Just In
- 10 min ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 1 hr ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 2 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 3 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
പ്രെട്രോളും ഇല്ല ഇലക്ട്രിക്കും ഇല്ല!; ഫ്ലെക്സ് ഫ്യുവല്‍ കരുത്തില്‍ തിളങ്ങാന്‍ സുസുക്കി ജിക്സര്‍ 250
കാറുകള്‍, വലിയ വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം തന്നെ ടൂ-വീലറുകളും 2023 ഓട്ടോ എക്സ്പോയില്‍ വളരെ ശ്രദ്ധ നേടുകയാണ്. നിരവധി മോഡലുകളെ വിവിധ സെഗ്മെന്റുകളിലായി പല നിര്‍മാതാക്കളും അവതരിപ്പിച്ചു. എന്നാല്‍ ചില പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഓട്ടോ എക്സ്പോയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. പെട്രോള്‍, ഇലക്ട്രിക് മോഡലുകള്‍ക്കൊപ്പം ഇപ്പോള്‍ ഹിറ്റാകുകയാണ് ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളുകള്‍.
അത്തരത്തിലൊരു മോഡലിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 2023 ഓട്ടോ എക്സ്പോയില്‍ ജിക്സര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഫ്ലെക്സ് ഫ്യൂവല്‍ ബാന്ഡ്വാഗണിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അതായത് സുസുക്കി ജിക്സര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന് എഥനോള്‍ അധിഷ്ഠിത ഇന്ധനങ്ങളുടെ (E20 മുതല്‍ E85 വരെ) പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വേണം പറയാന്‍.
ഫ്ലെക്സ് ഫ്യുവല്‍ / എത്തനോള്‍ അധിഷ്ഠിത ഇന്ധനത്തെക്കുറിച്ച് പറയുമ്പോള്‍, അവ സാധാരണയായി രണ്ട് അക്ക സംഖ്യയുടെ മുന്‍വശത്ത് 'E' ഉപയോഗിച്ച് സൂചിപ്പിക്കും, അവിടെ ന്യുമറെറ്റിക് നമ്പര്‍ ഇന്ധനത്തിലെ എത്തനോളിന്റെ ശതമാനം നിര്‍ണ്ണയിക്കുന്നു. ഉദാ: E20 ഇന്ധനത്തില്‍ 20 ശതമാനം എത്തനോള്‍ ഉണ്ട്, ബാക്കിയുള്ള 80 ശതമാനം ഇന്ധനം പെട്രോളാണ്. സുസുക്കി ജിക്സര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ സാധാരണ സുസുക്കി ജിക്സര്‍ 250 മോട്ടോര്‍സൈക്കിളുമായി വളരെ സാമ്യമുള്ളതാണ്.
എന്നിരുന്നാലും, സുസുക്കി ജിക്സര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ വൈവിധ്യമാര്‍ന്ന ഫ്ലെക്സ് ഇന്ധനങ്ങളുമായി പൊരുത്തപ്പെടുന്നതിന് പരിഷ്കരിച്ച പവര്‍ട്രെയിന്‍ യൂണിറ്റുമായി വരുന്നുവെന്ന് വേണം പറയാന്‍. കൂടാതെ, സുസുക്കി മോട്ടോര്‍സൈക്കിള്‍സ് പറയുന്നതനുസരിച്ച്, ഈ പരിഷ്കരിച്ച 249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിന് 9,300 rpm-ല്‍ 26.14 bhp പീക്ക് പവറും 7,300 rpm-ല്‍ 22.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇതുകൂടാതെ, സുസുക്കി ജിക്സര്‍ 250 FFV മോട്ടോര്‍സൈക്കിള്‍ സാധാരണ മോഡലിന്റെ അതേ 6-സ്പീഡ് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നത് തുടരുന്നു.
അളവുകളുടെ കാര്യത്തില്‍, സുസുക്കി ജിക്സര്‍ 250 FFV മോട്ടോര്‍സൈക്കിളിന് 2,010 mm നീളവും 805 mm വീതിയും 1,035 mm ഉയരവും 1,340 mm വീല്‍ബേസും ഉണ്ട്. സുസുക്കി ജിക്സര്‍ 250 FFV മോട്ടോര്‍സൈക്കിളിന് 165 mm ഗ്രൗണ്ട് ക്ലിയറന്‍സും 156 കിലോഗ്രാം ഭാരവുമുണ്ട്. പുതുതായി പ്രദര്‍ശിപ്പിച്ച സുസുക്കി ജിക്സര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളുമായി യാന്ത്രികമായി സമാനമായി തുടരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും, ഓട്ടോ എക്സ്പോ 2023-ലെ മറ്റ് ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളുകളെപ്പോലെ, സുസുക്കി അതിന്റെ ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രകടനവും ഇന്ധനക്ഷമതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഫ്ലെക്സ് ഇന്ധന സാങ്കേതികവിദ്യയുടെ സഹായത്തോടെ, പുതുതായി പ്രദര്‍ശിപ്പിച്ച സുസുക്കി ജിക്സര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന് സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലിനീകരണ തോത് ഗണ്യമായി കുറവായിരിക്കുമെന്ന് മാത്രമല്ല, ഫോസില്‍ ഇന്ധനങ്ങളിലുള്ള നമ്മുടെ വിശ്വാസ്യത കുറയ്ക്കുന്നതിനൊപ്പം മൊത്തത്തിലുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കുന്നുവെന്ന് വേണം പറയാന്‍.
അതേസമയം ബ്രാന്‍ഡിന്റെ രാജ്യത്തെ ജനപ്രീയ സെഗ്മെന്റുകളിലൊന്നാണ് ജിക്സര്‍ ശ്രേണി. ജിക്സര്‍ 250 ബ്രാന്‍ഡിനായി പ്രതിമാസം മികച്ച വില്‍പ്പന നേടിക്കൊടുക്കുകയും ചെയ്യുന്നു. 249 സിസി സിംഗിള്‍ സിലണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഈ മോഡലിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 26.5 bhp കരുത്തും 22.6 Nm torque പരമാവധി സൃഷ്ടിക്കുന്നു. എഞ്ചിന് ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ ടെലിസ്കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ സ്വിങ് ആം ടൈപ്പ് മോണോ സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. അടിസ്ഥാനമായി ഡ്യുവല്‍ ചാനല്‍ ABS സംവിധാനത്തോടെയാണ് വരുന്നത്. മാത്രമല്ല, മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കുകളും ലഭിക്കുന്നുണ്ട്.