Himalayan-ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ഏറെ നാളുകളായി ചര്‍ച്ചയിലുള്ളതാണ് ക്ലാസിക് ലെജന്‍ഡ് യെസ്ഡിയുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള വാര്‍ത്തകള്‍. ജാവ തിരിച്ച് വന്നതോടെ യെസ്ഡിയുടെ വരവും ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ച് വരവ് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. നിര്‍മ്മാണത്തിലെ നിര്‍ണായകമായ വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച ക്ലാസിക് ലെജന്‍ഡ്സ് ഇപ്പോള്‍ വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള വൈവിധ്യമാര്‍ന്ന പുതിയ മോഡലുകള്‍ ഉപയോഗിച്ച് അതിന്റെ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

യെസ്ഡി റോഡ്കിംഗ് സ്‌ക്രാംബ്ലറും അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു അഡ്വഞ്ചര്‍ ബൈക്കും ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. വാരവിന് മുന്നോടിയായി അഡ്വഞ്ചര്‍ ബൈക്കിന്റെ പുതിയ ചിത്രങ്ങള്‍ ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇത്തവണ ഈ മോട്ടോര്‍സൈക്കിന്റെ ഡിസൈനും സവിശേഷതകളും പൂര്‍ണ്ണമായും വ്യക്തമാകുന്ന തരത്തിലാണ് കാണപ്പെടുന്നതെന്ന് വേണം പറയാന്‍. പരസ്യചിത്രീകരണത്തിനിടെയാണ് പുതിയ യെസ്ഡി റോഡ്കിംഗ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ക്യാമറ കണ്ണില്‍ കുടുങ്ങിയത്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ലോഞ്ച് അടുത്ത വര്‍ഷം എപ്പോഴെങ്കിലും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, മോട്ടോര്‍സൈക്കിള്‍ വരാനിരിക്കുന്ന റോഡ്കിംഗ് സ്‌ക്രാംബ്ലറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാല്‍ അതിന്റെ സഹോദര പതിപ്പുമായി നിരവധി ഫീച്ചറുകളും, ഡിസൈനും പങ്കിടുന്നു. രണ്ട് ബൈക്കുകള്‍ക്കും വ്യത്യസ്തമായ വ്യക്തിഗത ശൈലിയാണ് ലഭിക്കുന്നതെന്ന് എടുത്ത് പറയണം.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

മോട്ടോര്‍സൈക്കിളിന് നിയോ-റെട്രോ സ്‌റ്റൈലിംഗോടുകൂടിയ ഒരു സാധാരണ അഡ്വഞ്ചര്‍ ടൂറര്‍ ഡിസൈന്‍ ലഭിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, സിഗ്‌നേച്ചര്‍ ADV കൊക്ക്, ഉയര്‍ത്തിയ ടെയില്‍ സെക്ഷന്‍, മള്‍ട്ടി പര്‍പ്പസ് ടയറുകള്‍ എന്നിവ ചില ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

സ്‌ക്രാംബ്ലറില്‍ നിന്ന് വ്യത്യസ്തമായി, നിലവിലെ ജാവ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഡ്വഞ്ചര്‍ ബൈക്കിന് ഒറ്റ-വശങ്ങളുള്ള അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് കാനിസ്റ്ററും വ്യത്യസ്ത റേഡിയേറ്റര്‍ ആവരണങ്ങളും ഉണ്ട്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന അഡ്വഞ്ചര്‍ ടൂററും റോഡ്കിംഗും ഒരു പുതിയ ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം ഉയര്‍ന്ന ലോഡ്-ബെയറിംഗ് റിയര്‍ സബ്ഫ്രെയിമും മോട്ടോര്‍സൈക്കിളിന് ഉയര്‍ന്ന നിലയും നേരായ ഇരിപ്പിടവും നല്‍കും. വീതിയേറിയ സ്പ്ലിറ്റ് സീറ്റുകള്‍, സെന്റര്‍ സെറ്റ് ഫൂട്ട്‌പെഗുകള്‍, ഉയരമുള്ള ഹാന്‍ഡില്‍ബാര്‍ എന്നിവ സുഖപ്രദമായ റൈഡിംഗ് എര്‍ഗണോമിക്‌സ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

യെസ്ഡി റോഡ്കിംഗ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ ടൂറിംഗ് ക്രെഡന്‍ഷ്യലുകള്‍ വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ പാനിയര്‍ മൗണ്ടുകളും സാഡില്‍ സ്റ്റേകളും ഫ്യുവല്‍ ടാങ്കിനോട് ചേര്‍ന്നുള്ള ലംബ സ്റ്റേകളും വഹിക്കുന്നതായി ചിത്രത്തില്‍ കാണാന്‍ സാധിക്കും.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ഫ്യുവല്‍ ടാങ്ക്, എഞ്ചിന്‍, റേഡിയേറ്റര്‍ എന്നിവയുടെ സംരക്ഷണ ബാറുകളായി ലംബമായ മെറ്റാലിക് സ്റ്റേകള്‍ ഇരട്ടിയാകും. കൂടാതെ, ജാവ മോഡലുകളെക്കാള്‍ ബീഫായി കാണപ്പെടുന്ന വലിയ മെറ്റാലിക് അണ്ടര്‍ബെല്ലി ബാഷ് പ്ലേറ്റും ബൈക്കിന്റെ സവിശേഷതയാണ്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

എല്ലാ മെറ്റല്‍ പ്രൊട്ടക്ഷന്‍ ഭാഗങ്ങളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതിനാല്‍, യെസ്ഡി അഡ്വഞ്ചര്‍ പതിപ്പിന് 200 കിലോഗ്രാം കര്‍ബ് ഭാരം മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിന്‍ വയര്‍ സ്പോക്ക്ഡ് വീലുകളില്‍ ഡ്യുവല്‍ പര്‍പ്പസ് ടയറുകളാണ് മോട്ടോര്‍സൈക്കിന് ലഭിക്കുന്നത്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യും. ByBre-യില്‍ നിന്നുള്ള കാലിപ്പറുകള്‍ ഉപയോഗിച്ച് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിച്ചാകും മോട്ടോര്‍സൈക്കിള്‍ എത്തുക.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ഫീച്ചറുകളുടെ കാര്യത്തില്‍, യെസ്ഡി അഡ്വഞ്ചറില്‍ ടെയില്‍ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്‌ലൈറ്റ് എന്നിവയുള്‍പ്പെടെ എല്ലാ എല്‍ഇഡി ലൈറ്റിനിംഗും റാലി-സ്‌റ്റൈല്‍ റോബസ്റ്റ് കെയ്സിംഗില്‍ ഘടിപ്പിച്ച പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും സജ്ജീകരിച്ചിരിക്കുന്നു.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

മോഡല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന അഡ്വഞ്ചര്‍ ബൈക്കിന് 334 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Himalayan ന് ഒത്ത എതിരാളി; Yezdi Roadking അഡ്വഞ്ചറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ഇത് നിലവില്‍ ജാവ പെറാക്കിന് കരുത്ത് നല്‍കുന്ന യൂണിറ്റാണ്. 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ ഈ യൂണിറ്റ് 30 bhp കരുത്തും 32.74 Nm torque ഉം പുറപ്പെടുവിക്കുന്നു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ഇത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടോര്‍സൈക്കിളിന് ഏകദേശം 2.0 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Source: Motorbeam

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Yezdi roadking adventure spy images out will rival himalayan
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X