലോഞ്ചിനായി ഒരുങ്ങുകയാണ്. "R DNA -യുടെ പുതിയ അധ്യായം എക്സ്പീരിയൻസ് ചെയ്യുക" എന്ന തലക്കെട്ടോടെയാണ് ജാപ്പനീസ് നിർമ്മാതാക്കൾ പുതിയ R15 M മോഡലിന്റെ ലോഞ്ച് ഇൻവിറ്റേഷൻ പങ്കുവെക്കുന്നത്.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

സമീപ മാസങ്ങളിൽ ധാരാളം ഊഹാപോഹങ്ങൾക്ക് R15 M വിധേയമായിരുന്നു. എന്നാൽ അതിനെല്ലാം വിരാമം കുറിച്ച് കൊണ്ട് R15 M മോട്ടോർസൈക്കിൾ സെപ്റ്റംബർ 21 -ന് യമഹ പുറത്തിറക്കും.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

വെളിപ്പെടുത്തുന്ന മോട്ടോർസൈക്കിൾ R15M ആണെന്നതിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ട് ഫ്യുവൽ ടാങ്കിലെ ഫാക്സ് വെന്റുകളും അതിന് ചുവടെ യമഹ ലോഗോയും പുതിയ കളർ സ്കീമും ടീസർ ചിത്രം കാണിക്കുന്നു. യമഹ R15 M നിലവിലുള്ള R15 V3 -യുടെ പുതിയ തലമുറ പതിപ്പല്ല, പകരം, വളരെ ജനപ്രിയമായ ഫ്ലെയർ സൂപ്പർപോർട്ടിന്റെ അല്പം പ്രീമിയം വേർഷനാണ്.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

ഇത് R15 സീരീസിന്റെ ശ്രേണി വിപുലീകരിക്കുന്നതിനും ഗണ്യമായ വിഷ്വൽ അപ്‌ഗ്രേഡുകളില്ലാതെ മൂന്നര വർഷത്തിലേറെയായി നിലനിൽക്കുന്നതിനാൽ തങ്ങളുടെ V3 -യ്ക്ക് വ്യത്യസ്ത കാഴ്ചപ്പാട് ആഗ്രഹിക്കുന്ന കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും ഇത് സഹായിക്കും. R15 M മോഡൽ R15 ശ്രേണിയിൽ ഏറ്റവും മുകളിൽ സ്ഥാപിക്കും, ഇതിന് R7 -ൽ നിന്നും ശക്തമായ R1M -ൽ നിന്നും ഡിസൈൻ പ്രചോദനങ്ങൾ ലഭിക്കുന്നു.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

ജാപ്പനീസ് നിർമ്മാതാക്കൾ സാധാരണയായി M മോണിക്കർ നോർമൽ മോഡലുകളുടെ പെർഫോമെൻസ് അവതാരങ്ങൾക്കായി ഉപയോഗിക്കുന്നു, എന്നാൽ ഈ സാഹചര്യത്തിൽ, കരുത്തിലും ടോർക്കിലും കമ്പനി മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടില്ല.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

ബ്ലൂ, സിൽവർ എന്നിങ്ങനെ രണ്ട് വിന്റേജ് ലുക്കിംഗ് കളർ സ്കീമുകളിൽ ബ്ലൂ നിറമുള്ള മൾട്ടി-സ്പോക്ക് അലോയി വീലുകളുമായി ഇത് വാഗ്ദാനം ചെയ്യപ്പെടും. അതോടൊപ്പം ഒരു മോട്ടോജിപി പതിപ്പും വന്നേക്കാം. രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, മാറ്റങ്ങൾ പ്രധാനമായും മുൻവശത്തെ ഫാസിയയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

ഇത് ഒരു പുതിയ ഫ്രണ്ട് ഫെയറിംഗ് ഡിസൈനുമായി വരുന്നു, അതോടൊപ്പം ഡ്യുവൽ-എൽഇഡി ഹെഡ്‌ലാമ്പ് സെറ്റപ്പ് MT-15 -ൽ വരുന്നതിന് സമാനമായ ഒരൊറ്റ എൽഇഡി പ്രൊജക്ടർ യൂണിറ്റിന് അനുകൂലമായി ഉപേക്ഷിക്കുകയും ഇരുവശത്തും വിംഗ്ലെറ്റ് ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഷാർപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ബൈക്ക് പുതിയ സൈഡ് ബോഡി പാനലുകൾ, വലിയ എയർ ഇൻലെറ്റുകൾ, ചെറുതായി പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പ് ക്ലസ്റ്റർ എന്നിവ നേടുന്നു.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

മറ്റ് ഫീച്ചറുകളിൽ മെറ്റാലിക് ഹീറ്റ്‌ഷീൽഡ് എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ്, ഉയരം കൂടിയ വിൻഡ്‌സ്‌ക്രീൻ, നാവിഗേഷനും കോളുകളും പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ബൈക്കിൽ കമ്പനി പുതുക്കിയ മറ്റ് ഹൈലൈറ്റുകൾ.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

R15 V3 -ക്ക് മുകളിലുള്ള R15 M -ലെ ഏറ്റവും വലിയ അപ്‌ഗ്രേഡ് തീർച്ചയായും ഗോൾഡ് നിറമുള്ള അപ്പ്സൈഡ്‌ഡൗൺ ഫോർക്കുകളുടെ സാന്നിധ്യമാണ്, ഇത് ട്രാവൽ കൂടുതൽ വർദ്ധിപ്പിക്കും.

വിലയിലും ലുക്കിലും കൂടുതൽ പ്രീമിയം; R15 M -ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ച് Yamaha

യമഹ R15 M -ന് R15 V3 -ക്ക് സമാനമായ അനുപാതമുണ്ട്, അതേ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് SOHC ഫ്യുവൽ-ഇൻജക്റ്റഡ് എൻജിനാണ് ബൈക്കിൽ വരുന്നത്. എഞ്ചിൻ 18 bhp കരുത്തും 14 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. VVA സജ്ജീകരിച്ച എഞ്ചിൻ ആറ് സ്പീഡ് ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡായി സ്ലിപ്പറും അസിസ്റ്റ് ക്ലച്ചിനുമൊപ്പം കണക്ട് ചെയ്തിരിക്കുന്നു. ഇരട്ട ചാനൽ ABS സംവിധാനവും വാഹനത്തിന് ലഭിക്കും.

Image Source: RevNitro

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha revealed official launch date of premium r15 m motorcycle in india
Story first published: Wednesday, September 15, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X