വിപണിയില്‍ എത്തിയിട്ട് 150 ദിവസങ്ങള്‍ മാത്രം; BMW G 310 RR-ന്റെ വില്‍പ്പന 1,500 യൂണിറ്റ് പിന്നിട്ടു

വിപണി ഏറെ കാത്തിരുന്ന G 310 RR മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ജൂലൈ മാസത്തിലാണ് ജര്‍മ്മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് രാജ്യത്ത് അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

അരങ്ങേറ്റം നടത്തി 150 ദിവസത്തിനുള്ളില്‍ വില്‍പ്പന 1,500 യൂണിറ്റുകള്‍ കടന്നതായി കമ്പനി അറിയിച്ചു. ഇതോടെ ഈ എന്‍ട്രി ലെവല്‍ സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ കമ്പനിക്ക് ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ഉല്‍പ്പന്നമായി മാറിയിരിക്കുകയാണെന്നും ബിഎംഡബ്ല്യു വ്യക്തമാക്കി. പുതുക്കിയ ബിഎംഡബ്ല്യു S 1000 RR-ന്റെ ലോഞ്ച് ബ്രീഫിംഗിലാണ് ഈ കണക്കുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തുന്നത്. പുതിയ G 310 RR ഇന്ത്യയില്‍ ഒരു വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്, എന്നാല്‍ രണ്ട് വ്യത്യസ്ത കളര്‍ സ്‌കീമുകള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

വിപണിയില്‍ എത്തിയിട്ട് 150 ദിവസങ്ങള്‍ മാത്രം; BMW G 310 RR-ന്റെ വില്‍പ്പന 1,500 യൂണിറ്റ് പിന്നിട്ടു

ബ്ലാക്ക് സ്‌ട്രോം മെറ്റാലിക്, സ്‌റ്റൈല്‍ സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ ബ്ലാക്ക് സ്‌ട്രോം മെറ്റാലിക് പതിപ്പിന് 2.90 ലക്ഷം രൂപയും സ്‌റ്റൈല്‍ സ്‌പോര്‍ട്ട് പതിപ്പിന് 2.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഈ പുതിയ ബീമര്‍ ടിവിഎസ് അപ്പാച്ചെ RR 310 അടിസ്ഥാനമാക്കിയുള്ളതാണ്, ഡിസൈന്‍ ഘടകങ്ങള്‍, സവിശേഷതകള്‍, പവര്‍ട്രെയിന്‍ എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഇത് രണ്ടാമത്തേതുമായി പങ്കിടുന്നു.

എഞ്ചിന്‍ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, 313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G 310 RR-ന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,500 rpm-ല്‍ 33.5 bhp കരുത്തും 7,700 rpm-ല്‍ 27 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് നാല് റൈഡിംഗ് മോഡുകളും (ട്രാക്ക്, അര്‍ബന്‍, റെയിന്‍ & സ്പോര്‍ട്ട്) ലഭിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ ബിഎംഡബ്ല്യു G 310 RR-ന് കണക്റ്റിവിറ്റി ഫംഗ്ഷനുകള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഒരു അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച് എന്നിവയുള്ള 5.0-ഇഞ്ച് സ്മാര്‍ട്ട് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. മോട്ടോര്‍സൈക്കിളിന് USD ഫ്രണ്ട് ഫോര്‍ക്കുകളും മോണോ-ഷോക്കും ഉണ്ട്. പിന്‍ഭാഗത്ത് അബ്‌സോര്‍ബര്‍ ആണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഡിസ്‌ക് ബ്രേക്കുകളാണ് ഇതിന്റെ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. സാധ്യതയുള്ള G 310 RR ഉടമകള്‍ക്കായി ബിഎംഡബ്ല്യു എളുപ്പത്തിലുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 3,999 രൂപയില്‍ ആരംഭിക്കുന്ന EMI പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, S 1000 RR എന്നൊരു മോഡല്‍ കഴിഞ്ഞ ദിവസമാണ് കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്നത്. പ്രാരംഭ പതിപ്പിന് 20.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടോപ്പ് വേരിയന്റിന് 24.45 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ബവേറിയന്‍ കമ്പനിയുടെ വാട്ടര്‍ കൂള്‍ഡ് 999 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ ബിഎംഡബ്ല്യു S 1000 RR-ന് കരുത്ത് നല്‍കുന്നത്. S1000RR-ന്റെ സ്‌ക്രീമിംഗ് ഇന്‍ലൈന്‍-ഫോര്‍ 13,750 rpm-ല്‍ 206.5 bhp കരുത്തും 11,000 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ ലൈനില്‍ നിന്ന് മികച്ച ട്രാക്ഷനായി ഒരു ചെറിയ സെക്കന്‍ഡറി ഗിയര്‍ അനുപാതവും ഒപ്പം വേഗത്തിലുള്ള അപ്പ്/ഡൗണ്‍ ഷിഫ്റ്റുകള്‍ക്കായി ഒരു ക്വിക്ക്ഷിഫ്റ്ററും വരുന്നു. 2023 ബിഎംഡബ്ല്യു S1000RR 3.2 സെക്കന്‍ഡില്‍ 0-100km/h വേഗത കൈവരിക്കുന്നു, കൂടാതെ 300km പരമാവധി വേഗത പുറത്തെടുക്കാനും ഈ മോഡലിന് സാധിക്കും. നിരവധി സവിശേഷതകളോടെയും, പുതുമകളോടെയുമാണ് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്ലൈഡ് കണ്‍ട്രോള്‍ ഫംഗ്ഷനോടുകൂടിയ അപ്ഡേറ്റ് ചെയ്ത ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബിഎംഡബ്ല്യു S1000RR അവതരിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Within 150 days of india launch bmw g 310 rr sales cross 1 500 units details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X