പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ പ്രൗഢിയോടെ തിരിച്ചെത്തുകയാണ് ഐതിഹാസിക ബൈക്ക് നിര്‍മാതാക്കളായ യെസ്ഡി. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു യെസ്ഡി ബൈക്കുകള്‍ അതേ പ്രൗഢിയോടെയാകും വീണ്ടും ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിയെത്തുക.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

1969-ല്‍ എത്തിയ ബ്രാന്‍ഡ് അന്നുമുതല്‍, 90-കള്‍ വരെ, അതിന്റെ 2 സ്ട്രോക്ക് മോട്ടോര്‍സൈക്കിളുകളിലൂടെ ഇരുചക്രവാഹന വിപണിയില്‍ മികച്ച മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. ഇതിനിടയില്‍ കമ്പനി ചില രസകരമായ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഇപ്പോള്‍, തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്ന, യെസ്ഡിയില്‍ നിന്നുള്ള ആദ്യത്തെ ആധുനിക മോട്ടോര്‍സൈക്കിളുകള്‍ ഞങ്ങള്‍ സൂക്ഷമമായി പരിശോധിക്കുകയും അവ മൂന്നും ആദ്യ കാഴ്ചയില്‍ തന്നെ ഞങ്ങളെ ആകര്‍ഷിക്കുകയും ചെയ്തു. തിരിച്ചുവരവില്‍ മൂന്ന് മോഡലുകളെയാണ് കമ്പനി അവതരിപ്പിക്കുക.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്‌ക്രാംബ്ലര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിങ്ങനെ മൂന്ന് പുതിയ മോട്ടോര്‍സൈക്കിളുകളാണ് യെസ്ഡി അവതരിപ്പിച്ചിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഉടന്‍ തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഇപ്പോള്‍ ഈ മോഡലുകളുടെ ആദ്യ ഇംപ്രഷനുകളാണ് ഞങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

യെസ്ഡി റോഡ്സ്റ്റര്‍

വൈവിധ്യമാര്‍ന്ന സ്ട്രീറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോഡ്സ്റ്ററുകള്‍. ഈ നേക്കഡ് മോഡലുകള്‍ അവയുടെ നേക്കഡ് രൂപകല്‍പ്പനയില്‍ മികച്ചതായി കാണപ്പെടുകയും ചെയ്യുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

പഴയ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ റോഡ്സ്റ്ററുകളായിരുന്നു, ഒരു പൈതൃക ബ്രാന്‍ഡായതിനാല്‍, ആധുനിക യുഗത്തിലും ഇപ്പോള്‍ യെസ്ഡിക്ക് മറ്റൊരു റോഡ്സ്റ്റര്‍ അവതരിപ്പിക്കേണ്ടി വന്നു. യെസ്ഡി റോഡ്സ്റ്ററിന്റെ മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഇതിന് ഒരു എല്‍ഇഡി ടെയില്‍ ലാമ്പും ലഭിക്കുന്നു, എന്നാല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഹാലൊജന്‍ ബള്‍ബുകളാണ് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ മുന്‍വശത്തെ ഫോര്‍ക്കിന്റെ മുകളില്‍ വലതുവശത്ത് ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ മോട്ടോര്‍സൈക്കിളിന്റെ വലതുവശത്ത് കീഹോള്‍ സ്ഥാപിച്ചിരിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

റോഡ്സ്റ്ററിന് 12.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നു, ടാങ്കില്‍ നിങ്ങള്‍ക്ക് ഇരുവശത്തും യെസ്ഡി ബാഡ്ജിംഗ് ലഭിക്കും. കൂടാതെ, മോട്ടോര്‍സൈക്കിളിലുടനീളം ധാരാളം ക്രോം അലങ്കാരങ്ങള്‍ കാണാന്‍ സാധിക്കും.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഹെഡ്‌ലൈറ്റ് ഗ്രില്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് സോക്കറ്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സിസ്റ്റം എന്നിങ്ങനെ ഷോറൂമില്‍ നിന്ന് വാങ്ങാവുന്ന രണ്ട് ഓപ്ഷണല്‍ ഫീച്ചറുകളും റോഡ്സ്റ്ററിന് ലഭിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

മോട്ടോര്‍സൈക്കിളിന് ഡബിള്‍ ക്രാഡില്‍ ഷാസിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ 135 mm ട്രാവലുള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇതിന് ലഭിക്കുന്നു. പിന്‍ഭാഗത്ത്, പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഗ്യാസ്-ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകള്‍ റോഡ്സ്റ്ററിന്റെ സവിശേഷതയാണ്, ഇത് ഏകദേശം 100 mm പിന്‍-വീല്‍ ട്രാവല്‍ അനുവദിക്കുന്നു. കൂടാതെ, 175 mm ഗ്രൗണ്ട് ക്ലിയറന്‍സും റോഡ്സ്റ്ററിന്റെ സവിശേഷതയാണ്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

