Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

കനേഡിയന്‍ പോപ്പ് താരവും മ്യൂസിക് ഐക്കണുമായ ജസ്റ്റിന്‍ ബീബറുമായി സഹകരിച്ച് രൂപകല്പന ചെയ്ത പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വെസ്പ സ്‌കൂട്ടര്‍ പുറത്തിറക്കി പിയാജിയോ.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

'ബേബി' സിംഗര്‍ എപ്പോഴും വെസ്പ സ്‌കൂട്ടറുകളുടെ ആരാധകനായിരുന്നുവെന്നും മോഡലില്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പ്രത്യേക പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

പ്രത്യേക പതിപ്പിനെ 'ജസ്റ്റിന്‍ ബീബര്‍ എക്‌സ് വെസ്പ' എന്ന് വിളിക്കുന്നു, ഗായകന്‍ വ്യക്തിപരമായി ആശയം രൂപകല്പന ചെയ്തതാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെസ്പ സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയ ജോര്‍ജിയോ അര്‍മാനി, ക്രിസ്റ്റ്യന്‍ ഡിയര്‍, സീന്‍ വോതര്‍സ്പൂണ്‍ എന്നിവരുള്‍പ്പെടെയുള്ള സഹകാരികളുടെ ഒരു പ്രത്യേക പട്ടികയില്‍ ബീബര്‍ ചേരുകയും ചെയ്യുന്നു.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

'താന്‍ ആദ്യമായി വെസ്പ ഓടിച്ചത് യൂറോപ്പില്‍ എവിടെയോ ആയിരുന്നു, ഒരുപക്ഷേ ലണ്ടനിലോ പാരീസിലോ ആണ്. വെസ്പ കണ്ടതും 'അതില്‍ ഒന്ന് ഓടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നതും ഇപ്പോഴും ഓര്‍ക്കുന്നുവെന്നാണ് വെസ്പയോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് സംസാരിക്കവെ, ജസ്റ്റിന്‍ ബീബര്‍ പറഞ്ഞത്.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

'ഞാന്‍ വെസ്പയെ സ്‌നേഹിക്കുന്നു, അത്തരമൊരു ക്ലാസിക് ബ്രാന്‍ഡുമായി പങ്കാളിയാകുന്നത് വളരെ രസകരമാണെന്നും ജസ്റ്റിന്‍ ബീബര്‍ കൂട്ടിച്ചേര്‍ത്തു. കല, സംഗീതം, ദൃശ്യങ്ങള്‍, അല്ലെങ്കില്‍ സൗന്ദര്യശാസ്ത്രം എന്നിവയിലൂടെ സ്വയം പ്രകടിപ്പിക്കാന്‍ കഴിയുന്നത്, ഒന്നുമില്ലായ്മയില്‍ നിന്ന് എന്തെങ്കിലും സൃഷ്ടിക്കാന്‍ കഴിയുന്നത് - അത് എന്റെ ഒരു ഭാഗം. ആത്യന്തികമായി സൃഷ്ടിക്കുന്നതിലും രൂപകല്‍പന ചെയ്യുന്നതിലും ലക്ഷ്യം എല്ലായ്പ്പോഴും നിങ്ങളുടെ സ്വന്തം അദ്വിതീയ സ്പിന്നില്‍ ഇടുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

