ഉത്പാദനം എക്‌സ്പ്രസ് വേഗത്തില്‍; 1 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഏഥര്‍

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ഏഥര്‍ എനര്‍ജി സുസ്ഥിരമായ ഒരു ഭാവി മുന്നില്‍ കണ്ടാണ് അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവും വില്‍പ്പനയുമെല്ലാം നടപ്പിലാക്കുന്നത്. നൂതന സാങ്കേതികവിദ്യകളില്‍ ഊന്നി ബുദ്ധിപരമായി ഉല്‍പ്പന്നങ്ങള്‍ ഇറക്കിയതോടെ അവരുടെ വളര്‍ച്ച വേഗത്തിലായി. തുടക്കകാലം തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ ഉല്‍പ്പാദനത്തിലും നവീകരണത്തിലും ഏഥര്‍ എനര്‍ജി കാര്യമായ മുന്നേറ്റം നടത്തി.

ഇപ്പോള്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. 2023 ജനുവരിയില്‍ കമ്പനി തങ്ങളുടെ ഉത്പാദനം 1,00,000 യൂണിറ്റുകള്‍ പിന്നിട്ടു. ട്രൂ റെഡ് ഏഥര്‍ 450X പുറത്തിറക്കിയാണ് ഫാക്ടറി പ്രൊഡക്ഷനിലെ ആളുകള്‍ കമ്പനിയുടെ നേട്ടം ആഘോഷിച്ചത്. ജനുവരിയില്‍ നടന്ന കമ്മ്യൂണിറ്റി ഡേയില്‍ ഏഥര്‍ പുറത്തിറക്കിയ പുതിയ കളര്‍ ഓപ്ഷനാണ് ട്രൂ റെഡ്. ഏഥറിന്റെ ഇതുവരെയുള്ള യാത്ര തന്നെ സമാനതകളില്ലാത്തതാണ്.

ഉത്പാദനം എക്‌സ്പ്രസ് വേഗത്തില്‍; 1 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഏഥര്‍

ലക്ഷം യൂണിറ്റ് ഉത്പാദനം പൂര്‍ത്തിയായതോടെ തന്നെ അവരുടെ യാത്രയിലെ പുതിയൊരു ഘട്ടത്തിനാണ് തുടക്കമാകാന്‍ പോകുന്നത്. ഏഥര്‍ ലക്ഷം യൂണിറ്റ് ഉല്‍പാദനം തികച്ച ടൈംലൈനും രസകരമാണ്. 35 മാസമെടുത്താണ് ഏഥര്‍ തങ്ങളുടെ ആദ്യത്തെ 10,000 യൂണിറ്റ് ഉത്പാദിപ്പിച്ചത്. അടുത്ത 5 മാസങ്ങള്‍ക്കുള്ളി ഉത്പാദനം 20,000 യൂണിറ്റിലെത്തി. 30,000 യൂണിറ്റിലെത്താന്‍ പിന്നെയും 5 മാസം കൂടി. ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിമാന്‍ഡ് ഇതിനിടെ കൂടി.

അതിനുശേഷം ഡിമാന്‍ഡ് നിലനിര്‍ത്താന്‍ ഉത്പാദന വേഗത കൂട്ടി. അടുത്ത 10,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ വെറും 3 മാസം മാത്രമാണ് എടുത്തത്. ഇതോടെ മൊത്തം ഉത്പാദനം 40,000 യൂണിറ്റുകളായി. അവിടെ നിന്ന് അരലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലേക്കെത്താന്‍ വീണ്ടും ഒരു മാസം കുറച്ച് 2 മാസം മാത്രമാണ് ഏഥര്‍ എടുത്തത്. അതുവരെ 10,000 യൂണിറ്റ് നിര്‍മിക്കാന്‍ ഏറ്റവും കുറവ് സമയം എടുത്തത് ഇക്കാലത്താണ്.

ഉത്പാദനം എക്‌സ്പ്രസ് വേഗത്തില്‍; 1 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഏഥര്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു അരലക്ഷം യൂണിറ്റ് ഉത്പാദനമെന്ന ഏഥറിന്റെ സവിശേഷ നേട്ടം. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം അടുത്ത 50,000 യൂണിറ്റ് നിര്‍മാണം ഏഥര്‍ വെറും ഇപ്പോള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി എന്നതാണ്. 2023 ജനുവരിയില്‍ ഏഥര്‍ മികച്ച വില്‍പ്പന നേടി. കഴിഞ്ഞ മാസം ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന 12,000 പിന്നിട്ടു. ഇത് 330% വാര്‍ഷിക വളര്‍ച്ചയും 32% പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി.

