ഇനി കളി മാറും; 2023-ല്‍ പുറത്തിറങ്ങുന്ന 4 ബൈക്കുകളുടെ ടീസറുമായി KTM

ബൈക്ക് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് നാല് പുതിയ ബൈക്കുകളുടെ വരവ് അറിയിച്ച് കെടിഎം. 2023-ല്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന നാല് ബൈക്കുകളുടെ ടീസര്‍ അവര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചു.

ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ പങ്കുവെച്ച ടീസറില്‍ ബൈക്കുകളുടെ ചിത്രങ്ങള്‍ കാഴ്ചയില്‍ അത്ര വ്യക്തമല്ല. എന്നിരുന്നാലും ഡ്യൂക്ക്, ആര്‍സി ലൈനപ്പുകള്‍ക്കായി ചെറിയ ശേഷിയില്‍ പുതിയ മോഡല്‍ കമ്പനി അണിയറയില്‍ ഒരുക്കുന്നുവെന്ന് നമുക്ക് സിലൗട്ടിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഇനി കളി മാറും; 2023-ല്‍ പുറത്തിറങ്ങുന്ന 4 ബൈക്കുകളുടെ ടീസറുമായി KTM

ടീസറിലെ എല്ലാ സിലൗട്ടുകളും നിലവിലെ കെടിഎം മോഡലുകളുമായി വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു. 2023 മോഡല്‍ വര്‍ഷത്തേക്ക് കെടിഎം ഈ മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കെടിഎം മോഡല്‍ നിര പുതുക്കാന്‍ തീരുമാനിച്ചാല്‍ അത് എന്തൊക്കെയാകും എന്ന് നമ്മള്‍ക്ക് നോക്കാം. പുതിയ ചെറിയ ശേഷിയുള്ള കെടിഎം ആര്‍സിയും ഡ്യൂക്കും അരങ്ങേറാനാണ് കൂടുതല്‍ സാധ്യത. കെടിഎം ആര്‍സി, ഡ്യൂക്ക് ലൈനപ്പുകള്‍ക്കായി ഒരു പുതിയ ലോവര്‍-ഡിസ്പ്ലേസ്മെന്റ് മോഡല്‍ അവതരിപ്പിച്ചേക്കും.

ഒന്നുകില്‍ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ച ആര്‍സിയുടെ ജിപി പതിപ്പ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നു അല്ലെങ്കില്‍ അത് ആര്‍സി 250 ആകാം. ചെറിയ ശേഷിയുള്ള ആര്‍സി ഇത് രണ്ടില്‍ ഒന്നായിരിക്കും. ഡ്യൂക്കിന്റെ കാര്യം നോക്കുകയാണെങ്കില്‍ ചിത്രങ്ങളിലെ സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് മഫ്ലറിന്റെ സാന്നിധ്യം കാരണം ഇത് ഡ്യൂക്ക് 250 അല്ലെങ്കില്‍ 390 ആയിരിക്കാനാണ് സാധ്യത. ഇവയ്ക്ക് ഒരുപക്ഷേ പുതിയ കളര്‍ ഓപ്ഷനുകളോ അല്ലെങ്കില്‍ കൂടുതല്‍ അപ്‌ഡേറ്റുകളോ ലഭിച്ചേക്കാം എന്ന കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ.

ഇനി ഒരുപക്ഷേ ഇവിടെ മെക്കാനിക്കല്‍ അപ്ഡേറ്റുകള്‍ ഉണ്ടെങ്കില്‍ പുതിയ അടുത്ത തലമുറ കെടിഎം ഡ്യൂക്കുകളുടെ വരവായിരിക്കും കാരണം. അവ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലെ ടീസറിലൂടെ 790/890 ഡ്യൂക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി രണ്ട് പുതിയ മിഡില്‍വെയ്റ്റ് നേക്കഡ് ബൈക്കുകളുടെ വരവും കെടിഎം അറിയിച്ചിട്ടുണ്ട്. 790 ഡ്യൂക്കിന്റെ പുനരുജ്ജീവിപ്പിക്കാനുള്ള കെടിഎമ്മിന്റെ തീരുമാനം പലരിലും ആശ്ചര്യം ഉളവാക്കിയിട്ടുണ്ട്.

ഏതായാലും ഈ ലെനപ്പിന്റെ ഭാവി എന്താണെന്ന കാര്യമാകും ഏവരും ഉറ്റുനോക്കുന്നത്. കെടിഎം ടീസ് ചെയ്‌യത നാല് പുതിയ ബൈക്കുകളില്‍ ചെറിയ ശേഷിയിലുള്ള മോഡലുകള്‍ മാത്രമേ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെയാണ് കെടിഎം 2023 RC 8C ട്രാക്ക് ബൈക്ക് അവതരിപ്പിച്ചത്. മോട്ടോര്‍സൈക്കിളിന്റെ 200 യൂണിറ്റുകള്‍ മാത്രമാകും കമ്പനി നിര്‍മ്മിക്കുക. ട്രാക്ക് ബൈക്ക് ആയതിനാലാണ് ഇത്. ഓരോ ബൈക്കിനും ട്രിപ്പിള്‍ ക്ലാമ്പില്‍ പ്രത്യേക സീരിയല്‍ നമ്പര്‍ സ്റ്റാമ്പ് ചെയ്യുമെന്നും കെടിഎം വ്യക്തമാക്കി.

നവീകരണത്തിന്റെ ഭാഗമായി കെടിഎം RC 8C-യുടെ LC8c DOHC ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ അപ്ഡേറ്റ് ചെയ്തു. 889 സിസി ഇന്‍ലൈന്‍ ട്വിന്‍ എഞ്ചിന്‍ 11,000 rpm-ല്‍ 135 bhp കരുത്തും 98 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ബൈക്കിന്റെ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. പുതുക്കിയ എഞ്ചിനില്‍ പുതിയ ഇന്‍ടേക്ക്, എക്‌സ്‌ഹോസ്റ്റ് വാല്‍വുകളും കോണ്‍റോഡുകളും ഉള്‍പ്പെടെ കുറച്ച് ടൈറ്റാനിയം ഭാഗങ്ങളുണ്ട്. LC8c എഞ്ചിന്‍ വലിയ 48 mm ത്രോട്ടില്‍ ബോഡികള്‍, പരിഷ്‌ക്കരിച്ച ജ്വലന അറകള്‍, രണ്ട് പിസ്റ്റണ്‍ വളയങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.

അതായത് 2023 കെടിഎം RC 8C-യുടെ പവര്‍ ഔട്ട്പുട്ട് അതേ പേരിലുള്ള മുന്‍ ബൈക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ 7 bhp വര്‍ധിച്ചു. ഒറിജിനല്‍ RC 8C-യെ അപേക്ഷിച്ച് 2023 കെടിഎം RC 8C -യുടെ സസ്പെന്‍ഷന്‍ സജ്ജീകരണം മയപ്പെടുത്തിയെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് റൈഡര്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതോടൊപ്പം സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം, റൈഡര്‍മാര്‍ക്ക് ട്രിപ്പിള്‍-ക്ലാമ്പ് ഓഫ്സെറ്റും ക്രമീകരിക്കാന്‍ കഴിയും. ഫുട്‌പെഗുകളും ഹാന്‍ഡില്‍ബാറുകളും വ്യത്യസ്ത റൈഡര്‍മാര്‍ക്കും അവര്‍ സഞ്ചരിക്കുന്ന രീതിക്കും അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാവുന്നതാണ്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm has teased the arrival of four new bikes for 2023 launch season
Story first published: Wednesday, November 23, 2022, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X