രാജ്യത്ത് പടര്‍ന്ന് പന്തലിക്കാന്‍ 14 പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ കൂടി തുറന്ന് Ola Electric

ഓല ഇലക്ട്രിക്, ഓല ഇലക്ട്രിക് എക്സ്പീരിയൻസ്‌ സെന്റർ, ഓല എക്സ്പീരിയൻസ്‌ സെന്റർ, ഓല അനുഭവ കേന്ദ്രം, ഓല, ഓല സ്‌കൂട്ടർ, ola electric, ola electric experience centre, ola new experience centre, ola experience centre launche

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്ന കമ്പനിയാണ് ഓല ഇലക്ട്രിക്. ആദ്യം ഓണ്‍ലൈനിലൂടെ മാത്രം ബുക്കിംഗ് സ്വീകരിച്ച് വാഹനം ഉപഭോക്താക്കളിലേക്കെത്തിച്ചിരുന്ന ഓല അടുത്തിടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ തങ്ങളുടെ വില്‍പ്പന ശൃംഖല വളര്‍ത്തുന്നതിന്റെ ഭാഗമായി 11 നഗരങ്ങളിലായി 14 പുതിയ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറന്നതായി ഓല ഇലക്ട്രിക് അറിയിച്ചു

ഈ വര്‍ഷം അവസാനത്തേടെ എക്‌സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 200 ലെത്തിക്കാനാണ് ഓല ഇലക്ട്രിക് പദ്ധതിയിടുന്നത്. പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ മൂന്നെണ്ണം കര്‍ണാടകയിലെ ബെംഗളൂരുവിലാണ്. രണ്ടെണ്ണം മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഹമ്മദാബാദ്, ഡെറാഡൂണ്‍, ഡല്‍ഹി, ഹൈദരാബാദ്, കോട്ട, ഭോപ്പാല്‍, നാഗ്പൂര്‍, റാഞ്ചി, വഡോദര എന്നീ നഗരങ്ങളില്‍ ഓരോ എക്‌സ്പീരിയന്‍സ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങള്‍ക്കിപ്പോള്‍ 50-ലധികം എക്സ്പീരിയന്‍സ് സെന്ററുകളുണ്ടെന്ന് ഓല ഇലക്ട്രിക് അവകാശപ്പെടുന്നു.

രാജ്യത്ത് പടര്‍ന്ന് പന്തലിക്കാന്‍ 14 പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ കൂടി തുറന്ന് Ola Electric

കൂടാതെ 2022 അവസാനത്തോടെ രാജ്യത്തുടനീളം 200 സെന്ററുകള്‍ തുറക്കാനും ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നു. ഓല ഇവിയുടെ പുതിയ സാങ്കേതികവിദ്യ അനുഭവിക്കാന്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) പ്രേമികളെ പ്രാപ്തരാക്കുന്ന കേന്ദ്രങ്ങള്‍ S1, S1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകള്‍ എടുക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കും. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഓല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. ഓല എക്സ്പീരിയന്‍സ് സെന്ററുകള്‍ നല്‍കുന്ന സമഗ്രമായ അനുഭവം ഇവി പ്രേമികള്‍ ഇഷ്ടപ്പെടുന്നുവെന്ന് ഓല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ മൊത്തം 200 കേന്ദ്രങ്ങള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം ഞങ്ങളുടെ ഓഫ്ലൈന്‍ സാന്നിധ്യം അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഓല ഇലക്ട്രിക് തങ്ങളുടെ ഇ-സ്‌കൂട്ടറുകള്‍ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ചിരുന്നു. മറ്റെല്ലാ ബ്രാന്‍ഡുകളുടെ കാര്യത്തിലും ഇന്ത്യക്കാര്‍ക്ക് ഇത് പരിചിതമാണ്. നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഡീലര്‍മാരുടെ പങ്ക് നീക്കം ചെയ്യാനുള്ള ആശയത്തെ പിന്തുണയ്ക്കുന്ന ഓല ഇലക്ട്രിക്കിന്റെ തന്ത്രത്തിന്റെ മാറ്റമായാണ് ഷോറൂമുകള്‍ തുറക്കാനുള്ള തീരുമാനം.

