അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

ട്രൈസിറ്റി ത്രീ വീലറിന്റെ പുതുക്കിയ പതിപ്പ് യമഹ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. ട്രൈസിറ്റി 125 2014 മുതൽ ഇവിടെ വിൽപ്പനയ്‌ക്ക് ലഭ്യമാണ്, വർഷങ്ങളായി നൈക്കൻ ത്രീ വീലറിന് സമാനമായ രീതിയിൽ ഇതിന് സവിശേഷമായ ഒരു ഉപഭോക്ത ശ്രേണി തന്നെയുണ്ട്.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

2022 മോഡലിലെ, 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ യൂറോ 5 മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. വേരിയബിൾ വാൽവ് ആക്ടുവേഷൻ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം എന്നിവയ്‌ക്കൊപ്പം യമഹയുടെ ബ്ലൂ കോർ സാങ്കേതികവിദ്യയും പവർട്രെയിനിന്റെ സവിശേഷതയാണ്.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

7,500 rpm -ൽ പരമാവധി 9.0 bhp പവർ ഔട്ട്പുട്ടും 7,250 rpm -ൽ 11.7 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കാൻ ഈ എഞ്ചിൻ മികച്ചതാണ്. ഇരട്ട ഫ്രണ്ട് വീലുകളുള്ള ഒരു LMW (ലീനിംഗ് മൾട്ടി വീൽ) അക്കർമാൻ സ്റ്റിയറിംഗാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

മുൻവശത്ത് ട്രാക്ഷനും സ്റ്റെബിലിറ്റിയും വർധിപ്പിക്കാൻ അവ സഹായിക്കുന്നു, അതേസമയം പുനർരൂപകൽപ്പന ചെയ്ത ചാസി മെഷീന്റെ സ്ഥിരതയും റൈഡിംഗ് സുഖവും മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്നു.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

മികച്ച റൈഡ് നിലവാരത്തിനായി ജാപ്പനീസ് നിർമ്മാതാക്കൾ പിന്നിലെ ട്വിൻ ഷോക്ക് അബ്സോർബറുകളും പരിഷ്കരിച്ചിട്ടുണ്ട്. മുൻവശത്ത്, 2022 യമഹ ട്രിനിറ്റി 125 -ൽ ഡ്യുവൽ 220 mm ഫ്രണ്ട് ഡിസ്‌ക് യൂണിറ്റും സിംഗിൾ 230 mm റിയർ ഡിസ്‌ക്കും ഉണ്ട്.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം എന്നറിയപ്പെടുന്ന സംയോജിത ബ്രേക്കിംഗ് സിസ്റ്റം യമഹ വാഹനത്തിൽ ഉപയോഗിക്കുന്നു, മെച്ചപ്പെട്ട സുരക്ഷയ്ക്കും സ്റ്റെബിലിറ്റിയ്ക്കും ആനുപാതികമായി ബ്രേക്കിംഗ് സമയത്ത് മുന്നിലും പിന്നിലും ബ്രേക്കുകൾ എൻഗേജ് ചെയ്യുന്ന വിധത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 2022 യമഹ ട്രൈസിറ്റി 125 -ന് 7.2 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുണ്ട്, കൂടാതെ ഇതിന് 156 കിലോഗ്രാം ഭാരവും ലഭിക്കുന്നു.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

പുതുക്കിയ ത്രീ വീലറിന് 780 mm സീറ്റ് ഉയരമുണ്ട്, അതേസമയം സീറ്റിനടിയിലെ സ്റ്റോറേജ് ഒരു ഫുൾ ഫെയ്സ് ഹെൽമെറ്റ് ഉൾക്കൊള്ളാൻ പര്യാപ്തമാണ്. മുൻവശത്തെ കൗനുള്ളിൽ, നിത്യോപയോഗ സാധനങ്ങൾ സൂക്ഷിക്കാൻ ഉപഭോക്താക്കൾക്ക് ഒരു സ്റ്റോറേജ് സ്പെയ്സ് കണ്ടെത്താനാകും.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

യമഹയുടെ മൈറൈഡ് ആപ്ലിക്കേഷൻ വഴി കണക്ട് ചെയ്യാൻ കഴിയുന്നതിനാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള മോണോക്രോം എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും എക്യുപ്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നു.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

ഐക്കൺ ഗ്രേ, മാറ്റ് ഗ്രേ, മിൽക്കി വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പെയിന്റ് സ്‌കീമുകളിലാണ് 2022 ട്രൈസിറ്റി 125 യമഹ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ത്രീ-വീലറിന്റെ മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പ്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ബൾഗിംഗ് സിംഗിൾ പീസ് സീറ്റുള്ള പ്രമുഖ ബോഡി പാനലുകൾ, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, പതിവിലും വലിയ ഫുട്‌ബോർഡ് തുടങ്ങിയവയുണ്ട്.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

ട്രൈസിറ്റി 155, യമഹ എയറോക്സ് 155 -ൽ നിന്ന് കടമെടുത്ത പുതിയ 155 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭിക്കുന്നു, ഇത് 15 bhp കരുത്തും 14 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

125 മോഡൽ പോലെ യമഹയുടെ വേരിയബിൾ വാൽവ് ആക്ടുവേഷൻ (VVA) സാങ്കേതികവിദ്യ ഉപയോഗിച്ച് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് ഫംഗ്ഷൻ 155 മോഡലിനും ലഭിക്കുന്നു, ടോപ്പ് എൻഡ് പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ലോ-എൻഡ് ഗ്രണ്ട് ഇത് വാഗ്ദാനം ചെയ്യുന്നു.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

യമഹ ട്രൈസിറ്റി 125 -ന് യൂറോ 4,299 ഉം ട്രൈസിറ്റി 155 -ന് യൂറോ 4,999 ഉം ആണ് വില, ഇത് യഥാക്രമം 3.50 ലക്ഷം രൂപയ്ക്കും 4.08 ലക്ഷം രൂപയ്ക്കും (ഇന്ത്യൻ നികുതിയും തീരുവയും ഇല്ലാതെ) തുല്യമാണ്. 125 സിസി 155 സിസി എഞ്ചിനുകൾ ഉപയോഗിക്കുന്ന സ്കൂട്ടറുകൾക്ക് അവിശ്വസനീയമാംവിധം ഉയർന്ന വിലയാണിത്.

അപ്പ്ഡേറ്റ് ചെയ്ത Tricity ത്രീ വീൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് Yamaha

എന്നിരുന്നാലും, ഈ സ്‌കൂട്ടറുകൾ ഉടനൊന്നും ഇന്ത്യയിൽ എത്തില്ല, എന്നാൽ നിങ്ങൾ പെർഫോമൻസ് ഓറിയന്റഡ് മാക്സി അല്ലെങ്കിൽ മാക്സി-സ്റ്റൈൽ സ്കൂട്ടറുകൾക്കായി തിരയുകയാണെങ്കിൽ, നിങ്ങൾക്ക് യമഹ ഏയേറോക്സ് 155, അപ്രീലിയ SXR 160 എന്നിവ പരിശോധിക്കാം, അതും അല്ലെങ്കിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലകൂടിയ BMW C400 GT മോഡൽ ഒന്ന് നോക്കാം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched 2022 updated tricity 3 wheel scooter models details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X