Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ജാവ 42 മോഡലിന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ക്ലാസിക് ലെജന്‍ഡ്സ്. ക്ലാസിക് ലെജന്‍ഡ്സിന്റെ സഹസ്ഥാപകന്‍ അനുപം തരേജ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ജാവ 42 മോഡലിന് പുതിയ തവാങ് പ്രത്യേക പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തവാങ് ഫെസ്റ്റിവലിനായി പ്രത്യേകമായി നിര്‍മ്മിച്ച ജാവയുടെ പുതിയ പ്രത്യേക പതിപ്പ് പ്രഖ്യാപിക്കുന്ന വീഡിയോ അനുപം തരേജ, ട്വിറ്ററില്‍ പങ്കിട്ടു.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

പുതിയ ജാവ 42 തവാങ് എഡിഷന്‍ 100 യൂണിറ്റുകളായി പരിമിതപ്പെടുത്തും, ഇത് അരുണാചല്‍ പ്രദേശിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രത്യേക പതിപ്പ് പുരാണത്തിലെ ലുങ്ത അല്ലെങ്കില്‍ വിന്‍ഡ് ഹോഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

'പുരാണത്തിലെ ലുങ്ത അല്ലെങ്കില്‍ വിന്‍ഡ് ഹോഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, #തവാങ്‌ഫെസ്റ്റിവലിനായി ഈ പ്രത്യേക പതിപ്പ് ജാവ പങ്കിടുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് അനുപം ട്വീറ്റ് ചെയ്തു.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ഇതില്‍ 100 എണ്ണം മാത്രമേ നിര്‍മ്മാണത്തിലേക്ക് പോകുകയുള്ളൂ, പ്രത്യേകിച്ച് #അരുണാചലിലെ ബൈക്കര്‍മാര്‍ക്കായിരിക്കും ഇവ ലഭിക്കുക. സവാരിക്കായി കാത്തിരിക്കുക. ഉടന്‍ നിങ്ങളോടൊപ്പം!' അരുണ്‍ചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെയും അദ്ദേഹം ട്വീറ്റില്‍ ടാഗ് ചെയ്തു.

ഫെന്‍ഡറില്‍ വിന്‍ഡ് ഹോഴ്‌സ് മോട്ടിഫുള്ള മാറ്റ് ബ്ലാക്ക് ഫിനിഷ് ചെയ്ത ജാവ 42 ടീസര്‍ വീഡിയോ കാണിക്കുന്നു. ഫെന്‍ഡറുകളിലും സൈഡ് പാനലുകളിലും ഫ്യുവല്‍ ടാങ്കിലും ഒരു പ്രത്യേക എഴുത്തും കാണാന്‍ സാധിക്കും. 100 സ്പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകളില്‍ ഓരോന്നിനും അദ്വിതീയമായ വെങ്കല മെഡാലിയന്‍ ഉണ്ടായിരിക്കും.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ദൃശ്യപരമായ മാറ്റങ്ങള്‍ക്ക് പുറമെ, ജാവ 42 തവാങ് എഡിഷനും നിലവിലെ സാധാരണ മോഡലില്‍ കാണുന്നു അതേ എഞ്ചിനില്‍ തന്നെയാകും വിപണിയില്‍ എത്തുക. ഏകദേശം 6,800 rpm-ല്‍ 27 bhp കരുത്തും 5,000 rpm-ല്‍ 26.84 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 294 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാകും കരുത്ത് നല്‍കുക.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ഇത് 6-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ബാര്‍-എന്‍ഡ് മിററുകള്‍, ഫ്ളൈസ്‌ക്രീന്‍, ഹെഡ്‌ലൈറ്റ് ഗ്രില്‍ എന്നിവയ്ക്കൊപ്പം അലോയ് വീലുകള്‍ എന്നിവയെല്ലാം സവിശേഷതകളാകും. ജാവ 42 തവാങ് എഡിഷന്‍ സാധാരണ പതിപ്പിനേക്കാള്‍ വില ഉയരാനാണ് സാധ്യത. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും ഇല്ലെങ്കിലും, 1.91 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

അതേസമയം അടുത്തിടെയാണ് 'ജാവ 42 ബോബര്‍' എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു ഫാക്ടറി-കസ്റ്റം, ബോബര്‍ മോഡല്‍ കമ്പനി അവതരിപ്പിക്കുന്നത്. 2,06,500 രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. മോട്ടോര്‍സൈക്കിള്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് -- മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍-ടോണ്‍).

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ജാവ 42 ബോബറിന് പുതിയ റൗണ്ട് ഹെഡ്‌ലാമ്പും, പുതിയ കണ്‍സോളും, ഹാന്‍ഡില്‍ബാറും പുതിയ ഫ്യുവല്‍ ടാങ്കും പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത സീറ്റും ലഭിക്കുന്നു. പുതിയ ഇന്ധന ടാങ്കില്‍ ടാങ്ക് പാഡുകളോട് കൂടിയ കാല്‍മുട്ട് റിസെസ്സുകള്‍ ഉണ്ട്. ഫെന്‍ഡറുകളും സൈഡ് പാനലുകളും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Jawa 42-ന് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങുന്നു; നിര്‍മ്മിക്കുന്നത് 100 യൂണിറ്റുകള്‍ മാത്രം

ജാവ 42 ബോബറിന്റെ സ്വതന്ത്ര ക്ലോക്ക് കണ്‍സോളും ഹെഡ്‌ലാമ്പും, 42-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും എന്നാല്‍ മുന്‍ഭാഗം മസ്‌കുലര്‍ ആക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും ക്ലാസിക് ലെജന്‍ഡ്സ് അവകാശപ്പെട്ടു. വൈരുദ്ധ്യമുള്ള എല്‍സിഡി സ്‌ക്രീനുള്ള ഡിജിറ്റല്‍ ക്ലോക്ക് കണ്‍സോള്‍ എല്ലാ സുപ്രധാന വിവരങ്ങളും സാഡിലില്‍ നിന്നുള്ള മികച്ച ദൃശ്യപരതയും വാഗ്ദാനം ചെയ്യുന്നു. ചുറ്റുമുള്ള ലൈറ്റിംഗ് എല്‍ഇഡി ആണ്, ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ മോട്ടോര്‍സൈക്കിളിന് പുതിയ സ്വിച്ച് ഗിയറും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Jawa 42 tawang edition launching soon in india will be limited to only 100 units
Story first published: Thursday, October 27, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X