ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ജര്‍മ്മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് തങ്ങളുടെ പുതിയ G 310 RR ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പിന്നാലെ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറിയും കമ്പനി രാജ്യത്ത് ആരംഭിച്ചിരുന്നു.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ബുക്കിംഗ് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 1,000 ബുക്കിംഗ് നേടി വിപണിയെ കമ്പനി ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡെലിവറിയുടെ കാര്യത്തിലും വിപണിയെ കമ്പനി ഞെട്ടിച്ചിരിക്കുന്നത്.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ബിഎംഡബ്ല്യു മോട്ടോറാഡ് 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് G 310 RR മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ ചെയ്തതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പുതുതായി പുറത്തിറക്കിയ ബിഎംഡബ്ല്യു G 310 RR-നെ ജര്‍മ്മന്‍ ഇരുചക്രവാഹന നിര്‍മാതാക്കളുടെ രാജ്യത്തെ ഏറ്റവും വിജയകരമായ മോഡലാക്കി മാറ്റുകയും ചെയ്യുന്നു.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

കൂടാതെ, ഈ ഉത്സവ സീസണില്‍ ബിഎംഡബ്ല്യു G 310 RR മോട്ടോര്‍സൈക്കിളുകള്‍ക്കായി 2,200 ലധികം ബുക്കിംഗുകള്‍ ലഭിച്ചതായും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ''ബിഎംഡബ്ല്യു G 310 കുടുംബത്തിലെ മൂന്നാമത്തെ അംഗമെന്ന നിലയില്‍, ആദ്യത്തെ ബിഎംഡബ്ല്യു G 310 RR അതിശയകരമായ വിജയം കൈവരിച്ചുവെന്ന് മോട്ടോര്‍സൈക്കിളിന്റെ വിജയത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ബിഎംഡബ്ല്യു G 310 RR സബ്-500 ക്ലാസിലെ ഏറ്റവും സ്പോര്‍ടിയും ഏറ്റവും അഭിലഷണീയവുമായ സ്പോര്‍ട്സ് ബൈക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ബിഎംഡബ്ല്യു 310 മോഡല്‍ സീരീസിന് കീഴില്‍ മറ്റ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ ബിഎംഡബ്ല്യു പുറത്തിറക്കിയിരുന്നു - ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ഇതില്‍ ബിഎംഡബ്ല്യു G 310 R ഒരു നേക്കഡ് മോട്ടോര്‍സൈക്കിളാണെങ്കില്‍, ബിഎംഡബ്ല്യു G 310 GS ഒരു എഡിവിയാണ്. 'ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് വിസ്മയിപ്പിക്കുന്ന പ്രകടനം മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ സ്പന്ദനം തങ്ങള്‍ മനസ്സിലാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും പവാഹ കൂട്ടിച്ചേര്‍ത്തു.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

മോട്ടോര്‍സൈക്കിള്‍ സമൂഹത്തിന്റെ സ്‌നേഹവും വിശ്വാസവും നേടിയ ലക്ഷ്യബോധത്തോടെ നിര്‍മ്മിച്ച സമാനതകളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തങ്ങള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നു. ശക്തമായ ഡിമാന്‍ഡിന്റെയും മികച്ച സേവനത്തിന്റെയും ഏറ്റവും പ്രധാനമായി, ഒരിക്കലും വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കാത്ത അതിന്റെ ആത്മാവിന്റെ പിന്‍ബലത്തിലുള്ള വളര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

നിലവില്‍, പുതിയ ബിഎംഡബ്ല്യു G310 RR-നുള്ള ബുക്കിംഗുകള്‍ ഓണ്‍ലൈനിലും രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളിലും നടത്താം, കൂടാതെ ഉല്‍പ്പാദനത്തിലും ഡെലിവറിക്കിലുമുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിന് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ടിവിഎസ് അപ്പാച്ചെ RR310 മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്ന, അതേ 313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, DOHC എഞ്ചിനാണ് ബിഎംഡബ്ല്യു G 310 RR-നും കരുത്തേകുന്നത്. ഈ എഞ്ചിന്‍ 9,700 rpm-ല്‍ 34 bhp പവറും 7,700 rpm-ല്‍ 27.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ, ഈ എഞ്ചിന്‍ സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

ബിഎംഡബ്ല്യു G310 RR മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RR310, കെടിഎം RC 390, കവസാക്കി നിഞ്ച 300 എന്നീ മോഡലുകളുമായിട്ടാണ് മത്സരിക്കുന്നത്. വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 2.85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ബിഎംഡബ്ല്യു G 310 RR സ്‌പോര്‍ട്‌സ് ബൈക്കിന്റെ സ്‌റ്റൈല്‍ സ്‌പോര്‍ട് വേരിയന്റിന് 2.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

പുതുതായി ലോഞ്ച് ചെയ്ത G310 RR ന്റെ വിജയം, അത് ആകര്‍ഷകവും കഴിവുറ്റതുമായ മോട്ടോര്‍സൈക്കിളായതിനാല്‍ മാത്രമല്ല, ബ്രാന്‍ഡ് മൂല്യം കൂടുതലുള്ളതിനാലാണെന്ന് വേണം പറയാന്‍.

ബുക്കിംഗിന് പിന്നാലെ ഡെലിവറിയിലും കരുത്ത് കാട്ടി BMW G 310 RR; 100 ദിവസത്തിനുള്ളില്‍ 1,000 യൂണിറ്റ് നിരത്തില്‍

മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് EMI-കള്‍ ഉപയോഗിച്ച് വളരെ ലാഭകരമായ ചില ഫിനാന്‍ഷല്‍ പദ്ധതികളും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. 3,999 രൂപയുടെ കുറഞ്ഞ EMI-യില്‍ വരെ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും എന്നതാണ് പ്രധാന ഹൈലൈറ്റ്.

Most Read Articles

Malayalam
English summary
Bmw delivers 1 000 units of g 310 rr motorcycles gets 2 200 bookings
Story first published: Friday, October 28, 2022, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X