S1 ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ വേരിയന്റുമായി iVOOMi; ഫീച്ചറുകള്‍, വില, റേഞ്ച് വിവരങ്ങള്‍ ഇതാ

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് S1 എന്ന പേരില്‍ iVOOMi എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്. 84,999 രൂപ എക്സ്ഷോറൂം വിലയിലെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു ഹൈ സ്പീഡ് മോഡലാണ്.

ഇപ്പോഴിതാ നിര്‍മാതാക്കളായ iVOOMi എനര്‍ജി, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി വര്‍ധിച്ച വേഗതയില്‍ അതിന്റെ മോഡല്‍ S1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. 69,999 രൂപയില്‍ തുടങ്ങി 1,21,000 രൂപ വരെയാണ് ഏറ്റവും പുതിയ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

S1 ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ വേരിയന്റുമായി iVOOMi; ഫീച്ചറുകള്‍, വില, റേഞ്ച് വിവരങ്ങള്‍ ഇതാ

ഏറ്റവും പുതിയ സീരീസ് S1 ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും -പീക്കോക്ക് ബ്ലൂ, നൈറ്റ് മെറൂണ്‍, ഡസ്‌കി ബ്ലാക്ക്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കമ്പനിയുടെ പുതിയ പദ്ധതി. അടുത്തിടെയാണ് ജീത്ത് X എന്ന മോഡലിനായി കമ്പനി ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലും ഓഫറുകളും അവതരിപ്പിക്കുന്നത്.

'തങ്ങളുടെ S1 സീരീസില്‍, ഇന്ത്യന്‍ റൈഡര്‍മാരുടെ എര്‍ഗണോമിക്സിനെ ഏറ്റവും മികച്ച നിലവാരവുമായി പൊരുത്തപ്പെടുത്തുകയും എല്ലാവരേയും ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു അത്ഭുതം സൃഷ്ടിക്കുക എന്നതായിരുന്നു തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് ' iVOOMi-യുടെ എംഡിയും സഹസ്ഥാപകനുമായ സുനില്‍ ബന്‍സാല്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, 4.2 kWh ന്റെ ഇരട്ട ബാറ്ററി പായ്ക്ക് ഉണ്ട്.

കൂടാതെ അധിക ടോര്‍ക്കിനായി 2.5 kW മോട്ടോറാണ് നല്‍കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 2.5 കിലോവാട്ട് ഹബ് മൗണ്ടഡ് മോട്ടോറാണ് കരുത്ത് പകരുന്നത്, ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. കൂടാതെ, S1-ന്റെ എല്ലാ മോഡലുകള്‍ക്കും മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിക്കും -ഇക്കോ, റൈഡര്‍, സ്‌പോര്‍ട്ട്. ഏറ്റവും പുതിയ മോഡലുകളില്‍ 'ഫൈന്‍ഡ് മൈ റൈഡ്' പോലുള്ള സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

അതില്‍ ജിപിഎസ് ട്രാക്കറും മോണിറ്ററിംഗ് സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു, വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും മാര്‍ക്കറ്റ് സ്ഥലങ്ങള്‍, മാള്‍ പാര്‍ക്കിംഗ് ലോട്ട് പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ കണ്ടെത്തുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. പുതിയ S1 സീരീസ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഡിസംബര്‍ 1 മുതല്‍ എല്ലാ iVOOMi ഡീലര്‍ഷിപ്പുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ രൂപകല്പന ചെയ്തതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്ന് കമ്പനി അവകാശപ്പെടുമ്പോള്‍, ഒഖിനാവ പ്രെയ്‌സ്‌പ്രോ, പ്രെയ്‌സ് ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളോട് ഡിസൈനുമായി ഇതിന് അസാധാരണമായ സാമ്യമുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

അതേസമയം ഇന്ത്യന്‍ വിപണിയില്‍ വലിയ പദ്ധതികളാണ് ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയായ iVOOMi എനര്‍ജിക്കുള്ളത്. ഒരു പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനും അതിന്റെ ഉല്‍പ്പന്ന ഗവേഷണ വികസനം (R&D) ഇന്ത്യ വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നതായി അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു. കമ്പനി 200 കോടി രൂപയുടെ മൊത്തം നിക്ഷേപം ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്, ഇതില്‍ ഒരു ഭാഗം അതിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 2,40,000 യൂണിറ്റായി ഉയര്‍ത്തും.

പുനെയില്‍ നിര്‍മ്മിക്കുന്ന പുതിയ നിര്‍മ്മാണ പ്ലാന്റ് 2023 മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഇവി കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ഫ്യൂച്ചറിസ്റ്റിക് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി പുതിയ R&D, മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ച് ഒരു ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി തങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് തന്നെ മോഡലുകള്‍ വികസനത്തിനും നവീകരണത്തിനും വലിയ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.

വ്യവസായത്തില്‍ ഒരു മാനദണ്ഡം സ്ഥാപിക്കാന്‍ iVOOMi എനര്‍ജി തുടര്‍ച്ചയായി പരിശ്രമിക്കുന്നു. അതിനാല്‍, ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ കാര്യമായ വികസനം നടത്താന്‍ കൂടുതല്‍ ഗവേഷണ-വികസനത്തിലും ബിസിനസ് വിപുലീകരണത്തിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പുതിയ പ്ലാന്റ് കമ്പനിയുടെ ഇന്ത്യയിലെ നാലാമത്തെയും പുനെയിലെ രണ്ടാമത്തെ യൂണിറ്റുമായിരിക്കും. കമ്പനിക്ക് നിലവില്‍ പുനെ, നോയിഡ, അഹമ്മദ്നഗര്‍ എന്നിവിടങ്ങളിലായി മൂന്ന് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്, പ്രതിവര്‍ഷം 1,80,000 യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദന ശേഷിയുമുണ്ട്.

അടുത്തിടെയാണ് തങ്ങളുടെ മറ്റൊരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായ ജീത്ത് X-ന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കമ്പനി അവതരിപ്പിക്കുന്നത്. ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ജീത്ത്. പുതുതായി പുറത്തിറക്കിയ iVOOMi ജീത്ത് X ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ഫീച്ചറുകളിലോ, ബാറ്ററിയിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ലഭിക്കുന്ന ഫീച്ചറുകള്‍ തന്നെയാകും ഈ പതിപ്പിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയ iVOOMi ജീത്ത് X -ന് 70 കിലോമീറ്റര്‍ വരെ വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ജീത്ത് X ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇക്കോ മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ചും റൈഡര്‍ മോഡില്‍ ഏകദേശം 90 കിലോമീറ്ററും നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Ivoomi launched new variants for s1 electric scooter changes features price details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X