സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പോരാട്ടം അനുദിനം കനക്കുകയാണ്. ഇരുചക്ര വാഹന ഭീമന്‍മാരും സ്റ്റാര്‍ട്ടപ്പുകളും ഇവി വിപണിയില്‍ ചുവടുറപ്പിക്കാനായി മികച്ച റേഞ്ചും ഫീച്ചറുകളുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന തിരക്കിലാണ്.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

ഓല ഇലക്ട്രിക്കിനൊപ്പം ഈ ഇടത്തേക്ക് കടന്ന് വരവ് പ്രഖ്യാപിച്ചവരാണ് സിമ്പിള്‍ എനര്‍ജി. ഒപ്പം വന്ന ഓല സെഗ്‌മെന്റ് ലീഡറായി കുതിക്കുമ്പോള്‍ സിമ്പിളിന് ഇതുവരെ വാഹനങ്ങള്‍ ഡെലിവെറി ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സിമ്പിള്‍ എനര്‍ജി തമിഴ്നാട്ടില്‍ ആദ്യ പ്ലാന്റ് തുറന്നു. ഏകദേശം 100 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച ഈ പ്ലാന്റില്‍ 700 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

ഓല, ഏഥര്‍ എന്നിവയോട് മുട്ടിനില്‍ക്കാന്‍ കമ്പനി ഉടന്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കും. ഓലയും ഏഥറും തമിഴ്നാട്ടിലാണ് അവരുടെ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിമ്പിള്‍ എനര്‍ജി അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപവും ഫീച്ചറുകളും ആളുകളെ വളരെയധികം ആകര്‍ഷിച്ചു. കൂടാതെ നിരവധി ആളുകളാണ് ഈ സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യം കാണിച്ച് മുന്നോട്ട് വന്നത്.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

എന്നാല്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായതിനാല്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനം നടത്താന്‍ പരിമിധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറ്ിന് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണം നേടിയെടുക്കാന്‍ സാധിച്ച സാഹചര്യത്തില്‍ കമ്പനിക്ക് 100 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചു. അതിന് പിന്നാലെയാണ് സ്വന്തമായി ഒരു നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി തീരുമാനിച്ചത്.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

അതനുസരിച്ച് ഇന്ന് കൃഷ്ണഗിരി ജില്ലയിലെ ഷൂളഗിരിയില്‍ സ്വന്തം പ്ലാന്റ് തുറന്നത്. സിമ്പിള്‍ വിഷന്‍ 1.0 എന്നാണ് കമ്പനി പ്ലാന്റിന് പേരിട്ടിരിക്കുന്നത്. സിമ്പിള്‍ എനര്‍ജി ഉടന്‍ തന്നെ ഈ പ്ലാന്റില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പൂര്‍ണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിമ്പിള്‍ വിഷന്‍ 1.0 പ്ലാന്റിന് പ്രതിവര്‍ഷം 10 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. ഈ പ്ലാന്റില്‍, അസംബ്ലി ലൈന്‍, ഇലക്ട്രിക് മോട്ടോര്‍ ഉത്പാദനം, ബാറ്ററി ഉത്പാദനം, ടെസ്റ്റിംഗ് സെന്ററുകള്‍ തുടങ്ങി ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും കമ്പനിക്കുണ്ട്.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

'ഞങ്ങള്‍ 4 വര്‍ഷം മുമ്പ് ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഒരു നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചു. ഞങ്ങള്‍ ഞങ്ങളുടെ ആദ്യത്തെ പ്ലാന്റ് ഷൂളഗിരിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. അത് കൂടുതല്‍ വിപുലീകരിക്കുക. ശരിയായ കഴിവുള്ള ആളുകളാണ് ഞങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുന്നത്. ഗവേഷണത്തിനും വികസനത്തിനും ശേഷം ഞങ്ങള്‍ ഞങ്ങളുടെ സിമ്പിള്‍ എനര്‍ജി ചാര്‍ജ്ഡ് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ പോകുകയാണ്' പ്ലാന്റിന്റെ ഉദ്ഘാടനത്തെക്കുറിച്ച് കമ്പനിയുടെ സിഇഒ സുഖാസ് രാജ് കുമാര്‍ പറഞ്ഞു.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

ഈ സിമ്പിള്‍ എനര്‍ജി പ്ലാന്റില്‍ ഒരു മികച്ച ജനറല്‍ അസംബ്ലി ലൈന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഒരു ഇലക്ട്രിക് മോട്ടോര്‍ പ്രൊഡക്ഷന്‍ ലൈനും നിര്‍മ്മാണ പ്ലാന്റില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ, ബാറ്ററി ഉല്‍പാദനത്തിനായി ഒരു പ്രത്യേക ലൈന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ഇ-സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് ഇതിനകം തന്നെ അതിന്റെ കന്നി വാഹനമായ സിമ്പിള്‍ വണ്‍ 1.09 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

ഒരു ഫിക്‌സഡ് ബാറ്ററിയും ഒരു നീക്കം ചെയ്യാവുന്ന ബാറ്ററിയുമടക്കം മൊത്തം 4.8 kWh ബാറ്ററി പായ്ക്ക് ആണിതിന്. 6.4 kWh ശേഷിയുള്ള ഒരു ഫിക്‌സഡ് ബാറ്ററിക്കും രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററികളുമുള്ള മറ്റൊരു സ്‌കൂട്ടറിന് 1.45 ലക്ഷം രൂപയാണ് വില. ഇതിനോടകം 30,000 യൂണിറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഡെലിവറികള്‍ ഇതുവരെ ആരംഭിക്കാനായിട്ടില്ല.

ട്രിപ്പിള്‍ ബാറ്ററി സജ്ജീകരണത്തോടെ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 300 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു റിമൂവബിള്‍ ബാറ്ററിയും ഒരു ഫിക്‌സഡ് ബാറ്ററിയുമുള്ള ഇത് 236 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

മൊത്തത്തില്‍, ട്രിപ്പിള്‍ ബാറ്ററി സജ്ജീകരണം 6.4 kWh ബാറ്ററി ശേഷിയും ഇരട്ട ബാറ്ററി സജ്ജീകരണം 4.8 kWh മൂല്യമുള്ള ബാറ്ററി ശേഷിയും ഉള്‍ക്കൊള്ളും. സിമ്പിള്‍ വണ്ണിലെ ഇലക്ട്രിക് മോട്ടോര്‍ 8.5 kW പീക്ക് പവറും 72 Nm ടോര്‍ക്കും നല്‍കും. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓല ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് സിമ്പിള്‍ വണിനെ ശ്രദ്ധേയവും ആകര്‍ഷകവുമാക്കുന്നത് ഇതാണ്.

സിമ്പിള്‍ വണ്‍ ഇനി സ്പീഡിലെത്തും; ഓലയെ തറപറ്റിക്കാന്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ പ്ലാന്റ് തുറന്നു

വിപണിയില്‍ എത്തിയാല്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ 450X, ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളോട് മത്സരിക്കും. ഈ സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് 2021 ഓഗസ്റ്റില്‍ ആരംഭിച്ചു. ഈ സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ സ്‌പെസിഫിക്കേഷന്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പല കാരണങ്ങളാല്‍ അതിന്റെ ഉല്‍പ്പാദനം മുടങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍ കമ്പനി അതിന്റെ പ്ലാന്റ് തുറന്നതിനാല്‍ ഇതിനെല്ലാം ഒരു പരിഹാരമാകുകയാണ്.

Most Read Articles

Malayalam
English summary
Aiming to beat ola electric simple energy inaugurated its new production plant at tamil nadu
Story first published: Saturday, January 21, 2023, 10:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X