വെസ്പ സ്‌കൂട്ടറിന്റെ സൃഷ്ടിക്കായി, സ്‌കൂട്ടറിനെ വേര്‍തിരിക്കുന്ന ഒരു മോണോക്രോം ശൈലിയാണ് ബീബര്‍ തിരഞ്ഞെടുത്തത്. വെസ്പ സ്പ്രിന്റിന്റെ സാഡില്‍ ഉള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങളും വെള്ള നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബ്രാന്‍ഡ് ലോഗോയും വാഹനത്തിന്റെ ബോഡിയില്‍ വരച്ച തീജ്വാലകളും വെള്ള ടോണിലാണ് നല്‍കിയിരിക്കുന്നത്.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ജസ്റ്റിന്‍ ബീബര്‍ എക്‌സ് വെസ്പ പതിപ്പ് 50, 125, 150 സിസി എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. വെസ്പയുടെ 125 സിസി മോഡല്‍ 7,500 rpm-ല്‍ 9.93 bhp കരുത്തും 5,500 rpm-ല്‍ 9.6 Nm പവറും സൃഷ്ടിക്കുന്നു. വലിയ ശേഷിയുള്ള 150 സിസി സ്‌കൂട്ടര്‍ 7,600 rpm-ല്‍ 10.4 bhp കരുത്തും 5,500 rpm-ല്‍ 10.6 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ഡിസൈനില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് കമ്പനി പറയുന്നത്. തല്‍ക്ഷണം തിരിച്ചറിയാവുന്ന ഡിസൈന്‍ അതേപടി തുടരുന്നു. ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റിനൊപ്പം വരുന്ന മോഡല്‍, സ്മാര്‍ട്ട്ഫോണുകളുമായി സമന്വയിപ്പിക്കുന്ന പൂര്‍ണ്ണ കളര്‍ മള്‍ട്ടിഫങ്ഷണല്‍ TFT ഡിസ്പ്ലേയെ പിന്തുണയ്ക്കുന്നു.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ഫുള്‍ എല്‍ഇഡി ലൈറ്റുകളും 12 ഇഞ്ച് വീലുകളുമായാണ് സ്‌കൂട്ടര്‍ വരുന്നത്. വെസ്പയുടെ പ്രത്യേക പതിപ്പ് വിവിധ ആക്‌സസറികളോടെയാണ് കമ്പനി ലഭ്യമാക്കുക. ഒരു ബാഗ്, ഒരു ജോടി കയ്യുറകള്‍, വെളുത്ത ഹെല്‍മെറ്റ് എന്നിവ ഉള്‍പ്പെടുന്ന തുല്യമായ അപ്രതിരോധ്യമായ ആക്സസറികളുടെ ശേഖരം പ്രത്യേക പതിപ്പ് സ്‌കൂട്ടറിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ഇരുചക്രവാഹന നിര്‍മ്മാതാവ് 2022 ഏപ്രില്‍ 18-ന് ജസ്റ്റിന്‍ ബീബര്‍ ശൈലിയിലുള്ള വെസ്പയുടെ പ്രീ-ബുക്കിംഗ് ആരംഭിക്കും, കൂടാതെ വരാന്‍ പോകുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക പതിപ്പ് ഓഫര്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യാം. എന്നാല്‍, ജസ്റ്റിന്‍ ബീബര്‍ എക്‌സ് വെസ്പ പതിപ്പ് ഇന്ത്യയില്‍ ലഭ്യമാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, 2022 അവസാനത്തോടെ പിയാജിയോ ഇന്ത്യയില്‍ 450 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ഇതില്‍ വെസ്പ, അപ്രീലിയ, പിയാജിയോ എന്നിവയുടെ ഷോറൂമുകള്‍ അവരുടെ ത്രീ വീലര്‍ വാഹനങ്ങള്‍ക്കായി തുറക്കും. പിയാജിയോ, വെസ്പ, അപ്രീലിയ വാഹനങ്ങളുടെ പ്രധാന വിപണി ഇന്ത്യയാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പിയാജിയോയുടെ 45 ശതമാനം വാഹനങ്ങളും ഇന്ത്യയിലാണ് വിറ്റഴിക്കപ്പെടുന്നത്.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പിയാജിയോ വെസ്പ സ്‌കൂട്ടറിന്റെ 75-ാം പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബ്രാന്‍ഡിന്റെ 75 വര്‍ഷം ആഘോഷിക്കുന്നതിനാണ് കമ്പനി ഇത് അവതരിപ്പിച്ചത്. വെസ്പയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ 125 സിസി ഇന്ത്യന്‍ വിപണിയില്‍ 1.26 ലക്ഷം രൂപയ്ക്കാണ് കമ്പനി ലഭ്യമാക്കിയത്.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത കണക്കിലെടുക്കുമ്പോള്‍, നിരവധി വന്‍കിട കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു, സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലെ മുന്‍നിരക്കാരായ വെസ്പയും വൈകാതെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ടുവരുമെന്ന് തന്നെ വേണം പ്രതീക്ഷിക്കാന്‍.

Vespa-യുടെ ജസ്റ്റിന്‍ ബീബര്‍ എഡിഷനുമായി Piaggio; സ്‌കൂട്ടറിന്റെ പ്രത്യേകതകള്‍ ഇതാ

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത കണക്കിലെടുത്ത്, വെസ്പ ഉടന്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണ്. ഇന്ത്യന്‍ പരിസ്ഥിതിയെ മുന്‍നിര്‍ത്തിയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ കമ്പനി ഇലക്ട്രിക് പവര്‍ട്രെയിനിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Piaggio introduced justin bieber for special edition vespa details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X