K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

ഹംഗേറിയന്‍ ബ്രാന്‍ഡായ കീവേ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ അതിന്റെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുകയാണ്. ഇപ്പോഴിതാ K300N (നേക്കഡ് സ്ട്രീറ്റ് പതിപ്പ്), K300R (റേസിംഗ് സ്പോര്‍ട്സ് പതിപ്പ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി കീവേ K300 പുറത്തിറക്കിയിരിക്കുകയാണ്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

തകര്‍പ്പന്‍ പ്രകടനം വാഗ്ദാനം ചെയ്യുന്ന രണ്ടും ഹൈദരാബാദ് AARI (ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ) വഴി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ കീവേ 300 സിസി മോട്ടോര്‍സൈക്കിളിന്റെ വില പരിശോധിക്കുകയാണെങ്കില്‍ K300 N-ന് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയും K300 R-ന് 2.99 ലക്ഷം മുതല്‍ 3.20 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

K300 N K300 R
Colours Price Colours Price
Matte White ₹2,65,000 Glossy White ₹2,99,000
Matte Red ₹2,75,000 Glossy Red ₹3,10,000
Matte Black ₹2,85,000 Glossy Black ₹3,20,000
K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമാണ്, മാത്രമല്ല അവയുടെ മിക്കവാറും എല്ലാ ഫീച്ചറുകളും അടിസ്ഥാനങ്ങളും പങ്കിടുകയും ചെയ്യുന്നു. എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, K300 N, K300 R എന്നിവയ്ക്ക് കരുത്തേകുന്നത് 292.4 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

ഈ എഞ്ചിന്‍ 8,750 rpm-ല്‍ 27.5 bhp പവറും 7,000 rpm-ല്‍ 25 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു, ഈ എഞ്ചിനുകള്‍ ഒരു ട്രെല്ലിസ് ഫ്രെയിമാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് ബൈക്കുകളിലും സ്ലിപ്പര്‍ ക്ലച്ചുമായി ഘടിപ്പിച്ച 6-സ്പീഡ് ഗിയര്‍ബോക്സ് സവിശേഷതയുണ്ട്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

ഷാസിയെ സംബന്ധിച്ചിടത്തോളം, രണ്ട് ബൈക്കുകള്‍ക്കും സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ഉണ്ട്, 37 mm ഫോര്‍ക്കും മോണോഷോക്കും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍വശത്ത് 4-പിസ്റ്റണ്‍ കാലിപ്പറോടുകൂടിയ 292 mm ഡിസ്‌ക്കും പിന്നില്‍ 220 mm ഡിസ്‌കില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറും വാഗ്ദാനം ചെയ്യും.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

ഇരുമോഡലുകളിലും എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നും കമ്പനി പറയുന്നു. മുന്‍വശത്ത് 110/70-17 ടയറും പിന്നില്‍ 140/60-17 ടയറുമുള്ള കാസ്റ്റ് അലോയ് റിംസ് ഷോഡുള്ള ടയര്‍ വലുപ്പങ്ങള്‍ ഈ സെഗ്മെന്റില്‍ കാണപ്പെടുന്നതിന് സമാനമാണ്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

K300 R-ലെ 780 mm നെ അപേക്ഷിച്ച് K300 N-ന് താരതമ്യേന ഉയര്‍ന്ന സീറ്റ് ഉയരം 795 mm ആണ്, എന്നിരുന്നാലും ഈ ബൈക്കുകള്‍ക്കൊന്നും പ്രത്യേകിച്ച് ഉയരമില്ല. 165 കി.ഗ്രാം വരുന്ന താരതമ്യേന ഭാരമേറിയ ഫുള്‍ ഫെയര്‍ഡ് K300R-നെ അപേക്ഷിച്ച് K300N-ന് 151 കി.ഗ്രാം ആണ് ഭാരം.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

K300 N-ന് 12.5 ലിറ്ററും K300 R-ന് 12 ലിറ്ററുമാണ് ഇന്ധനക്ഷമത, അതിന്റെ മുഖ്യ എതിരാളികളുടെ അതേ ബോള്‍പാര്‍ക്കിലാണ് ഇത്. K300 N-ല്‍ 150 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുമ്പോള്‍, K300R-ന് 135 mm മാത്രമേ ഉള്ളൂ, ഇത് സെഗ്മെന്റിലെ ഏറ്റവും താഴ്ന്ന ഒന്നാണ്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