ഇതിന് മുന്നോടിയായി ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ ഇക്കാര്യം ആരാഞ്ഞ് വോട്ടെടുപ്പും നടത്തിയിരുന്നു. ഉപഭോക്താക്കള്‍ നേരിട്ട് കണ്ട് വാഹനം വാങ്ങാന്‍ ഇഷ്ടപ്പെടുന്നുവെന്ന് അറിഞ്ഞതിന്റെ കൂടി അടിസ്ഥാനത്തിലാണ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ കമ്പനി ആരംഭിച്ചത്. അതിന്റെ എക്‌സ്പീരിയന്‍സ് സെന്ററുകളുടെ സഹായത്തോടെയും കരുത്തുറ്റ ഡയറക്ട് ടു കസ്റ്റമർ മോഡലിലൂടെ ഫിസിക്കല്‍ കോണ്‍ടാക്റ്റ് പോയിന്റുകളുടെ സമീപകാല വിപുലീകരണത്തിലൂടെയും ഓല ഇതിനകം ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം കസ്റ്റമര്‍ ടെസ്റ്റ് റൈഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ലോകത്തെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ റോഡ്മാപ്പ് നിര്‍മ്മിക്കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നതിനാല്‍ 2025 ഓടെ ഇന്ത്യയിലെ എല്ലാ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ആണെന്ന് ഉറപ്പാക്കുക എന്ന ഓലയുടെ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്ന് കമ്പനി പറഞ്ഞു. ഒക്ടോബറിലെ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഓല ഇലക്ട്രിക്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓല ഇലക്ട്രിക് ഏകദേശം 20,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്.

അടുത്തിടെ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന ഇവി നിര്‍മാതാവായി ഓല മാറിയിരുന്നു. തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഓലയുടെ ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് 1,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കിയത്. ഒരു മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. അടുത്ത വര്‍ഷം അവസാനത്തോടെ തങ്ങള്‍ 10 ലക്ഷം ഇവികളുടെ ഉല്‍പ്പാദന ശേഷിയിലെത്തുമെന്ന് ഭവിഷ് അഗര്‍വാള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
200 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ കൂടി തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം.

ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം തന്നെ വിദേശ വിപണികളും പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് ഓല. ലോകത്തെ മറ്റ് രാജ്യങ്ങളിലും തങ്ങളുടെ ബിസിനസ് വ്യാപിപ്പിന്നതിന്റെ ഭാഗമായി ഇറ്റലിയിലെ മിലാനില്‍ നടന്ന ECMA 2022 എക്‌സിബിഷനില്‍ ഓല ഇലക്ട്രിക് തങ്ങളുടെ S1 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നേരത്തെ ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നേപ്പാളിലും പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ആദ്യ പാദത്തില്‍ യൂറോപ്പിലെ പ്രധാന വിപണികളില്‍ എന്‍ട്രി നടത്താനാണ് ഓലയുടെ പ്ലാന്‍.

ഇതിനൊപ്പം ഓലയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാസ് മാര്‍ക്കറ്റ്, മിഡ് സെഗ്മെന്റ്, പ്രീമിയം വിഭാഗം തുടങ്ങിയ സെഗ്മെന്റുകളില്‍ ഓല ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി ഭവിഷ് അഗര്‍വാള്‍ സൂചചിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രംഗപ്രവേശനം ചെയ്ത ഓലയുടെ ആവനാഴിയില്‍ നിലവില്‍ മൂന്ന് അസ്ത്രങ്ങളാണുള്ളത്. S1, S1 പ്രോ, S1 എയര്‍ എന്നിവയാണവ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ കൂടാതെ ഓലയുടെ ഇലക്ട്രിക് കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസര്‍ അടുത്തിടെ ഓല പുറത്തുവിട്ടിരുന്നു.

Most Read Articles

Malayalam
English summary
Ola electric launched 14 new experience centres in multiple cities aims to open 200 more by year end
Story first published: Monday, November 28, 2022, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X