ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

ഉത്സവ സീസണ്‍ ആയതോടെ മൊത്തം വാഹന വിപണിയില്‍ ഒരു ഉണര്‍വുണ്ട്. കഴിഞ്ഞ മാസം ഉത്സവ സീസണിന് തുടക്കമായതോടെ വില്‍പ്പന കണക്കുകളില്‍ പല കമ്പനികളും വമ്പന്‍ നേട്ടം കൈവരിച്ചു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലും അത് പ്രകടമാണ്.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

ഓഗസ്റ്റില്‍ തൊട്ടടുത്തുള്ള ഇവി നിര്‍മ്മാതാക്കളായ ഒഖിനാവയെക്കാള്‍ വ്യക്തമായ മുന്‍തൂക്കം ഹീറോ ഇലക്ട്രിക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ കളി മാറി. 2022 സെപ്റ്റംബറില്‍ ഹീറോ ഇലക്ട്രിക്കിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ വിറ്റ കമ്പനിയായി ഓലയും ഒഖിനാവയും മാറി. ഏറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായാണ് മറ്റൊരു ഇവി നിര്‍മ്മാതാവ് ഹീറോ ഇലക്ട്രിക്കിനെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കുന്നത്.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

ഓല ഇലക്ട്രിക് ഓഗസ്റ്റില്‍ 3,421 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റിരുന്നത്. താരതമ്യേന കുറവായ ഈ വില്‍പ്പന കണക്കില്‍ നിന്ന് സെപ്റ്റംബറില്‍ 9,634 യൂണിറ്റിലേക്ക് ഓല കുതിച്ചുയര്‍ന്നു. താങ്ങാനാവുന്ന വിലയില്‍ എത്തിയ എസ് 1 ഇ-സ്‌കൂട്ടറിന്റെ ലോഞ്ചും അതിനൊപ്പം കിഴിവുകള്‍ വാഗ്ദാനം ചെയ്തതും കമ്പനിയെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചു.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

ഓഖിനാവ കഴിഞ്ഞ മാസം 8,278 യൂണിറ്റുകളാണ് വിറ്റത്. ഓഗസ്റ്റിലെ 8,554 യൂണിറ്റിനേക്കാള്‍ കുറവാണിത്. സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇവി നിര്‍മ്മാതാവായ ഹീറോ ഇലക്ട്രിക്കിനെയാണവര്‍ പിന്തള്ളിയത്.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

അതേസമയം, ഹീറോ ഇലക്ട്രിക് പ്രതിമാസ വില്‍പ്പനയില്‍ 23.46 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓഗസ്റ്റില്‍ അവര്‍ 10,476 യൂണിറ്റുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞ മാസത്തെ വില്‍പ്പന 8,018 യൂണിറ്റായി കുറഞ്ഞു.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

ഇതോടൊപ്പം തന്നെ ഏഥര്‍ എനര്‍ജി അവരുടെ വില്‍പ്പന ഉയര്‍ത്തുന്നുണ്ട്. 6,164 യൂണിറ്റുകള്‍ വിറ്റ് എക്കാലത്തെയും മികച്ച പ്രകടനം നടത്തിയിട്ടും ഇരുചക്ര വാഹന ഇവി വില്‍പ്പനയുടെ കാര്യത്തില്‍ അവര്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്. ഇപ്പോള്‍ ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്ന Gen 3 450X ഇ-സ്‌കൂട്ടറിന്റെ അവതരണവും ബ്രാന്‍ഡിന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചതും ഏഥറിന്റെ വളര്‍ച്ചയ്ക്ക് കാരണമായി കണക്കാക്കാം.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

ഓഗസ്റ്റില്‍ (4,418 യൂണിറ്റുകള്‍) വളര്‍ച്ച കൈവരിച്ച ടിവിഎസ് ഐക്യൂബ് കഴിഞ്ഞ മാസം നേരിയ ഇടിവ് രേഖപ്പെടുത്തി. 3,931 രജിസ്‌ട്രേഷനുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. ഓഗസ്റ്റിലെ 2,687 യൂണിറ്റില്‍ നിന്ന് സെപ്റ്റംബറില്‍ 3,202 യൂണിറ്റുകള്‍ വിറ്റഴിച്ച ബജാജ് ചേതക്ക് വില്‍പ്പനയില്‍ വര്‍ധനയുണ്ടാക്കി.

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റിവോള്‍ട്ട് വീണ്ടും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ആയിരം യൂണിറ്റ് പോലും അവര്‍ക്ക് വില്‍ക്കാനായില്ല. 837 യൂണിറ്റ് മാത്രമാണ് അവര്‍ക്ക് സെപ്റ്റംബറില്‍ നിരത്തിലിറക്കാനായത്.

Manufacturer Registrations
Ola Electric 9,634
Okinawa 8,278
Hero Electric 8,018
Ampere 6,189
Ather Energy 6,164
TVS iQube 3,931
Bajaj Chetak 3,202
Revolt 837
Pure EV 751
Bounce 629
Tork Motors 48

ഹീറോ ഇലക്ട്രിക്കിനെ താഴെയിറക്കി ഓല; സെപ്റ്റംബറിലെ ഇലക്ട്രിക്ക് ടുവീലർ വില്‍പ്പനയിൽ ഒന്നാമത്

പ്യുവര്‍ ഇവിക്കും പ്രതിമാസ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ഓഗസ്റ്റിലെ 875 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 751 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ടോര്‍ക്കിനും പുരോഗതി നേടാനായില്ല. ഓഗസ്റ്റ് വില്‍പ്പന 60 യൂണിറ്റില്‍ നിന്ന് സെപ്റ്റംബറില്‍ 48 ആയി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ 580 ല്‍ നിന്ന് 629 യൂണിറ്റായി ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്താന്‍ ബൗണ്‍സിന് കഴിഞ്ഞു.

Most Read Articles

Malayalam
English summary
Ola dethrone hero electric from the top position of electric two wheeler sales
Story first published: Monday, October 3, 2022, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X