K300 N സ്പോര്‍ട്സ്, സാധാരണ സ്പോര്‍ട്ടി നേക്കഡ് ബൈക്ക് സ്‌റ്റൈലിംഗും കോണാകൃതിയിലുള്ള പാനലുകളും ആക്രമണാത്മക നിലപാടുകളുമാണ് അവതരിപ്പിക്കുന്നത്. അതേസമയം K300 R-ന് പൂര്‍ണ്ണമായ രൂപകല്‍പ്പനയും ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും ഉള്ള സാധാരണ സ്പോര്‍ട്ബൈക്ക് സ്‌റ്റൈലിംഗ് ഉണ്ട്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

രണ്ട് ബൈക്കുകളിലും വൃത്തിയുള്ള അണ്ടര്‍സ്ലംഗ് എക്സ്ഹോസ്റ്റ്, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുന്നു. വൈറ്റ്, റെഡ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ K300 N, K300 R എന്നിവ രണ്ടും തിരഞ്ഞെടുക്കാം. എന്നിരുന്നാലും, K300 N-ന് മാറ്റ് ഫിനിഷുണ്ട്, അതേസമയം K300 R-ന് അതിന്റെ പെയിന്റിന് ലൈറ്റിനിംഗ് ഫിനിഷുണ്ട്.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ CF Moto 300NK-യുടെ സമാന രൂപകല്‍പനയാണ് നേക്കഡ് ബൈക്കിന് ഉള്ളത്, അതേസമയം K300 R അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന CF Moto 300SR-ന് സമാനമാണ്. CFMoto-യുടെ അന്താരാഷ്ട്ര വെബ്സൈറ്റിലേക്ക് നോക്കുമ്പോള്‍, കീവേ ബൈക്കുകള്‍ക്ക് സമാന സവിശേഷതകളും ഡിസൈന്‍ ഘടകങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

K300 N, K300 R എന്നിവയുടെ വില നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു, മാത്രമല്ല അവ ബിഎംഡബ്ല്യൂ G 310 R, അടുത്തിടെ പുറത്തിറക്കിയ G 310 RR സ്പോര്‍ട്ബൈക്ക്, അതുപോലെ ഹോണ്ട CB300R എന്നിവയ്ക്കെതിരെയും പ്രധാനമായും മത്സരിക്കുന്നു.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

എന്നിരുന്നാലും, എഞ്ചിന്‍ ഔട്ട്പുട്ടിന്റെ കാര്യത്തില്‍, ഹോണ്ട CB300F, ഗണ്യമായ വിലകുറഞ്ഞ സുസുക്കി ജിക്‌സര്‍ 250, അതിന്റെ ഫെയേര്‍ഡ് സഹോദരങ്ങളായ SF 250 തുടങ്ങിയ ബൈക്കുകളുമായും വിപണിയില്‍ മത്സരിക്കും.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

പുതിയ K300 N, K300 R എന്നിവ പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് രണ്ട് ബൈക്കുകളുടെ ലോഞ്ചില്‍ സംസാരിച്ച കീവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വികാസ് ജബാഖ് പറഞ്ഞു.

K300N & K300R സ്‌പോര്‍ട്‌സ് മോഡലുകള്‍ അവതരിപ്പിച്ച് Keeway; വില 2.65 ലക്ഷം രൂപ മുതല്‍

ഈ രണ്ട് മികച്ച മോട്ടോര്‍സൈക്കിളുകളും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിശയകരമായ രൂപവും പ്രകടനവും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യും. ഈ ട്വിന്‍ മോട്ടോര്‍സൈക്കിളുകള്‍ 300 സിസിയില്‍ താഴെയുള്ള ഒരു മോട്ടോര്‍സൈക്കിളിനായി തിരയുന്ന ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #കീവേ #keeway
English summary
Keeway launched k300 n and k300 r motorcycles in india will rival duke 390 bmw 310
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X