Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

ഇറ്റാലിയന്‍ നഗരമായ മിലാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന EICMA 2022-ല്‍ CMX1100 റിബല്‍, CL500 സ്‌ക്രാമ്പ്ളര്‍ എന്നിവയുള്‍പ്പെടെ ഒരു കൂട്ടം പുതിയ ഉല്‍പ്പന്നങ്ങള്‍ ഹോണ്ട അനാവരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഹോണ്ട EM1 e എന്ന ഇലക്ട്രിക് സ്‌കൂട്ടററും അവതരിപ്പിച്ചു.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

രസകരമായ സംഗതി എന്തെന്നാല്‍ ഇവിടെ 'EM' എന്നത് ഇലക്ട്രിക് മോപ്പഡിനെ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ വണ്ടിയില്‍ നമുക്ക് പെഡലുകള്‍ കാണാന്‍ സാധിക്കില്ല. 2025-ഓടെ 10 പുതിയ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ഹോണ്ട മുമ്പേ വ്യക്തമാക്കിയിരുന്നു. അതിലെ ആദ്യത്തെ മോഡലാണ് ഇത്.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

EM1 e-യുടെ കൂടുതല്‍ സ്‌പെസിഫിക്കേഷനുകളും വിശദാംശങ്ങളും ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. എങ്കിലും ഇതിന് ഒരു ഹബ് മോട്ടോര്‍ ലഭിക്കുമെന്നാണ് ചിത്രങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കൂടാതെ ഇത് ചെറിയ നഗര യാത്രകള്‍ക്ക് അനുയോജ്യമായ ഒരു ലോ സ്പീഡ് സ്‌കൂട്ടറായിരിക്കും. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

ഹോണ്ടയുടെ മൊബൈല്‍ പവര്‍ പാക്കിനൊപ്പമായിരിക്കും ഈ ഇ-സ്‌കൂട്ടര്‍ വരിക. നീക്കം ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 40 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

വലിയ റേഞ്ച് ഒന്നും അവകാശപ്പെടാനില്ലെങ്കിലും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി കാരണം ചാര്‍ജിംഗ് സമയം ലാഭിക്കാമെന്ന മെച്ചം ഉപഭോക്്താവിന് ലഭിക്കും. ചാര്‍ജ്ജുചെയ്യാന്‍ സമയം അധികം വേണ്ട എന്നത് പെട്രോളില്‍ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിന് തുല്യമായതിനാല്‍ ഇത് യാത്രകളില്‍ സൗകര്യമായിരിക്കും.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

ഹോണ്ട യു-ഗോ ഇ-സ്‌കൂട്ടറില്‍ നിന്നാണ് EM1 e: ഡിസൈന്‍ കടംകൊണ്ടത്. അണ്ടര്‍പിന്നിംഗുകള്‍ പോലും യു-ഗോയില്‍ നിന്ന് എടുത്തതായി തോന്നുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ വലിയ ലഗേജ് റാക്ക്, 12 ഇഞ്ച് ഫ്രണ്ട് വീല്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക് എന്നിവയുണ്ട്. ലൈറ്റിംഗ് മുഴുവന്‍ എല്‍ഇഡി ആണ്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഒരു ലളിതമായ എല്‍സിഡി യൂണിറ്റാണ്.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

യൂറോപ്പിലെ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് ഓഫറായിരിക്കും ഇത്. 2023 ജൂലൈയ്ക്ക് ശേഷമായിരിക്കും യൂറോപ്യന്‍ അരങ്ങേറ്റം. എന്നാല്‍ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഇലക്ട്രിക് മോപ്പഡ് ആയിരിക്കുമോ ഇതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പകരം ഇന്ത്യയെയും മറ്റ് ചില ഏഷ്യന്‍ മാര്‍ക്കറ്റുകളെയും ലക്ഷ്യം വെച്ച് ഹോണ്ട പുതിയ ഉല്‍പ്പന്നം പുറത്തിറക്കുമെന്നാണ് സൂചന. EM1 e: ഇ-സ്‌കൂട്ടറിലെ ബാറ്ററി സ്വാപ്പിംഗ് ഫീച്ചര്‍ വരാനിരിക്കുന്ന ഹോണ്ട ഇവിയില്‍ ഉള്‍പ്പെടുത്തിയേക്കും.

Honda EM1 e: ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

ഹ്രസ്വ ദൂര യാത്രകള്‍ എളുപ്പവും രസകരവുമാക്കാന്‍ നഗര ഗതാഗതത്തിനായി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ തിരയുന്ന യുവാക്കളെയാണ് ഈ സ്‌കൂട്ടര്‍ വഴി ഹോണ്ട ലക്ഷ്യംവെക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 2023 വേനല്‍ക്കാലത്ത് യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും. 2050-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം എത്തിപ്പിടിക്കാന്‍ ജപ്പാനീസ് വാഹന ഭീമന്‍മാര്‍ ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായി 2025-ഓടെ ആഗോളതലത്തില്‍ പത്തോ അതിലധികമോ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പ്ലാന്‍.

Most Read Articles

Malayalam
English summary
Honda unveiled em1 e electric scooter at eicma 2022
Story first published: Wednesday, November 9, 2022, 10:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X