'Ola Electric ടുവീലര്‍ വില്‍പ്പന ഉടന്‍ ലാഭത്തിലാകും'; അടുത്ത ലക്ഷ്യം വമ്പന്‍മാര്‍ അരങ്ങുവാഴുന്നിടം

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്ത് വന്‍ തരംഗം സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഓല ഇലക്ട്രിക്. ഇവി വിപണിയിലെത്തി ചുരുങ്ങിയ നാള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡെന്ന ഖ്യാതി ഓല ഇലക്ട്രിക് സ്വന്തമാക്കിയിരുന്നു.

ഇലക്ട്രിക് ടുവീലര്‍ വിപണിയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കുറിച്ച ഓല ഇലക്ട്രിക്കിന്റെ ഇലക്ട്രിക് കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്റെ കൂടെ ചില സുപ്രധാനമായ ഭാവി പദ്ധതികള്‍ കൂടി വെളിപ്പെടുത്തുകയാണ് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ഇപ്പോള്‍. ഓല ഇലക്ട്രിക് ഉടന്‍ തന്നെ ഇരുചക്രവാഹന വ്യവസായത്തില്‍ നിന്ന് ലാഭം നേടാന്‍ തുടങ്ങുമെന്നും ഈ ഫണ്ട് പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് പുനര്‍ നിക്ഷേപിക്കുമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

Ola Electric ടുവീലര്‍ വില്‍പ്പന ഉടന്‍ ലാഭത്തിലാകും; അടുത്ത ലക്ഷ്യം വമ്പന്‍മാര്‍ അരങ്ങുവാഴുന്നിടം

ഓല ഇലക്ട്രിക് ഉടന്‍ തന്നെ ഇന്ത്യയിലെ വാണിജ്യ വാഹന മേഖലയിലേക്ക് ചുവടുവെക്കുമെന്ന് ഭവിഷ് അഗര്‍വാള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡീലര്‍ഷിപ്പ് മോഡല്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ എതിരാളികള്‍ക്കിടയില്‍ ഏറ്റവും മൂലധന കാര്യക്ഷമതയുള്ള കമ്പനിയാണ് ഓല ഇലക്ട്രിക്കെന്ന് ഭവിഷ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. 'മോട്ടോര്‍ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, ചെറുതും ചെറുതുമായ വാഹനങ്ങള്‍ എന്നിവയെല്ലാം ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവയാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ഈ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നിങ്ങള്‍ കേള്‍ക്കും' ഭവിഷ് അഗര്‍വാളിനെ ഉദ്ധരിച്ച് എക്കണോമിക്‌സ് ടൈംസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

'കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ടീമുകളുണ്ട്. വാണിജ്യ വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടീമുകളുണ്ട്... ഒരേ സോഫ്റ്റ്വെയര്‍, ഒരേ സെല്ലുകള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളിലുടനീളം ഉപയോഗിക്കുന്നു. ആദ്യ ദിവസം മുതല്‍ തന്നെ ഞങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സാങ്കേതികവിദ്യയാണ് ഞങ്ങള്‍ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നത്. അടുത്ത കുറച്ച് മാസങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പ്രഖ്യാപിക്കപ്പെടുന്നതിനാല്‍ ടെക്‌നോളജി പ്ലാറ്റ്ഫോമിന്റെ ശക്തിയെ നിങ്ങള്‍ അഭിനന്ദിക്കും' ഓല ഇലക്ട്രിക് സിഇഒ പറഞ്ഞു.

ഓല ഇലക്ട്രിക്കുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ 1 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കായി അവര്‍ MoveOS 3.0 ഓവര്‍ ദി എയര്‍ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി. ഇന്ന് മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഇത് എത്തുമെന്നുമാണ് ഓല അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ MoveOS-ലേക്കുള്ള മൂന്നാമത്തെ അപ്ഡേറ്റായാണ് ഇത് വരുന്നത്. പെര്‍ഫോമന്‍സിലെ മെച്ചപ്പെടുത്തലുകള്‍ക്കൊപ്പം 50 പുതിയ ഫീച്ചറുകളും പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നു.

