Ola Electric സ്‌കൂട്ടര്‍ സ്പീക്കറാക്കി യുവാവിന്റെ ക്രിക്കറ്റ് കമന്ററി; വാട്ട് ആന്‍ ഐഡിയ സര്‍ജി...

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അവരുടെ വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യം ലഭിച്ചിരുന്നു. തുടക്കത്തിലെ ചെറിയൊരു ഇടര്‍ച്ച മാറ്റി നിര്‍ത്തിയാല്‍ ഇന്ന് ഇന്ത്യയില്‍ പ്രീമിയം സ്‌കൂട്ടര്‍ വിപണിയിലെ മുമ്പന്‍മാരാണ് ഓല ഇലക്ട്രിക്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിര്‍മ്മാതാവ് ഇടക്കിടെ നടത്തുന്നുണ്ട്.

ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഫീച്ചര്‍ ലോഡഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണിത്. മറ്റ് പല ഇലക്ട്രിക് സ്‌കൂട്ടറുകളേയും പോലെ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത്, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ടച്ച്‌സ്‌ക്രീന്‍ സംവിധാനം ആണ്. എന്നാല്‍ ഇപ്പോള്‍ ഓല ഇലക്ട്രിക്കിന്റെ ഫീച്ചറുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച ഒരു വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറല്‍. ഒരു ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമ തന്റെ പ്രദേശത്തെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന് കമന്ററി ചെയ്യുന്നതിനായി സ്‌കൂട്ടര്‍ ഒരു സ്പീക്കറായി ഉപയോഗിച്ച വീഡിയോ ആണ് വൈറലായി മാറിയത്.

വാട്ട് ആന്‍ ഐഡിയ സര്‍ജി... Ola Electric സ്‌കൂട്ടര്‍ സ്പീക്കറാക്കി യുവാവിന്റെ ക്രിക്കറ്റ് കമന്ററി

ബികാഷ് ബെഹ്റ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബികാഷ് ബെഹ്‌റ തന്റെ പോസ്റ്റില്‍ ഒല ഇലക്ട്രിക്കിനെയും സിഇഒ ഭവിഷ് അഗര്‍വാളിനെയും ടാഗ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഓല ഇലക്ട്രിക് സിഇഒയില്‍ നിന്ന് ഇതുവരെ പ്രതികരണം ഒന്നും വന്നിട്ടില്ല. ഒഡീഷയില്‍ നിന്നുള്ളതാണ് വൈറല്‍ വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. രാജ്യത്തെ ഒട്ടുമിക്കയാളുകളും ക്രിക്കറ്റ് ഇഷ്ട്ടപ്പെടുന്നു.

നാട്ടിന്‍ പുറത്തെ ക്ലബുകളും സൗഹൃദ സംഘങ്ങളും മറ്റും പാടത്തും പറമ്പിലും പ്രാദേശിക മത്സരങ്ങളും ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാറുണ്ട്. ചില വലിയ ടൂര്‍ണമെന്റുകളില്‍ മൈക്ക് വെച്ച് മത്സരത്തിന്റെ തത്സമയ വിവരണമായ കമന്ററി അരങ്ങേറാറുണ്ടെങ്കിലും ഇത് പോലൊരു ഐഡിയ ഇതാദ്യമാണ്. ഏതായാലും ഇതുപോലെ നാട്ടിന്‍പുറത്തെ ഗ്രൗണ്ടില്‍ നടത്തിയ കമന്ററി ആണ് വൈറലായതെന്ന് തോന്നുന്നു. ഓല ട1 പ്രോ ഉപയോക്താവ് ബ്ലൂടൂത്ത് വഴി ഫോണ്‍ സ്‌കൂട്ടറുമായി ബന്ധിപ്പിച്ചിരുന്നു. സ്‌കൂട്ടറിനടുത്ത് നില്‍ക്കുന്നയാളാണ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്ററി പറയുന്നത് എന്ന് തോന്നുന്നു.

ആ വ്യക്തി യഥാര്‍ത്ഥത്തില്‍ സ്‌കൂട്ടറുമായി ബന്ധിപ്പിച്ച നമ്പറില്‍ വിളിച്ച് സ്പീക്കറിലൂടെ കമന്ററി നടത്തുകയായിരുന്നു. ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകള്‍ വ്യത്യസ്ഥമായ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ആദ്യത്തെ സംഭവം അല്ല ഇത്. ഈ വര്‍ഷമാദ്യം കര്‍ണാടകയിലെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ ഓല ട1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉച്ചത്തില്‍ പ്ലേ ചെയ്ത് ചുവടുവെക്കുന്ന വീഡിയോയും വൈറലായിരുന്നു. അവരുടെ കോളേജില്‍ 'എത്ത്‌നിക് ഡേ' ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം.

ഈ ഫീച്ചര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ആളുകള്‍ സ്‌കൂട്ടര്‍ സ്പീക്കറായി ഉപയോഗിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഭവിഷ് അഗര്‍വാള്‍ വീഡിയോയെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. വീഡിയോ കണ്ട നിരവധി ട്വിറ്ററാറ്റികള്‍ ഇതേ അഭിപ്രായം രേഖപ്പെടുത്തി. അവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളുടെ വൈദഗ്ധ്യത്തെ പുകഴ്ത്തി. ഓല ഇലക്ട്രിക് MoveOS 3 ഡിസംബര്‍ 22-ന് ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. രാജ്യത്തുടനീളമുള്ള ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭ്യമാണ്.

മികച്ച ഉപഭോക്തൃ അനുഭവത്തിനായി ഇത് മൂന്നാം തവണയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിലെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നത്. ഈ പുതിയ അപ്ഡേറ്റ് ഓല സ്‌കൂട്ടറിനായി 50-ലധികം പുതിയ സവിശേഷതകളും പെര്‍ഫോമന്‍സ് അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. MoveOS 3.0 അപ്‌ഡേറ്റ് റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍ ഹോള്‍ഡ്, പ്രോക്‌സിമിറ്റി അലേര്‍ട്ട്, മൂഡ്‌സ് തുടങ്ങിയ സവിശേഷതകള്‍ക്ക് ഒപ്പമാണ് ഓല ഇലക്ട്രിക് തങ്ങളുടെ ട1, ട1 പ്രോ ഇവികളിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഫീച്ചറുകള്‍, പെര്‍ഫോമന്‍സ്, ആക്സസ്, കണ്‍വീനിയന്‍സ് എന്നീ മൂന്ന് ഭാഗങ്ങളായാണ് ഈ ഒടിഎ അപ്ഡേറ്റ് തരം തിരിച്ചിരിക്കുന്നത്. MoveOS 3 അപ്ഡേറ്റ് വഴി ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇപ്പോള്‍ ഹൈപ്പര്‍ചാര്‍ജിംഗിന് അനുയോജ്യമായി മാറും. ഇത് വെറും 15 മിനിറ്റ് ചാര്‍ജിംഗില്‍ 50 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഓലയുടെ ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ ഇത് സാധ്യമാണ്. സ്‌കൂട്ടറിന് മൂന്ന് റീജന്‍ മോഡുകളും ലഭിക്കുന്നു. ഇതിനൊപ്പം ആക്‌സിലറേഷനും മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്‌കൂട്ടറിന് ഒരു വെക്കേഷന്‍ മോഡും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Ola electric scooter user used scooter as a speaker for local cricket match commentary video viral
Story first published: Saturday, December 24, 2022, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X