എന്താണ് ഏഥറിൻ്റെ ഫ്യൂച്ചർ പ്ലാൻ; എതിരാളികൾ വിയർക്കും

കഴിഞ്ഞ വർഷം സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾക്ക് ശേഷം ഇലക്ട്രിക് ഇരുചക്രവാഹന വിപണി കുറച്ച് നേട്ടം കൈവരിക്കുന്നത് കൊണ്ട് പുതിയ ഒരു ഫാക്ടറി കൂടി നിർമിക്കാനായി സർക്കാരുകളുമായി ചർച്ച നടത്തിവരികയാണ് ഏഥർ. നിലവിൽ 400,000 എന്ന ശേഷിയ്‌ക്ക് പുറമേ ഉൽപ്പാദനം വർധിപ്പിക്കാനും 10 ലക്ഷം യൂണിറ്റ് ശേഷി കൂട്ടാനും കമ്പനി പദ്ധതിയിടുകയാണ്.

ഇവിയുടെ പെട്ടെന്നുളള വളർച്ചയ്ക്ക് വേണ്ടി കമ്പനി പൊതു ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കുകളിൽ നിക്ഷേപം തുടരുകയാണ്. രാജ്യത്തുടനീളം 1,000 ചാർജറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതിനാൽ, രാജ്യത്ത് ഇരുചക്രവാഹനങ്ങൾക്കായി ഏറ്റവും വലിയ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് ഇതിനകം തന്നെ ഏഥറിനുണ്ട്. ബംഗ്ലൂരു ആസ്ഥാനമായുള്ള ഏഥർ എനർജി കഴിഞ്ഞ വർഷം ഡിസംബറിൽ 9,187 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്, 389 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ച രേഖപ്പെടുത്തിയത്.

എന്താണ് ഏഥറിൻ്റെ ഫ്യൂച്ചർ പ്ലാൻ; എതിരാളികൾ വിയർക്കും

ഇരുചക്രവാഹന വിൽപ്പനയിൽ ഏകദേശം 40 ശതമാനം വ്യവസായ ഇടിവ് ഉണ്ടായിട്ടും, ഏഥറിൻ്റെ ഡിസംബറിലെ ചില്ലറ വിൽപ്പന നവംബറിനെ അപേക്ഷിച്ച് 26 ശതമാനമാണ് വർദ്ധിച്ചു. ഇവി വ്യവസായം അതിന്റെ വളർച്ച വേഗത്തിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തമായ പിന്തുണ ചോദിച്ചിട്ടുണ്ട്. സമവാക്യത്തിന്റെ ആവശ്യകതയിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ പുരോഗമന നയങ്ങൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.

നിലവിൽ, ഇവി സ്റ്റാർട്ടപ്പിന് 73 നഗരങ്ങളിലായി 90 എക്സ്പീരിയൻസ് സെന്ററുകളുണ്ട്. "2023 മാർച്ചോടെ 100 നഗരങ്ങളിലായി 150 ഓളം എക്സ്പീരിയൻസ് സെൻ്ററുകൾ തുറക്കാനാണ് ഏഥർ ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് ടയർ 2, 3 നഗരങ്ങളിൽ, ഈ വിപണികളിൽ കമ്പനിയുടെ സ്‌കൂട്ടറുകൾക്ക് ശക്തമായ ഡിമാൻഡാണ് ലഭിക്കുന്നത്. കൂടാതെ, അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ, ഓഫീസുകൾ, കോളേജുകൾ, ടെക് പാർക്കുകൾ തുടങ്ങിയ അർദ്ധ-സ്വകാര്യ സ്ഥലങ്ങളിൽ ഏഥർ എസി സ്ലോ ചാർജറുകൾ സ്ഥാപിക്കുന്നതിനുളള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ജനുവരി 7-ന് നടന്ന ഏഥര്‍ കമ്മ്യൂണിറ്റി ദിനത്തില്‍, സ്കൂട്ടറുകളുടെ നിരയിലെ 450 മോഡലുകള്‍ക്ക് കാര്യമായ അപ്‌ഡേറ്റുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഒരു പുതിയ OTA അപ്ഡേറ്റ്, പുതിയ വാറന്റി സ്‌കീം, പുതിയ സീറ്റ്, നിറങ്ങള്‍ എന്നിവയും ഈ അപ്‌ഡേറ്റിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. അപ്ഡേറ്റ് സോഫ്റ്റ്‌വെയര്‍, യൂസര്‍ ഇന്റര്‍ഫേസ്, ഗൂഗിള്‍ മാപ്സ് ഇന്റഗ്രേഷന്‍ എന്നിവയ്ക്ക് വളരെയധികം ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ മോഡലിന്റെ ഫസ്റ്റ് ബാച്ചിന്റെ ഡെലിവറികള്‍ കമ്പനി ആരംഭിച്ചിരിക്കുകയാണ്.

ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ക്ക് അവയുടെ സോഫ്റ്റ്‌വെയറുമായി ധാരാളം ഫൈന്‍-ട്യൂണിംഗ് ആവശ്യമാണ്, അതുവഴി അതിന്റെ സാധ്യതകള്‍ പരമാവധി പുറത്തെടുക്കാനും സാധിക്കും. ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സോഫ്റ്റ്‌വെയറുകള്‍ കാലാകാലങ്ങളില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഓല ഇതിനെ Move OS എന്നും ഏഥര്‍ അതിനെ ഏഥര്‍സ്റ്റാക്ക് എന്നും വിളിക്കുന്നു. രണ്ടാമത്തേത് ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തു, അതിനെ ഏഥര്‍സ്റ്റാക്ക് 5.0 എന്ന് വിളിക്കുന്നു.

ഓട്ടോഹോള്‍ഡ് പോലുള്ള പുതിയ അനുഭവങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി ഏഥര്‍സ്റ്റാക്ക് 5.0 അതിന്റെ ഹാര്‍ഡ്‌വെയര്‍ പ്രയോജനപ്പെടുത്താനും ഏഥര്‍ പ്രാപ്തമാക്കി. പ്രധാനമായി, തങ്ങളുടെ നിലവിലുള്ള മിക്ക ഉപഭോക്താക്കള്‍ക്കും അവരുടെ സ്‌കൂട്ടര്‍ ഉല്‍പ്പാദനത്തെ അടിസ്ഥാനമാക്കി ഈ പുതിയ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനിയെ ഇത് അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ഹാര്‍ഡ്‌വെയര്‍ പ്ലാറ്റ്ഫോമില്‍ അതിന്റെ ഉല്‍പ്പന്ന അനുഭവം നിരന്തരം മെച്ചപ്പെടുത്താന്‍ ഏഥറിനെ അനുവദിക്കുന്ന ഏഥര്‍സ്റ്റാക്ക്, കമ്പനിയുടെ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഒരു കാതല്‍ രൂപപ്പെടുത്തുന്നത് തുടരുമെന്നും വ്യക്തമാക്കി.

ട്രൂ റെഡ്, കോസ്മിക് ബ്ലാക്ക്, സാള്‍ട്ട് ഗ്രീന്‍, ലൂണാര്‍ ഗ്രേ എന്നിവ ഉള്‍പ്പെടുന്ന നാല് പുതിയ കളര്‍ ഓപ്ഷനുകളും ഏഥര്‍ 450 ലൈനപ്പിലേക്ക് അവതരിപ്പിച്ചു. 450 മോഡലുകള്‍ക്ക് ഇപ്പോള്‍ വിശാലവും കൂടുതല്‍ എര്‍ഗണോമിക് & സുഖപ്രദമായ സീറ്റും ലഭിക്കുന്നു. ഏഥര്‍സ്റ്റാക്ക് 5.0 അപ്‌ഡേറ്റ് 450 മോഡലുകളില്‍ ഒന്നിലധികം പുതിയ സവിശേഷതകള്‍ അണ്‍ലോക്ക് ചെയ്യുന്നു. ഹില്‍ ഹോള്‍ഡ് അസിസ്റ്റ് പോലെയുള്ള ഒരു ഓട്ടോ ഹോള്‍ഡ് ഫംഗ്ഷന്‍ സ്‌കൂട്ടറുകള്‍ക്ക് ഇപ്പോള്‍ ലഭിക്കും. ഏഥർ ഉപയോഗിക്കുന്ന നമ്മുടെ പ്രിയപ്പെട്ട വായനക്കാർ തങ്ങളുടെ അനുഭവങ്ങൾ തീർച്ചയായും കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather electric scooter manufacturing 10 lakhs units
Story first published: Monday, January 23, 2023, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X