R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

YZF-R15 V4 മോട്ടോര്‍സൈക്കിളിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് വ്യക്തമാക്കി നിര്‍മാതാക്കളായ യമഹ. ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് കമ്പനി മോട്ടോര്‍സൈക്കിള്‍ കമ്പനി നീക്കം ചെയ്യുകയും ചെയ്തു.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

മോഡല്‍ വിറ്റുതീര്‍ന്നുവെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വിപണിയില്‍ വിറ്റഴിച്ച യൂണിറ്റുകളുടെ കൃത്യമായ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടിയിട്ടില്ല. കൂടാതെ, മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് നിരയിലെ YZF-R15M വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

യമഹ YZF-R15 V4 മോട്ടോര്‍സൈക്കിളിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി വേരിയന്റിന് 1.82 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില വരുന്നത്. YZF-R15 V4 മോട്ടോര്‍സൈക്കിളിന്റെ മോട്ടോജിപി പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് YZF-R15M മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, സിംഗിള്‍-പോഡ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവയും അതിലേറെയും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

കഴിഞ്ഞ വര്‍ഷമാണ് യമഹ, YZF-R15 V4 മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പുതിയ മോഡലില്‍ വലിയ YZF-R7-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വലിയ ഡിസൈന്‍ മാറ്റമുണ്ടെന്ന് കാണാന്‍ സാധിക്കും. പുതിയ രൂപകല്‍പ്പനയ്ക്കൊപ്പം, ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളും പുതിയ YZF-R15 V4 ന് പുതിയ സവിശേഷതകളും നല്‍കിയിട്ടുണ്ട്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

ഡിസൈനില്‍ നിന്ന് ആരംഭിച്ചാല്‍, പുതിയ യമഹ YZF-R15 V4 ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ അല്‍പ്പം കൂടുതല്‍ മികച്ചതായി തോന്നുന്നു, മള്‍ട്ടി-റിഫ്‌ലക്ടര്‍ ടൈപ്പ് എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തിന് പകരം പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

കൂടാതെ, പുതിയ യമഹ YZF-R15 V4 മുന്‍വശത്ത് കൂടുതല്‍ സങ്കീര്‍ണ്ണമായ USD ഫോര്‍ക്കുകളും അവതരിപ്പിക്കുന്നു. ഇതോടൊപ്പം, മോട്ടോര്‍സൈക്കിളിന് ചുറ്റുമുള്ള വായുപ്രവാഹം മെച്ചപ്പെടുത്തുന്നതിനായി എയറോഡൈനാമിക്‌സ് കൂടുതല്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), റൈഡ് മോഡുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ക്വിക്ക് ഷിഫ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ പുതിയ യമഹ YZF-R15 V4-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

പുതിയ യമഹ YZF-R15 V4-ന് കരുത്തേകുന്നത് ഫ്യുവല്‍-ഇഞ്ചക്റ്റഡ്, 155 സിസി 4-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, 4-വാല്‍വ് പെട്രോള്‍ എഞ്ചിനാണ്. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) ഇതിന്റെ സവിശേഷതയാണ്. ഈ എഞ്ചിന്‍ 10,000 rpm-ല്‍ 18.4 bhp പവറും 7,500 rpm-ല്‍ 14.2 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

അതിന്റെ മുന്‍ഗാമിയെപ്പോലെ, പുതിയ യമഹ YZF-R15 V4 ലും 6-സ്പീഡ് ഗിയര്‍ബോക്സ് തന്നെയാണ് ഇടംപിടിക്കുന്നത്. എന്നിരുന്നാലും, ഈ യൂണിറ്റ് ഇപ്പോള്‍ ഒരു സ്ലിപ്പര്‍-ക്ലച്ചും ഒരു ക്വിക്ക് ഷിഫ്റ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ യമഹ YZF-R15 V4 ന് 142 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

പുതിയ യമഹ YZF-R15 V4 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. കളര്‍ ഓപ്ഷനുകളില്‍ മെറ്റാലിക് റെഡ്, ഡാര്‍ക്ക് നൈറ്റ്, റേസിംഗ് ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം R15M എന്ന പുതിയ ട്രിമ്മും ഉണ്ട്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

യമഹ R15 V4 മോട്ടോര്‍സൈക്കിളിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി വേരിയന്റിന്റെ വിജയം മോട്ടോര്‍സൈക്കിളിന്റെയും ബ്രാന്‍ഡിന്റെയും ശക്തമായ ആരാധകരുടെ തെളിവാണ്. ഇതുകൂടാതെ, യമഹ R15 V4 മോട്ടോര്‍സൈക്കിളിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി വേരിയന്റ് അതിന്റെ മോട്ടോജിപി പ്രചോദിത ലിവറി കൊണ്ട് അതുല്യമായി കാണപ്പെടുകയും ചെയ്യുന്നു.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ യമഹ ഉടന്‍ പുറത്തിറക്കിയേക്കും.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

റിപ്പോര്‍ട്ട് അനുസരിച്ച്, തിടുക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ യമഹയ്ക്ക് താല്‍പ്പര്യമില്ല, പകരം മറ്റ് പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങള്‍ തിരഞ്ഞെടുക്കാനാണ് കമ്പനി തീരുമാനിക്കുന്നത്.

R15 V4 മോട്ടോജിപി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് Yamaha

ചില വിപണികളില്‍ 2024 ഓടെ 10 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാന്‍ യമഹ തയ്യാറെടുക്കുകയായിരുന്നു. ഇതില്‍ ചിലത് ഇന്ത്യയില്‍ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ യമഹ ഇന്ത്യയില്‍ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം മാത്രം പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced r15 v4 motogp edition sold out in india read to find more
Story first published: Wednesday, May 11, 2022, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X