ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറി വര്‍ധിപ്പിക്കാനും S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അടുത്ത ബാച്ചിനായി പുതിയ പര്‍ച്ചേസ് വിന്‍ഡോ തുറക്കാനും ലക്ഷ്യമിടുന്നതിനാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായി വ്യക്തമാക്കി ഓല ഇലക്ട്രിക്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

കമ്പനി ഇപ്പോള്‍ പ്രതിദിനം ഏകദേശം ആയിരത്തോളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുവെന്നാണ് ബ്രാന്‍ഡ് സിഇഒ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയിരിക്കുന്നത്. ''ഫ്യൂച്ചര്‍ ഫാക്ടറി ഇപ്പോള്‍ പ്രതിദിനം 1000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഉടന്‍ പര്‍ച്ചേസ് വിന്‍ഡോ തുറക്കുമെന്നും ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

പ്രതിദിനം 150 യൂണിറ്റ് പോലും ഉല്‍പ്പാദിപ്പിക്കാന്‍ ഓല ഇലക്ട്രിക് ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് ഉല്‍പ്പാദനം വര്‍ധിച്ചതായി വ്യക്തമാക്കി കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ കമ്പനി ചില നിര്‍മ്മാണ തടസ്സങ്ങളെ നേരിടുന്നുണ്ടെന്നായിരുന്നു പറഞ്ഞുവെച്ചിരുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

എന്നാല്‍ അതിനെയെല്ലാം നിരാകരിക്കുന്നതാണ് കമ്പനി സിഇഒ ഭവിഷ് അഗര്‍വാളിന്റെ ഈ ട്വീറ്റ്. ഓല ഇലക്ട്രിക്കിന്റെ ബോഡി ഷോപ്പ് പകുതി കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ പെയിന്റ് ഷോപ്പ് ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് ഓല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. 500 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓല ഫ്യൂച്ചര്‍ ഫാക്ടറി പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

ആറ് മാസത്തിനുള്ളില്‍ ഈ പ്ലാന്റ് നിര്‍മ്മിക്കുകയും, അതില്‍ ഏകദേശം 10,000 വനിതാ ജീവനക്കാരെ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

തങ്ങളുടെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 90,000 ബുക്കിംഗുകള്‍ ഇതുവരെ ലഭിച്ചതായി ഓല ഇലക്ട്രിക് നേരത്തെ അവകാശപ്പെട്ടിരുന്നു. ഉപഭോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങിയ ഇ-സ്‌കൂട്ടറുകളുടെ എല്ലാ യൂണിറ്റുകളും അതിന്റെ പ്ലാന്റില്‍ നിന്ന് അയച്ചതായി ഭവിഷ് അഗര്‍വാള്‍ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് അനുസരിച്ചാണ് ഇപ്പോള്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചിരിക്കുന്നത്. കമ്പനി അതിന്റെ ആദ്യ ബാച്ചില്‍ നിന്ന് 40,000 യൂണിറ്റുകള്‍ അയച്ചിട്ടും 300-ല്‍ താഴെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് അവരുടെ S1 അല്ലെങ്കില്‍ S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കഴിഞ്ഞ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ലഭിച്ചതായി വെളിപ്പെടുത്തിയത്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

ഓല ഇലക്ട്രിക് 2021 ഡിസംബര്‍ 15 മുതലാണ് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കുന്നത്. ഓഗസ്റ്റ് 15-ന് ഇ-സ്‌കൂട്ടറുകള്‍ ലോഞ്ച് ചെയ്തതിന് ശേഷം നാല് മാസത്തെ കാലതാമസമാണുണ്ടായത്. ഡെലിവറി വൈകുന്നതിന് പിന്നില്‍ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ് ഓല ആരോപിച്ചത്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

അതേസമയം ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) റിപ്പോര്‍ട്ട് അനുസരിച്ച്, ഓല ഇലക്ട്രിക് ഡിസംബര്‍ 30 വരെ 111, S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തതായിട്ടാണ് അറിയിച്ചിരിക്കുന്നത്. FADA പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി ട്വിറ്ററിലൂടെ കേന്ദ്രത്തിന്റെ വാഹാന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരത്തിലൊരു പ്രഖ്യാപനവുമായി എത്തിയത്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

ഓല ഇലക്ട്രിക് അതിന്റെ ഡെലിവറികളെക്കുറിച്ചുള്ള ഒരു ഡാറ്റയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓല ഇലക്ട്രിക് തങ്ങളുടെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കര്‍ണാടകയിലും അതിന്റെ ഹോം ബേസ് തമിഴ്നാട്ടിലുമാണ് വിതരണം ചെയ്തതെന്ന് ഗുലാത്തി ട്വിറ്ററില്‍ പങ്കുവെച്ച ഡാറ്റ കാണിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

വിതരണം ചെയ്ത 111 ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ 60 എണ്ണം കര്‍ണാടകയിലും 25 എണ്ണം തമിഴ്നാട്ടിലുമാണ്. കഴിഞ്ഞ മാസം യഥാക്രമം 15, 11 യൂണിറ്റുകളുമായി ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും രാജസ്ഥാനുമാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

തങ്ങളുടെ ഇ-സ്‌കൂട്ടറുകള്‍ക്കായി ഏകദേശം 90,000 ബുക്കിംഗുകള്‍ ലഭിച്ചതായി ഓല ഇലക്ട്രിക് അവകാശപ്പെടുന്നതിനിടെയാണ് ഇത്തരം ചില സംഭവ വികാസങ്ങളും പുറത്തുവരുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

ഓല ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് S1, S1 പ്രോ എന്നീ ഇ-സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നത്. പ്രാരംഭ പതിപ്പായ S1 ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വിലയെങ്കില്‍, ഉയര്‍ന്ന മോഡലായ S1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, സംസ്ഥാന സബ്‌സിഡികള്‍ക്ക് മുമ്പ്) വില. ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് S1 ഇ-സ്‌കൂട്ടര്‍ അവകാശപ്പെടുന്നു. കൂടുതല്‍ ചെലവേറിയ S1 പ്രോ പൂര്‍ണ ചാര്‍ജില്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം പ്രതിദിനം 1,000 യൂണിറ്റായി ഉയര്‍ത്തി Ola

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കുന്നതിന് ഓല ഇലക്ട്രിക്കിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകള്‍ പുറത്തിറക്കി ഏകദേശം നാല് മാസത്തെ കാലതാമസത്തിന് കാരണം, സമീപകാലത്ത് എല്ലാ വാഹന നിര്‍മാതാക്കള്‍ക്കും ലഭിച്ച ഡിമാന്‍ഡും വിതരണ മേഖലയിലെ പ്രശ്‌നങ്ങളുമാണ്.

Most Read Articles

Malayalam
English summary
Ola electric announced now producing almost 1 000 e scooters a day
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X