ഏഥര്‍ എനര്‍ജിയുടെ പ്രൊഡക്ഷന്‍ ടൈംലൈന്‍ പരിശോധിച്ചാല്‍ ആദ്യത്തെ 10,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 35 മാസം എടുത്തെങ്കിലും അവിടെ നിന്ന് ഇങ്ങോട്ട് ഉത്പാദനത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നു. ഏഥര്‍ സ്‌കൂട്ടറുകള്‍ പുറത്തിറങ്ങിയ ശേഷം ഓരോ മാസവും ഇത് കാണപ്പെട്ടു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉത്പാദനം കാര്യക്ഷമമായി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി പ്രവര്‍ത്തിച്ചു. വെറും 5 മാസം കൊണ്ട് 20000, 30000 യൂണിറ്റ് ഉത്പാദനത്തിലേക്ക് അവര്‍ എത്തിയതിലൂടെ ഇത് പ്രകടമായിരുന്നു.

2022 ഓഗസ്റ്റില്‍ 10,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനും അരലക്ഷം യൂണിറ്റ് നേട്ടം കൈവരിക്കാനും അവര്‍ക്ക് 2 മാസമേ വേണ്ടി വന്നുള്ളൂ. പിന്നാലെ തൊട്ടടുത്ത 6 മാസത്തിനുള്ളില്‍ മറ്റൊരു 50,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനും അവര്‍ക്ക് സാധിച്ചു. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് പരിഗണിച്ച് ഉത്പാദന പ്രക്രിയകള്‍ വേഗത്തിലാക്കാനും അതുമായി പൊരുത്തപ്പെടുത്താനുമുള്ള ഏഥറിന്റെ കഴിവാണ് ഉല്‍പാദനത്തിലെ ഈ വര്‍ധനവിന് കാരണമെന്ന് നമുക്ക് നിസ്സംശയം പറയാം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏഥറിന്റെ ഒരു കൂറ്റന്‍ വാഹന നിര്‍മാണശാല തമിഴ്‌നാട്ടില്‍ തുറന്നതോടെ ഇത് ഇനിയും കുതിച്ചുയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നല്ല വില്‍പ്പനയും ഡിമാന്‍ഡും അനുഭവപ്പെടുന്നതുകൊണ്ടാണ് ഏഥറിന്റെ ഉത്പാദനവും കൂടുന്നത്. 2022 അവസാനത്തോടെ 70 നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ച ഏഥര്‍ ഇതുവരെ 89 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറന്നു. ഫെബ്രുവരി 1 മുതല്‍ ഏഥര്‍ ജെന്‍ 3 സ്‌കൂട്ടറുകളില്‍ ഓട്ടോഹോള്‍ഡ് അവതരിപ്പിച്ചിരുന്നു. ഇത് ചരിവുകള്‍ കണ്ടെത്തുകയും നിങ്ങളുടെ സ്‌കൂട്ടറിനെ അതിന്റെ സ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നു.

ഇന്റലിജന്റ് ചാര്‍ജിംഗ് ശൃംഖല, കണക്റ്റഡ് സ്‌കൂട്ടറുകള്‍, തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവം എന്നിവയിലൂന്നിയാണ് ഏഥര്‍ സുസ്ഥിരത ഭാവിക്കായി നിലപാടെടുക്കുന്നത്. ഈ ശ്രമങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയെ സഹായിച്ചുവെന്ന് സംശയമില്ലാതെ പറയാം. കൂടുതല്‍ സുസ്ഥിരമായ ഭാവിക്കായി പരിശ്രമിക്കുന്നത് ഏഥര്‍ എനര്‍ജി തുടരുന്നത് ഇവി നിര്‍മ്മാതാവിന് മാത്രമല്ല ഇന്ത്യന്‍ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ കൂടി വളര്‍ച്ചയാണ്.

Most Read Articles

Malayalam
English summary
Ather energy reached 1 lakh unit production milestone in 2023 january
Story first published: Thursday, February 2, 2023, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X