Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

നിരത്തുകളിലേക്ക് തിരികെ എത്താനൊരുങ്ങുകയാണ് ക്ലാസിക് ലെജന്‍ഡ് യെസ്ഡി. ക്ലാസിക് ലെജന്‍ഡ്സ് 2018 അവസാനത്തോടെയാണ് ജാവ ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിച്ചത്. പിന്നാലെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യുണൈറ്റഡ് കിംഗ്ഡത്തില്‍ ഗോള്‍ഡ് സ്റ്റാര്‍ നെയിംപ്ലേറ്റിന്റെ തിരിച്ചുവരവോടെ BSA മോട്ടോര്‍സൈക്കിളുകളുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും യെസ്ഡി ബ്രാന്‍ഡ് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന് നാളുകളായി വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം, യെസ്ഡി ബ്രാന്‍ഡിന്റെ തിരിച്ചുവരവ് വ്യക്തമാക്കുന്ന ടീസര്‍ അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

മാത്രമല്ല, ഇത് ഉറപ്പിക്കാവുന്ന തരത്തില്‍, ഒരു പരസ്യ ചിത്രീകരണത്തിനിടെ പുറത്തുവന്ന മൂന്ന് മോട്ടോര്‍സൈക്കിളുകളുടെ സപൈ ഇമേജുകളും മോട്ടോര്‍സൈക്കിളിന്റെ അരങ്ങേറ്റം അടുത്തുവെന്ന് സ്ഥിരീകരിക്കുന്നതാണ്. ജാവയെപ്പോലെ, മൂന്ന് മോട്ടോര്‍സൈക്കിളുകളുമായി യെസ്ഡിക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

ഈ മോട്ടോര്‍സൈക്കിളുകളിലൊന്നിനെ റോഡ്കിംഗ് എന്ന് വിളിക്കാം, കാരണം പേര് ട്രേഡ്മാര്‍ക്ക് ചെയ്യുകയും, അതിന്റെ ഏതാനും വിവരങ്ങള്‍ നേരത്തെ പുറത്തുവരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു ടീസറും കമ്പനി പങ്കുവെച്ചിരിക്കുന്നത്.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

ഏകദേശം 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മാട്രിക്‌സ് തീമിലുള്ള ഏറ്റവും പുതിയ ടീസര്‍ ഒരു ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ സില്‍ഹൗറ്റ് കാണിക്കുന്നു, കൂടാതെ ഇത് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 പോലെയുള്ളവയോട് മത്സരിക്കുമെന്നും സൂചന നല്‍കുന്നു. അടുത്തിടെ ജാവയുടെ ഒരു ക്രൂയിസര്‍ മോഡല്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

അടുത്തിടെ പരസ്യചിത്രീകരണത്തിനിടെ ക്യാമറ കണ്ണില്‍ കുടുങ്ങിയ മോഡല്‍ അഡ്വഞ്ചര്‍ ശ്രേണിയിലേക്കാകാം എത്തുന്നത്. ഇത് വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുമായി മത്സരിക്കുകയും ചെയ്യും. കാഴ്ചയിലും ഹിമാലയനുമായി വലിയ സാമ്യങ്ങള്‍ പുലര്‍ത്തുന്നതായി കാണാന്‍ സാധിക്കും.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

വലിയ വലിപ്പത്തിലുള്ള സ്പോക്ക് വീലുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ലോംഗ് ട്രാവല്‍ സസ്പെന്‍ഷന്‍, പൊക്കമുള്ള വിന്‍ഡ്സ്‌ക്രീന്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

ജാവ 42 2.1, ഹോണ്ട CB350 RS, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ എന്നിവയ്ക്കൊപ്പം യെസ്ഡി ഒരു സ്‌ക്രാംബ്ലര്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

റിലാക്സ്ഡ് ഫുട്പെഗ് പൊസിഷനിംഗ്, കുത്തനെയുള്ള ഹാന്‍ഡില്‍ബാര്‍, നേര്‍ത്ത ഫ്യുവല്‍ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, വൈഡ് സീറ്റ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇരട്ട-വശങ്ങളുള്ള റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍ തുടങ്ങിയവ ക്രൂയിസറിന്റെ സവിശേഷതയാണ്. സിംഗിള്‍-ഡ്യുവല്‍-ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

ജാവ പെറാക്കില്‍ കാണപ്പെടുന്ന 334 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് യെസ്ഡി ട്രിയോ ഉപയോഗിച്ചിരിക്കുന്നത്. പെറാക്കില്‍ ഈ എഞ്ചിന്‍ 30.6 bhp കരുത്തും 32.7 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാല്‍ ഇത് യെസ്ഡിസില്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്‌തേക്കുമെന്നാണ് സൂചന.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

എഞ്ചിന്‍ കേസിംഗ് പഴയ സ്‌റ്റൈലിംഗും ഉണര്‍ത്തുന്നു. ഇത് ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

തിരിച്ചുവരവിന്റെ ഭാഗമായി തന്നെ പുതുതായി രൂപീകരിച്ച യെസ്ഡി ബ്രാന്‍ഡിന് കീഴില്‍ ക്ലാസിക് ലെജന്‍ഡ്സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ 'yezdiforever' എന്ന പേരിലാണ് അറിയപ്പെടുന്നത്.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പുതുതായി രൂപീകരിച്ച ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ റോഡ്കിംഗ് സ്‌ക്രാംബ്ലറും അതേ മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനമാക്കിയുള്ള അഡ്വഞ്ചര്‍ വേരിയന്റും ആയിരിക്കും.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

ഇതിന് പിന്നാലെയാകും മറ്റ് മോഡലുകള്‍ എത്തുക. അതേസമയം അവതരണമോ, മറ്റ് പദ്ധതികളോ സംബന്ധിച്ച് നിലവില്‍ കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

യെസ്ഡി ബൈക്കുകളുടെ ഐതിഹാസിക രൂപം നിലനിര്‍ത്തുമെങ്കിലും പുതുതലമുറയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളുടെ അകമ്പടിയിലായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് സൂചന.

Yezdi നിരയില്‍ നിന്ന് ക്രൂയിസര്‍ മോഡലും എത്തുന്നു; എതിരാളി Meteor 350

വിപണിയില്‍ ജാവയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് യെസ്ഡിയും തിരിച്ചുവരവിനുള്ള പാതകള്‍ ഒരുക്കുന്നത്. ക്ലാസിക് മോഡലുകളുടെ തിരിച്ച് വരവ് വാഹന പ്രേമികളും ആഘോഷമാക്കാറുണ്ട്. ജാവയുടെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും യെസ്ഡിയും ഒരുങ്ങുക, മാത്രമല്ല, എഞ്ചിനും ജാവയില്‍ നിന്നുള്ളതാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Yezdi planning to launch cruiser in india will rival meteor 350
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X