അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ഇന്ത്യയില്‍ ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുകയാണ്. യെസ്ഡി തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ ജനുവരി 13-ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി ഇരുചക്രവാഹന നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ്ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. അവതരണ വേളയില്‍ കമ്പനി മൂന്ന് പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

ഏറ്റവും പുതിയ വീഡിയോ ഒരു പുതിയ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഒരു ബീച്ചില്‍ ഓടിക്കുന്നതിന്റെ ഒരു ദൃശ്യം നല്‍കുന്നു. വീഡിയോയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബൈക്കില്‍ വയര്‍ സ്പോക്ക് വീലുകള്‍, ഇരട്ട എക്സ്ഹോസ്റ്റുകള്‍, അഡ്വാന്‍സ് ശൈലിയിലുള്ള മോട്ടോര്‍സൈക്കിള്‍ എന്നിവ കാണാന്‍ കഴിയും.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

അവതരിപ്പിക്കുന്ന മൂന്ന് ബൈക്കുകളിലൊന്ന് അഡ്വഞ്ചര്‍ ശൈലിയിലുള്ള മോഡലും റോഡ്സ്റ്ററും സ്‌ക്രാംബ്ലറും ആയിരിക്കും. മൂന്ന് ബൈക്കുകളും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ബൈക്കുകള്‍ ജാവ പെറാക്കില്‍ കാണുന്ന 334 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

പവര്‍, പെര്‍ഫോമന്‍സ് കണക്കുകള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവ പെറാക്കിന് സമാനമായിരിക്കാനാണ് സാധ്യത. പെറാക്ക് 30 bhp കരുത്തും 32.74 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു, അതേസമയം 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

വരാനിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, റെട്രോ-പ്രചോദിത ശൈലിയിലാണ് ഈ മോഡലുകള്‍ വിപണിയില്‍ എത്തുകയെന്നാണ് സൂചന.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

ജാവയില്‍ നിന്ന് ഒരു പ്രത്യേക ബ്രാന്‍ഡായി യെസ്ഡി സ്ഥാപിക്കപ്പെടുമെന്ന് മുമ്പ് സ്ഥിരീകരിച്ചിരുന്നു, ഇത് ഓണ്‍-സ്‌ക്രീന്‍ ടെക്സ്റ്റ് വഴി ഈ വീഡിയോയില്‍ ധാരാളമായി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, യെസ്ഡി പൂര്‍ണ്ണമായും സ്വതന്ത്ര ബ്രാന്‍ഡായിരിക്കില്ലെന്ന് വേണം പറയാന്‍.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

ജാവ മോട്ടോര്‍സൈക്കിളുകളുടെ അതേ ഡീലര്‍ ശൃംഖല ഇതിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജാവയുടെ നിരയില്‍ ഇപ്പോള്‍ മൂന്ന് വ്യത്യസ്ത മോഡലുകള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇത് വളരെ മികച്ചതാണ്, കൂടാതെ യെസ്ഡി മോഡലുകള്‍ കൂടി ചേര്‍ക്കുന്നത് ശ്രേണി വിപുലീകരിക്കാന്‍ സഹായിക്കും.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

യെസ്ഡിയുടെ അഡ്വഞ്ചര്‍ മോഡലിനും സ്‌ക്രാംബ്ലറിനും ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടായിരിക്കുമെങ്കിലും, പുറത്തുവന്ന ചിത്രങ്ങളില്‍ കാണുന്നത് പോലെ അവ തികച്ചും വ്യത്യസ്തമായിരിക്കും. രൂപകല്‍പ്പനയുടെ കാര്യത്തില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

കൂടാതെ എര്‍ഗണോമിക്‌സ് പോലും വ്യത്യസ്തമാണ്. രണ്ടിനും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ലഭിക്കുമ്പോള്‍, അഡ്വഞ്ചര്‍ മോഡലിന് പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ ലഭിക്കും, സ്‌ക്രാംബ്ലറിന് (റോഡ്കിംഗ് എന്ന് വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു) പിന്നില്‍ ഡ്യുവല്‍ ഷോക്കറുകള്‍ ലഭിക്കും.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