ഓലയുടെ ഹൈപ്പര്‍ചാര്‍ജര്‍ ശൃംഖലയിലൂടെ 15 മിനിറ്റിനുള്ളില്‍ 50 കിലോമീറ്റര്‍ ചാര്‍ജ്ജ് വാഗ്ദാനം ചെയ്യുന്ന ഹൈപ്പര്‍ ചാര്‍ജ്ജിംഗ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്.MoveOS 3.0 അപ്ഡേറ്റ് റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍ ഹോള്‍ഡ്, പ്രോക്സിമിറ്റി അലേര്‍ട്ട്, മൂഡ്സ് തുടങ്ങിയ സവിശേഷതകള്‍ക്ക് ഒപ്പമാണ് ഓല ഇലക്ട്രിക് തങ്ങളുടെ S1, S1 പ്രോ ഇവികളിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫീച്ചറുകള്‍, പെര്‍ഫോമന്‍സ്, ആക്‌സസ്, കണ്‍വീനിയന്‍സ് എന്നീ മൂന്ന് ഭാഗങ്ങളായാണ് ഈ ഒടിഎ അപ്‌ഡേറ്റ് തരം തിരിച്ചിരിക്കുന്നത്.

MoveOS 3 അപ്ഡേറ്റ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മൂഡ്സ്, പ്രോക്സിമിറ്റി അലേര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ വളരെ നേരത്തെ വാഗ്ദാനം ചെയ്ത നിരവധി ഫീച്ചറുകള്‍ ലഭ്യമാക്കുന്നുണ്ട്.
TFT ഡിപ്ലേയിലെ വിഷ്വല്‍ തീമും ഓണ്‍ബോര്‍ഡ് സ്പീക്കറുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന സൗണ്ടും മാറ്റുന്ന ബോള്‍ട്ട്, വിന്റേജ്, എക്ലിപ്‌സ് എന്നിങ്ങനെ മൂന്ന് മൂഡുകളും ഇപ്പോള്‍ തെരഞ്ഞെടുക്കാനാവും. മുമ്പ് ഒരു ഇലക്ട്രിക് സ്‌കൂട്ടറിലും കണ്ടിട്ടില്ലാത്ത മറ്റൊരു സവിശേഷതയായ 'പാര്‍ട്ടി' മോഡും ഓല ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് സ്വന്തമാകും.

ഇലക്ട്രിക് സ്‌കൂട്ടറിലെ ലൈറ്റുകള്‍ നിങ്ങള്‍ പ്ലേ ചെയ്യുന്ന പാട്ടുമായി സമന്വയിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. MoveOS 3.0 അപ്ഡേറ്റ് ഉപയോഗിച്ച്, സ്‌കൂട്ടറിന് 200 ദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് ചെയ്യാതെ പോകാന്‍ കഴിയുന്ന വെക്കേഷന്‍ മോഡും ഓല ഇലക്ട്രിക് അവതരിപ്പിക്കുന്നുണ്ട്. S1 ഇ-സ്‌കൂട്ടറുകളില്‍ പരമ്പരാഗത കീ ഇല്ലാത്തതിനാല്‍ പ്രൊഫൈല്‍ ഷെയറിംഗിലൂടെ, പാസ്‌കോഡ് വെളിപ്പെടുത്താതെ തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയും. ഇതോടൊപ്പം ഓല രാജ്യത്തുടനീളം 50-ലധികം എക്‌സ്പീരിയന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ 100 ഔട്ട്ലെറ്റുകളും 2023 മാര്‍ച്ചോടെ 200 ഔട്ട്ലെറ്റുകളും തുറക്കാനുള്ള ശ്രമത്തിലാണ് ഓല.

Most Read Articles

Malayalam
English summary
Bhavish aggarwal says ola electric two wheeler will become profitable reinvest in commercial vehicle
Story first published: Friday, December 23, 2022, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X