Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

അടുത്ത കാലത്ത് ഓല ഇലക്ട്രിക്കിന്റെ ഉല്‍പ്പന്നം വാങ്ങാന്‍ പദ്ധതിയിടുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഓര്‍ഡര്‍ നല്‍കി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങുമെന്ന് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച മുതല്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ഡെലിവറിക്ക് എടുക്കുന്ന കൃത്യമായ ദിവസങ്ങള്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന നഗരത്തിനനുസരിച്ച് മാറും. രജിസ്റ്റര്‍ ചെയ്യാന്‍ എടുക്കുന്ന സമയത്തെ ആശ്രയിച്ചായിരിക്കും ഇത്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് വാഹനം ഓര്‍ഡര്‍ ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുകൊണ്ടോ ടെസ്റ്റ് റൈഡ് സമയത്തും ഇവി ബുക്ക് ചെയ്യാം.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

അടുത്തിടെ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന ഇന്ത്യയിലെ ഇവി നിര്‍മ്മാതാക്കളില്‍ ഒന്നായി ഓല ഇലക്ട്രിക് മാറിയിരുന്നു. തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് 1,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കിയത്.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ഈ വര്‍ഷം ജനുവരി മുതല്‍ ഇതിനകം തന്നെ 70,000 യൂണിറ്റുകള്‍ വിറ്റഴിഞ്ഞതോടെ 2022ല്‍ ഒരു ലക്ഷം വില്‍പ്പന നേടാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരു കലണ്ടര്‍ വര്‍ഷം ആറ് അക്ക വില്‍പ്പന നാഴികക്കല്ല് കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇവി നിര്‍മ്മാതാവായി ഓല മാറും.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ഒക്ടോബറില്‍ മാത്രം 20,000 യൂണിറ്റുകള്‍ വിറ്റഴിച്ച ഓല ഇലക്ട്രിക് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായി മാറിയിരുന്നു. ഓലയുടെ മാത്രമല്ല ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെയും എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കാണിത്.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ഓലയുടെ മാസാന്തര വില്‍പ്പന കണക്കുകള്‍ ഏകദേശം 60 ശതമാനം ഉയര്‍ന്നു. 2021 ഓഗസ്റ്റിലാണ് ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇവി നിര്‍മ്മാതാക്കള്‍ ട1, ട1 പ്രോ സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ തുടങ്ങി. ഓല S1, ഓല S1 പ്രോ, ഓല S1 എയര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണ് നിലവില്‍ ഓല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

S1 പ്രോ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. അടിസ്ഥാന വേരിയന്റായ ഓല S1 എയര്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. ഈ മോഡലിന്റെ ഡെലിവറി 2023 മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോ സ്വന്തമാക്കാന്‍ 1,39,999 രൂപ നല്‍കണം. 99,999 രൂപ മുതലാണ് s1-ന്റെ വില ആരംഭിക്കുന്നത്.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോള്‍ 84,999 രൂപയാണ് വില. 999 രൂപ നല്‍കി മോഡല്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. വില കുറവാണെങ്കിലും ഫീച്ചറുകളുടെയും മറ്റും കാര്യത്തില്‍ ഓല പിശുക്ക് കാണിച്ചിട്ടില്ല. വലിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഒടിഎ അപ്‌ഡേറ്റുകള്‍, റിവേഴ്‌സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങി നിരവധി സവിശേഷതകള്‍ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

4.5kW പീക്ക് പവര്‍ ഔട്ട്പുട്ടും 2.7kW റേറ്റുചെയ്ത പവര്‍ ഔട്ട്പുട്ടും ഉള്ള ഒരു പുതിയ ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഓല S1 എയറിന്റെ ചാലകശക്തി. ഈ ഇലക്ട്രിക് മോട്ടോര്‍ ഒരു ചെറിയ 2.5kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Ola ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇനി എക്‌സ്പ്രസ് ഡെലിവറി; 2-3 ദിവസത്തിനകം വണ്ടി പോര്‍ച്ചില്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഡിസ്‌ക് ബ്രേക്കുകള്‍, അലോയ് വീലുകള്‍, മോണോ ഫ്രണ്ട് ആന്‍ഡ് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ s1 എയറില്‍ കാണാന്‍ സാധിക്കില്ല. നിരവധി മാറ്റങ്ങള്‍ ഉണ്ടെങ്കിലും S1 എയറിന് മികച്ച മൈലേജാണ് ഓല വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ ഇവി 101 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് അവകാശവാദം.

Most Read Articles

Malayalam
English summary
Express delivery for ola electric scooters will deliver within two to three days of placing order
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X