Just In
- 53 min ago
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- 3 hrs ago
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- 5 hrs ago
ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു
- 8 hrs ago
പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും
Don't Miss
- Movies
'നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടാൻ കാരണം പഴയ ആ ചിരിയും സംസാരവുമാണ്'; പത്ത് വർഷം പഴക്കമുള്ള ചിത്രവുമായി പൂർണിമ!
- News
രാജ്യത്തെ 14% മുസ്ലിംങ്ങളേയും 2% ക്രിസ്താനികളേയും സംഘപരിവാർ ശത്രുക്കളായി പ്രഖ്യാപിക്കുന്നു: പിണറായി
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
Z650, W800 മോഡലുകള്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ച് Kawasaki; ഓഫറുകള്‍ അറിയാം
തങ്ങളുടെ മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിളായ Z650, W800 എന്നിവയ്ക്കായി 'ഗുഡ് ടൈംസ് വൗച്ചര്‍' എന്നൊരു പദ്ധതി വിപണിയില്‍ പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ കവസാക്കി. 2022 ഡിസംബര്‍ മാസത്തില്‍ ഇരുമോഡലുകള്‍ക്കും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് ഇതിലൂടെ കമ്പനി അവതരിപ്പിക്കുന്നത്. Z650 റോഡ്സ്റ്റര്‍ 35,000 രൂപയുടെ വൗച്ചറിനൊപ്പം ലഭ്യമാണ്.
അതേസമയം W800-ന്റെ വൗച്ചറിന് 1,25,000 രൂപയാണ് വില. മേല്‍പ്പറഞ്ഞ മോട്ടോര്‍സൈക്കിളുകളുടെ എക്സ്ഷോറൂം വിലയ്ക്കെതിരെ വാങ്ങുന്നവര്‍ക്ക് ഈ വൗച്ചറുകള്‍ ഉപയോഗിക്കാം. ഈ ഓഫര്‍ ഒരു പരിമിത കാലയളവിലേക്ക് മാത്രമേ സാധുതയുള്ളൂവെന്നും 2022 ഡിസംബറില്‍ മാത്രമാകും ഇത് ലഭ്യമാകുകയെന്നും കമ്പനി അറിയിച്ചു. 2023 നിഞ്ച 650, 2023 Z650 എന്നിവയുടെ ലോഞ്ചിനൊപ്പം കവസാക്കി അതിന്റെ അന്താരാഷ്ട്ര പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തു, രണ്ട് മോട്ടോര്‍സൈക്കിളുകളും ഇപ്പോള്‍ രണ്ട് ലെവല്‍ ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റത്തില്‍ നിന്ന് പ്രയോജനം നേടുന്നു.
2023 നിഞ്ച 650 ഇതിനകം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു, 2023 Z650 ഇതുവരെ പുറത്തിറക്കിയിട്ടില്ല. പുതുക്കിയ റൈഡര്‍ എയ്ഡുകള്‍ക്ക് പുറമെ, 2023 കവസാക്കി Z650 ന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു. അന്താരാഷ്ട്രതലത്തില്‍, 2023 മോഡല്‍ മൂന്ന് നിറങ്ങളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് - മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീല്‍ ഗ്രേ വിത്ത് എബോണി, മെറ്റാലിക് ഫാന്റം സില്‍വര്‍ വിത്ത് മെറ്റാലിക് കാര്‍ബണ്‍ ഗ്രേ, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് വിത്ത് മെറ്റാലിക് ഫ്ലാറ്റ് സ്പാര്‍ക്ക് ബ്ലാക്ക്.
അതേസമയം, മെക്കാനിക്കല്‍ സവിശേഷതകള്‍ മാറ്റമില്ലാതെ തുടരുന്നു, 2023 Z650-ന്റെ എഞ്ചിന് സവിശേഷതകള്‍ പരിശോധിച്ചാല്‍ 649 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് നിലനിര്‍ത്തുന്നു. ഈ എഞ്ചിന് 8,000 rpm-ല്‍ 67 bhp പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുകയും 6,700 rpm-ല്‍ 64 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പുതുക്കിയ Z650-ന്റെ ഇന്ത്യന്‍ ലോഞ്ച് വിശദാംശങ്ങള്‍ കവസാക്കി ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2023-ന്റെ തുടക്കത്തില്‍ ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ ഐക്കണിക് Z-ലൈനപ്പിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ വികസിപ്പിച്ചെടുത്ത ലിമിറ്റഡ് എഡിഷന് Z650 RS ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കവസാക്കി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഈ സ്പെഷ്യല്‍ എഡിഷന് 50-ാം ആനിവേഴ്സറി മോഡല്‍ 6.79 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് രാജ്യത്ത് അവതരിപ്പിച്ചത്. ഇത് സാധാരണ Z650 RS-നേക്കാള്‍ 7,000 രൂപ കൂടുതലാണ്. ഈ ലിമിറ്റഡ് എഡിഷന് Z650 RS-ന്റെ 20 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നുള്ളു.
നിയോ-റെട്രോ മോട്ടോര്‍സൈക്കിള്‍, അതിന്റെ പതിവ് രൂപത്തില്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ നവീകരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണയിലും അവതരിപ്പിക്കുമെന്ന് വേണം പറയാന്‍. ആധുനിക യുവാക്കളെയും പരിചയസമ്പന്നരെയും ഒരുപോലെ ആകര്‍ഷിക്കുന്ന നിയോ-റെട്രോ ബോഡി ശൈലിയിലുള്ള മനോഹരമായ മോട്ടോര്‍സൈക്കിളാണ് Z650. അതേസമയം പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ശക്തമായ മോഡലുകളില്‍ ഒന്നാണ് W800 സ്ട്രീറ്റ്. ഈ മോഡലിന്റെ നവീകരിച്ച പതിപ്പിനെയും കമ്പനി അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
ഈ മോഡലിനെയും അധികം വൈകാതെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വിപണയില്‍ എത്തുന്ന പതിപ്പിന് 6.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്. എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍, 773 സിസി പാരലല്‍-ട്വിന്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 52 bhp കരുത്തും 62.9 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പ് അസിസ്റ്റ് ക്ലച്ചും ലഭിക്കുന്നു. ആഗോളതലത്തില്‍, കവസാക്കി W800 സ്ട്രീറ്റിനൊപ്പം ക്ലാസിക് രൂപത്തിലുള്ള W800, W800 കഫെ എന്നിവയും കമ്പനി വില്‍ക്കുന്നുണ്ട്.