ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി പുതുതായി നവീകരിച്ച ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയായിരുന്നു പുതിയ മോഡലിന്റെ വരവ്.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

എന്തായാലും രണ്ടാം വരവില്‍ കമ്പനി പ്രതീക്ഷിച്ചതിലും കൂടുതല്‍ സ്വീകാര്യതയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ നിന്നും ലഭിക്കുന്നതെന്ന് വേണം പറയാന്‍. ഇത് വെളിപ്പെടുത്തുന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 200 യൂണിറ്റുകള്‍ ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറിയാണ് കമ്പനി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

കമ്പനിയുടെ 'മെഗാ ഡെലിവറി ഇവന്റിന്റെ' ഭാഗമായാണ് ഡെലിവറികള്‍ നടത്തിയത്, ഐക്യൂബ്, ഐക്യൂബ് S വേരിയന്റുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. ഈ പരിപാടിയോടെ, ടിവിഎസ് മോട്ടോര്‍ കമ്പനി ഇപ്പോള്‍ തലസ്ഥാനത്ത് പുതുതായി അപ്ഡേറ്റ് ചെയ്ത ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായും വ്യക്തമാക്കി.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 3.4 kWh ബാറ്ററിയാണ് കരുത്ത് നല്‍കുന്നത്, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നും കമ്പനി പറയുന്നു. 7 ഇഞ്ച് TFT ഡിസ്പ്ലേ, HMI കണ്‍ട്രോളുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ ഫീച്ചറുകളാല്‍ നിറഞ്ഞതാണ് ഇവ രണ്ടും.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

മുന്‍നിര ഐക്യൂബ് ST വേരിയന്റിന് 5.1 kWh-ല്‍ വലിയ ബാറ്ററി ലഭിക്കുന്നു, ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനാകും. ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വില്‍പ്പന സംഖ്യയും നേടിയിട്ടുണ്ട്. വാസ്തവത്തില്‍, കഴിഞ്ഞ മാസം (ഒക്ടോബര്‍, 2022) ബ്രാന്‍ഡ് 2021 ഒക്ടോബറിലെ 395 യൂണിറ്റുകളെ അപേക്ഷിച്ച് 8,103 യൂണിറ്റുകളുടെ ശക്തമായ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

കഴിഞ്ഞ വര്‍ഷം, ടിവിഎസും ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ (ഇരുചക്ര വാഹനങ്ങള്‍) വികസിപ്പിക്കാനും നിര്‍മ്മിക്കാനും കയറ്റുമതി ചെയ്യാനും തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ പുതുക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പരസ്പരം ടാപ്പ് ചെയ്തുകൊണ്ട് ഭാവിയില്‍ മൊബിലിറ്റി സ്പെയ്സില്‍ ടിവിഎസും ബിഎംഡബ്ല്യുവും പുതിയ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുമെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

ബിഎംഡബ്ല്യു മോട്ടോറാഡും, ടിവിഎസും 2013 മുതല്‍ ദീര്‍ഘകാല പങ്കാളിത്തത്തിലാണ്. ടിവിഎസ് RR310, ബിഎംഡബ്ല്യു RR 310 310 GS, നേക്കഡ് 310R എന്നിവയായിരുന്നു ഇവയുടെ ഉല്‍പ്പന്നങ്ങള്‍.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വിവരങ്ങള്‍ പരിശോധിച്ചാല്‍, ഐക്യൂബിന്റെ പ്രാരംഭ പതിപ്പിന് 99,130 രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റിന് 1.08 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഈ വില ശ്രേണിയില്‍, അതിന്റെ എതിരാളികളില്‍ ബജാജ് ചേതക്, ഏഥര്‍ 450X, ഓല S1 ഇ-സ്‌കൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

പുതിയ ടിവിഎസ് ഐക്യൂബ് ഇപ്പോള്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് കളര്‍ ഓപ്ഷനിലും പവര്‍ട്രെയിനിലും വൈവിധ്യമാര്‍ന്ന ചോയ്സുകള്‍ നല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുകയും ചെയ്യുന്നു.

ഒറ്റ ദിവസം 200 യൂണിറ്റുകളുടെ ഡെലിവറി; ഹിറ്റായി TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍

മാത്രമല്ല, ഒരു പൂര്‍ണ ചാര്‍ജില്‍ 145 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്ന അവകാശവാദം ഉള്ളതിനാല്‍, വിപണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളോട് മത്സരിക്കാന്‍ മാത്രമല്ല, ഇപ്പോള്‍ വിപണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നാണ് ടിവിഎസ് ഐക്യൂബ് എന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Tvs delivered over 200 units iqube electric scooters in a single day
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X