മുന്‍വശത്ത് ഫ്‌ലോട്ടിംഗ് കാലിപ്പറുള്ള 320 mm ഡിസ്‌ക്കും പിന്നില്‍ ഫ്‌ലോട്ടിംഗ് കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

334 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്ററിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 29.3 bhp കരുത്തും 29 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

പഴയകാലത്തെ യെസ്ഡി മോട്ടോര്‍സൈക്കിളുകളെപ്പോലെ ഇരട്ട എക്സ്ഹോസ്റ്റ് സംവിധാനവും 6-സ്പീഡ് ഗിയര്‍ബോക്സും പിന്‍ ചക്രത്തെ നയിക്കുന്നു. 1,98,142 രൂപയാണ് യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ പതിപ്പിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

യെസ്ഡി സ്‌ക്രാംബ്ലര്‍

മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സ്‌ക്രാംബ്ലറിന്റെ സവിശേഷതകളാണ്. ഫ്രണ്ട് ഫോര്‍ക്കിന് മുകളില്‍ സ്പീഡോമീറ്ററും ലഭിക്കുന്നു, പക്ഷേ ഇത് വലതുവശത്തേക്ക് അല്‍പ്പം ഓഫ്‌സെറ്റ് ചെയ്തിരിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

സ്‌ക്രാംബ്ലറിന് ഡബിള്‍ ക്രാഡില്‍ ഷാസിയും ഉണ്ട്, ഇതിന് 150 mm ഫ്രണ്ട് വീല്‍ ട്രാവല്‍ ഉള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്‌ക്രാംബ്ലറിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 12.5 ലിറ്ററാണ്, കൂടാതെ ടാങ്കിലേക്ക് വൃത്തിയായി ലയിക്കുന്ന സിംഗിള്‍ പീസ് സീറ്റ് ഇതിന്റെ സവിശേഷതയാണ്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഇത് ഡ്യുവല്‍-ചാനല്‍ എബിഎസും മൂന്ന് എബിഎസ് മോഡുകളും (റോഡ്, റെയിന്‍, ഓഫ് റോഡ്) ഉള്ള സ്പോക്ക് വീലുകളിലാകും വിപണിയില്‍ എത്തുക.

സ്‌ക്രാംബ്ലറിന് 200 mm ഗ്രൗണ്ട് ക്ലിയറന്‍സും ബ്രേക്കിംഗ് ചുമതലകള്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ലഭിക്കും.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് പിന്‍ ചക്രത്തിലുമാണ് സ്‌ക്രാംബ്ലര്‍ സഞ്ചരിക്കുന്നത്. മോട്ടോര്‍സൈക്കിളിന് യുഎസ്ബി ടൈപ്പ്-C യും സാധാരണ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റും സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളായി ലഭിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് സ്‌ക്രാംബ്ലറിന് കരുത്തേകുന്നത്. യെസ്ഡി സ്‌ക്രാംബ്ലറില്‍, ഈ എഞ്ചിന്‍ 28.7 bhp കരുത്തും 28.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഇരട്ട എക്സ്ഹോസ്റ്റ് സിസ്റ്റവും 6 സ്പീഡ് ഗിയര്‍ബോക്സും പിന്‍ ചക്രത്തെ നയിക്കുന്നതും സ്‌ക്രാംബ്ലറിന്റെ സവിശേഷതകളാണ്. 2,04,900 രൂപയാണ് യെസ്ഡി സ്‌ക്രാമ്പ്ളറിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

യെസ്ഡി അഡ്വഞ്ചര്‍

വാഹന വിപണി ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഡലാണ് അഡ്വഞ്ചര്‍. യെസ്ഡി അഡ്വഞ്ചര്‍ പതിപ്പിന്റെ നിരവധി ടീസറുകളും ചിത്രങ്ങളും ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

