സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഹംഗറി ആസ്ഥാനമായുള്ള ഇരുചക്രവാഹന ബ്രാൻഡാണ് കീവേ. കമ്പനി നിലവിൽ ചൈനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ക്യുവാങ്ജിയാങ് (Qianjiang) ഗ്രൂപ്പിന്റെ ഭാഗമാണ്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

ഈ ഗ്രൂപ്പ് ബെനെല്ലിയുടെ ഉടമസ്ഥതയിലാണ് എന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നായ ഇന്ത്യയിൽ, തങ്ങളുടെ സ്‌കൂട്ടറുകളും ക്രൂയിസർ മോട്ടോർസൈക്കിളുകളും അവതരിപ്പിച്ച് കീവേ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

തങ്ങളുടെ സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ ക്രൂയിസർ മോട്ടോർസൈക്കിൾ മോഡലിന്റെ വിലകളും നിർമ്മാതാക്കൾ ഇന്ത്യയിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 2.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

മാറ്റ് ബ്ലൂ, മാറ്റ് ഡാർക്ക് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ പുതിയ ബെനെല്ലി കീവേ 250 സിസി ക്രൂയിസർ വാഗ്ദാനം ചെയ്യുന്നു. കളർ ഓപ്ഷനെ ആശ്രയിച്ച് മോട്ടോർസൈക്കിളിന്റെ വിലയിലും മാറ്റങ്ങളുണ്ട്. മാറ്റ് ബ്ലൂ ഓപ്ഷന് 2.89 ലക്ഷം രൂപയും മാറ്റ് ഡാർക്ക് ഗ്രേയ്ക്ക് 2.99 ലക്ഷം രൂപയും മാറ്റ് ബ്ലാക്കിന് 3.09 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

കോർ സിലൗറ്റിനെ സംബന്ധിച്ചിടത്തോളം, ബജാജ് അവഞ്ചർ മോട്ടോർസൈക്കിളിന്റെ പരിഷ്കരിച്ച പതിപ്പ് പോലെയാണ് കീവേ കെ-ലൈറ്റ് കാണപ്പെടുന്നത്. ചില ഹാർലി ഡേവിഡ്‌സൺ റോഡ്‌സ്റ്ററുകളുമായും ഇതിന് സാമ്യമുണ്ട്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

ഏറെക്കുറെ മിനിമലിസ്റ്റിക് രൂപകല്പനയുള്ള നോ-ഫ്രിൽ ബൈക്കായാണ് കെ-ലൈറ്റ് വരുന്നത്. ഇതിന് ഒരു റെട്രോ പ്രൊഫൈൽ ഉണ്ട്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിലും റൗണ്ട് ടേൺ ഇൻഡിക്കേറ്ററുകളിലും ടെയിൽ ലൈറ്റിലും ഈ ശൈലി പ്രകടമാണ്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

കെ-ലൈറ്റിന്റെ ചില പ്രധാന സവിശേഷതകളിൽ റെട്രോ-സ്റ്റൈൽ ഫ്യൂവൽ ടാങ്ക്, മെറ്റാലിക് ഫിനിഷിലുള്ള സൈഡ് പാനലുകൾ, അലോയി വീലുകൾ, ഷോർട്ട് ടെയിൽ സെക്ഷൻ, റിയർ ടയർ ഹഗ്ഗർ എന്നിവ ഉൾപ്പെടുന്നു.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

സുഷിരങ്ങളുള്ള ഹീറ്റ് ഷീൽഡുള്ള ഒരു കോംപാക്ട് എക്‌സ്‌ഹോസ്റ്റ് പൈപ്പും ഇതിലുണ്ട്. ഹോം മാർക്കറ്റായ ഹംഗറിയിൽ, കീവേ കെ-ലൈറ്റ് ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇന്ത്യയ്ക്കും ഇതേ നിറങ്ങൾ ലഭിക്കുന്നു.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

കീവേ കെ-ലൈറ്റ് സിറ്റി റൈഡുകൾക്കും ദീർഘദൂര ക്രൂയിസിങ്ങിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പുൾഡ് ബാക്ക്, വൈഡ് ഹാൻഡിൽബാർ, ഫോർവേഡ്-സെറ്റ് ഫൂട്ട്പെഗുകൾ എന്നിവ ഉപയോഗിച്ച് റൈഡിംഗ് എർഗണോമിക്സ് തികച്ചും സുഖകരമാണെന്ന് തോന്നുന്നു. ഒരു പില്യൺ റൈഡറിന് കൂടുതൽ ഇടമില്ലെന്ന് തോന്നുമെങ്കിലും, സീറ്റ് സുഖകരമാണെന്ന് പ്രതീക്ഷിക്കുന്നു. ദീർഘദൂര ക്രൂയിസിങ്ങിന്റെ പശ്ചാത്തലത്തിൽ ഇത് പ്രത്യേകിച്ചും മികച്ചതായിരിക്കും.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

8500 rpm -ൽ 18.7 bhp പവറും 5500 rpm -ൽ 19 Nm torque ഉം നൽകുന്ന V-ട്വിൻ എയർ കൂൾഡ് 249 സിസി മോട്ടോറാണ് ക്രൂയിസറിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ വഹിക്കുന്നത്. കൂടാതെ ഒരു ബെൽറ്റ് ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിന് ലഭിക്കുന്നത്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

അളവുകളെക്കുറിച്ച് പറയുമ്പോൾ, ഇതിന് 2230 mm നീളവും 920 mm വീതിയും 1090 mm ഉയരവുമുണ്ട്. വീൽബേസ് 1530 mm, ഗ്രൗണ്ട് ക്ലിയറൻസ് 160 mm, ഇന്ധന ടാങ്ക് കപ്പാസിറ്റി 20 ലിറ്ററുമാണ്. മുൻവശത്ത് USD ഫോർക്കുകൾ, പിന്നിൽ ഹൈഡ്രോളിക് ട്വിൻ ഷോക്സ്, എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഡ്യുവൽ ABS എന്നിവ ലഭിക്കുന്നു. ഫ്രണ്ട് ടയർ 120/80-R16 ആണെങ്കിൽ റിയർ സെക്ഷനിൽ 140/70-R16 യൂണിറ്റാണ് വരുന്നത്.

സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

ഈ വിലനിലവാരത്തിലും, മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്ന പാക്കേജിലും, റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുമായി കണക്ട് ചെയ്തിരിക്കുന്ന വിശാലമായ ആരാധകരെയും, മോട്ടോർസൈക്കിളിന്റെ അഫോർബിൾ ഫാക്ടറിനേയും പൊരുത്തപ്പെടുത്തുന്നത് കീവേയ്ക്ക് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കും. നിലവിൽ റോയൽ എൻഫീൾഡ് 80 ശതമാനം വിപണി വിഹിതവുമായി മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ മുന്നിലാണ് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #കീവേ #keeway
English summary
Keeway announced the prices of k light 250v cruiser in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X