എന്നിരുന്നാലും, രണ്ട് മോട്ടോര്‍സൈക്കിളുകളിലും എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍-സ്പോക്ക്ഡ് വീലുകള്‍, രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ (ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ക്കൊപ്പം), ഡ്യുവല്‍-ചാനല്‍ എബിഎസ്, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, കൊക്ക് പോലുള്ള ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

രണ്ടിലും സ്ലിപ്പര്‍ & അസിസ്റ്റ് ക്ലച്ച് വാഗ്ദാനം ചെയ്യാവുന്നതാണ്, കൂടാതെ ADV-യ്ക്ക് ഉയരമുള്ള വിന്‍ഡ്സ്‌ക്രീനും പാനിയര്‍ മൗണ്ടുകളുള്ള ഫ്രണ്ട് സബ്ഫ്രെയിമും ലഭിക്കും. വരാനിരിക്കുന്ന യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഏകദേശം 2 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കെടിഎം 250 അഡ്വഞ്ചര്‍, ബെനലി TRK251 എന്നിവയ്ക്ക് എതിരെയാകും യെസ്ഡി അഡ്വഞ്ചര്‍ പതിപ്പ് മത്സരിക്കുക. എന്നാല്‍, സ്‌ക്രാംബ്ലറിനെ സംബന്ധിച്ചിടത്തോളം ഇത് ഹോണ്ട CB350 RS, ജാവ 42, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 എന്നിവയുമായി മത്സരിക്കും.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

ജാവയ്ക്കും അടുത്തിടെ ബിഎസ്എയ്ക്കും ശേഷം ക്ലാസിക് ലെജന്‍ഡ്‌സില്‍ നിന്നുള്ള മൂന്നാമത്തെ പുനരുത്ഥാനമായിരിക്കും യെസ്ഡി ബ്രാന്‍ഡ്. 1960 മുതല്‍ ഇന്ത്യയില്‍ ലൈസന്‍സുള്ള ജാവ മോട്ടോര്‍സൈക്കിളുകള്‍ വിറ്റ ഇറാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഐഡിയല്‍ ജാവയുടെ സൃഷ്ടിയായിരുന്നു ഈ ബ്രാന്‍ഡ്.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

1973-ല്‍ ജാവ ബൈക്കുകളെ അടിസ്ഥാനമാക്കിയാണ് യെസ്ഡി ബ്രാന്‍ഡ് അവതരിപ്പിച്ചത്. 250 സിസി ടു-സ്‌ട്രോക്ക് ഉള്ള യഥാര്‍ത്ഥ യെസ്ഡി മോട്ടോര്‍സൈക്കിളുകളും 350 സിസി ഇരട്ട, 175 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുകളും അവതരിപ്പിച്ച 1960-കളിലും 1970-കളിലും ക്ലാസിക് ലെജന്‍ഡ്‌സ് യെസ്ഡി ബ്രാന്‍ഡില്‍ വലിയ പ്രതീക്ഷകള്‍ വെയ്ക്കുകയും ചെയ്തു. നിരവധി മോഡലുകളിലും വേരിയന്റുകളിലും അവതരിപ്പിച്ച 250 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഏറ്റവും ജനപ്രിയമായ യെസ്ഡി.

അവതരണത്തിനൊരുങ്ങി Yezdi മോട്ടോര്‍സൈക്കിള്‍; പുതിയ വിവരങ്ങൾ പങ്കുവെച്ചു

മോട്ടോര്‍സൈക്കിള്‍ ലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സംഭവങ്ങളിലൊന്നാണ് യെസ്ഡി ബ്രാന്‍ഡിന്റെ തിരിച്ചുവരവ്. യെസ്ഡി എന്ന വാക്ക് 70-കളിലും 80-കളിലും യെസ്ഡി 2-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളുടെ മനോഹരമായ ഓര്‍മ്മകളാണ് ഉണര്‍ത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Yezdi motorcycle officially revealed more details upcoming models
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X