യെസ്ഡി അഡ്വഞ്ചര്‍ ഡബിള്‍ ക്രാഡില്‍ ഷാസി ഫീച്ചര്‍ ചെയ്യുന്നു, ഈ മൂന്ന് ബൈക്കുകളില്‍ ഏറ്റവും ശക്തമായ ബൈക്കാണിതെന്ന് വേണം പറയാന്‍. ഇതിന് ഓള്‍-എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, ഇന്‍ഡിക്കേറ്റര്‍ സജ്ജീകരണം എന്നിവ ലഭിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഒരു അഡ്വഞ്ചര്‍ പതിപ്പ് ആയതിനാല്‍, ഇതിന് 200 mm ഫ്രണ്ട് വീല്‍ ട്രാവല്‍ ലഭിക്കുന്നു, കൂടാതെ ഇതിന് മാന്യമായ വലുപ്പമുള്ള വിന്‍ഡ്സ്‌ക്രീനും ലഭിക്കുന്നു. സാഹസികതയ്ക്ക് ഒരു ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ടില്‍റ്റ്-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡിസ്‌പ്ലേയും ലഭിക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഇത് റൈഡറെ ഇരിക്കുന്ന ഒരു റൈഡിംഗ് പൊസിഷനിലേക്ക് ക്രമീകരിക്കാന്‍ അനുവദിക്കുന്നു. എല്‍സിഡി സ്‌ക്രീന്‍ 15 ഡിഗ്രിയില്‍ ക്രമീകരിക്കാന്‍ കഴിയും, ഇത് നിങ്ങള്‍ നില്‍ക്കുമ്പോഴും സവാരി ചെയ്യുമ്പോഴും ക്ലസ്റ്റര്‍ കാണുന്നതിനും സൂര്യനില്‍ നിന്നുള്ള നേരിട്ടുള്ള പ്രകാശം ഒഴിവാക്കുന്നതിനും വലിയ വ്യത്യാസം ഉണ്ടാക്കുന്നു.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും അഡ്വഞ്ചര്‍ മോഡലിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. ഇതുകൂടാതെ, മോട്ടോര്‍സൈക്കിളിന് 15.1 ലിറ്റര്‍ ഇന്ധന ടാങ്ക് ലഭിക്കുന്നു, അത് മാന്യമായ ശ്രേണി നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഫാക്ടറിയില്‍ നിന്ന് 5 ലിറ്റര്‍ ജെറി കാന്‍ മൗണ്ട് ചെയ്യാനും ഇത് ലഭിക്കുന്നു. പിന്നില്‍, ഇതിന് പാനിയര്‍ മൗണ്ടിംഗ് സിസ്റ്റവും ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് ഗ്രില്‍, നക്കിള്‍ ഗാര്‍ഡുകള്‍, ഓക്‌സിലറി ലൈറ്റിംഗ് എന്നിവയും അതിലേറെയും മോട്ടോര്‍സൈക്കിളിനൊപ്പം ഓപ്ഷണലായി ലഭിക്കുന്ന ഫീച്ചറുകളാണ്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

മോട്ടോര്‍സൈക്കിളിന് 180 mm പ്രീലോഡ് അഡ്ജസ്റ്റ്മെന്റും പിന്‍-വീല്‍ ട്രാവലും ഉള്ള റിയര്‍ മോണോ-ഷോക്കും ലഭിക്കുന്നു. റോഡ്, ഓഫ് റോഡ്, റെയിന്‍ എന്നിങ്ങനെ മൂന്ന് മോഡുകളുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് ഇതിലുണ്ട്. 220 mm ഗ്രൗണ്ട് ക്ലിയറന്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മതിയായതും കൂടുതല്‍ ഓഫ്-റോഡ് ശേഷിയും മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യും.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

29.7 bhp കരുത്തും 29.9 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. സിംഗിള്‍-സൈഡ് എക്സ്ഹോസ്റ്റും 6-സ്പീഡ് ഗിയര്‍ബോക്സും ഇതിലുണ്ട്. വില നിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം, അഡ്വഞ്ചര്‍ പതിപ്പിന്റെ പ്രാരംഭ പതിപ്പിന് 2,09,900 രൂപയാണ് ഡല്‍ഹിയിലെ എക്സ്‌ഷോറൂം വില.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

ഡ്രൈവ്‌സ്പാര്‍ക്കിന്റെ അഭിപ്രായം

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട യെസ്ഡി ബ്രാന്‍ഡിന്റെ തിരിച്ചുവരവ് ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. ഒരേസമയം മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിക്കൊണ്ട് യെസ്ഡി ഒരു വിസ്മയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്.

പ്രതാപകാലം തിരികെ പിടിക്കാന്‍ യെസ്ഡി; ഒന്നല്ല, രണ്ടല്ല, കൂട്ടിന് മൂന്ന് മോഡലുകള്‍

അവയെല്ലാം ഒരേ പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതവും ഒരേ എഞ്ചിന്‍ ഉപയോഗിച്ചും ആണെങ്കിലും, അവ വ്യത്യസ്തമായ വിഭാഗങ്ങളിലാണ് ഇത്തവണ മത്സരത്തിനെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Yezdi motorcycles first look review specifications engine and other details find here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X