റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രാജ്യത്ത് ഡിമാന്‍ഡ് വര്‍ധിക്കുന്നതുപോലെ തന്നെ വിവിധ മോഡലുകളെക്കുറിച്ചുള്ള നിരവധി പോസിറ്റീവ്, നെഗറ്റീവ് വാര്‍ത്തകളും ഇന്ന് സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. ഓല ഇലക്ട്രിക്കിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഈ കുറച്ച് നാളുകളായി പുറത്തുവരുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഉള്‍പ്പെട്ട നിരവധി സംഭവങ്ങള്‍ സമീപകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു സംഭവം കൂടി വാര്‍ത്തയാകുന്നത്. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ്ണ വേഗതയില്‍ റിവേഴ്‌സ് മോഡിലേക്ക് പോയതിനെത്തുടര്‍ന്ന് മറ്റൊരു റൈഡര്‍ക്ക് പരിക്കേറ്റതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

മാത്രമല്ല, ഓലയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോ ഉള്‍പ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. ജബല്‍പൂരില്‍ 65 വയസ്സുള്ള ഒരാള്‍ക്കാണ് നിര്‍ഭാഗ്യകരമായ സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയുടെ പിതാവിനാണ് പരിക്കേറ്റത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ പിന്നോട്ട് പോവുകയും, പിന്നാലെ മറിയുകയും ചെയ്തു. പിതാവിന് ഗുരുതരമായി പരിക്കേറ്റതായി ഉടമ അവകാശപ്പെടുന്നു. സംഭവം ലിങ്ക്ഡ്ഇനില്‍ ഉടമ പങ്കുവെക്കുകയും സ്‌കൂട്ടറിന്റെ സേഫ്റ്റ്‌വെയറിനെതിരെ പോസ്റ്റ് ഇടുകയും ചെയ്തതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

# olaelectric സ്‌കൂട്ടറിലെ സോഫ്റ്റ്‌വെയര്‍ ബഗ് റിവേഴ്‌സ് മോഡില്‍ ഫുള്‍ സ്പീഡില്‍ പോയത് എന്റെ അച്ഛനെ സാരമായി ബാധിച്ചുവെന്നാണ് തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, ശ്രീ പല്ലവ് മഹേശ്വരി പറഞ്ഞുവെയ്ക്കുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

'നിങ്ങളെപ്പോലുള്ള കമ്പനികളെ പിന്തുണയ്ക്കാന്‍ താന്‍ ആഗ്രഹിച്ചതിനാല്‍ ബുക്കിംഗ് തുറക്കുന്ന ദിവസം സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ അല്‍പ്പം പോലും മടിച്ചില്ല, നിങ്ങളുടെ #ഫ്യൂച്ചര്‍ഫാക്ടറിയില്‍ #ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ നിലയിലേക്ക് വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതിയില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. റിവേഴ്സ് മോഡ് 'ഫുള്‍ ത്രോട്ടില്‍' സജീവമായതിന് ശേഷവും ഓല ഇലക്ട്രിക്ക് തിരിച്ചുവിളിക്കുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ലെന്നും മഹേശ്വരി തന്റെ പോസ്റ്റില്‍ കുറ്റപ്പെടുത്തി.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

നേരത്തെ, ബല്‍വന്ത് സിംഗ് എന്ന ഓല ഉപയോക്താവിന്റെ മകനും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം പറയുന്നതനുസരിച്ച്, 'റിജനറേറ്റീവ് ബ്രേക്കിംഗിലെ തകരാര്‍ കാരണമാണ് സംഭവമുണ്ടായത്, സ്‌കൂട്ടര്‍ വേഗത കുറയ്ക്കുന്നതിന് പകരം സ്പീഡ് ബ്രേക്കറില്‍ ത്വരിതപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഓല ഇലക്ട്രിക്കിനെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിര്‍മാതാവാകാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്റ്റാര്‍ട്ടപ്പ് ഇവി നിര്‍മ്മാതാവ് പ്രതിദിനം 1,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഓല S1-ന് ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും, അതേസമയം ഓല S1 പ്രോയ്ക്ക് 181 കിലോമീറ്റര്‍ പൂര്‍ണ്ണ ബാറ്ററിയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പറയുന്നത്. എന്നിരുന്നാലും, ഈ കണക്കുകള്‍ യഥാര്‍ത്ഥ ലോക സാഹചര്യങ്ങളില്‍ അല്‍പ്പം കുറവാണ്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ്സ് ആപ്പ് അധിഷ്ഠിത ആക്സസ്, ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഓല S1, S1 പ്രോ എന്നിവ വരുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഓല S1 ന് പവര്‍ ചെയ്യുന്നത് 2.98kWh ബാറ്ററി പാക്കാണ്, അതേസമയം വിലകൂടിയ S1 പ്രോ മോഡലിന് വലിയ 3.97kWh ബാറ്ററി പാക്കാണ് കരുത്ത് നല്‍കുന്നത്. എന്നിരുന്നാലും, രണ്ട് സ്‌കൂട്ടറുകളും ഒരേപോലെയുള്ള ഇലക്ട്രിക് മോട്ടോറുകളോടെയാണ് വരുന്നത്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

എന്നിരുന്നാലും, ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളിലും ഇലക്ട്രിക് മോട്ടോറിലെ സമാനതകള്‍ ഉണ്ടായിരുന്നിട്ടും, വിലയേറിയ ഓല S1 പ്രോ 115km/h എന്ന ഔദ്യോഗിക ടോപ് സ്പീഡില്‍ അല്‍പ്പം വേഗതയുള്ളതിനാല്‍ അവയുടെ പ്രകടനം ശ്രദ്ധേയമായി വ്യത്യസ്തമാണ്.

റിവേഴ്‌സ് മോഡില്‍ പൂര്‍ണ വേഗത, റൈഡര്‍ക്ക് പരിക്ക്; വീണ്ടും വിവാദത്തിലായി Ola ഇലക്ട്രിക്

ഓല ഇലക്ട്രിക് അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു, സ്റ്റാര്‍ട്ടപ്പ് ഇവി നിര്‍മ്മാതാവ് ഇവി വ്യവസായത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി മാറാനുള്ള പാതയിലാണ്. എന്നിരുന്നാലും, അടിക്കടിയുണ്ടാകുന്ന സംഭവങ്ങള്‍ ബ്രാന്‍ഡിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Another ola scooter rider injured scooter goes into reverse at full speed details
Story first published: Friday, May 13, 2022, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X