CB500X-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; കാര്യങ്ങള്‍ വ്യക്തമാക്കാതെ ഹോണ്ട

ഇന്ത്യയിലെ ബിംഗ്‌വിഗ്‌ ശൃംഖലയുടെ സമീപകാല വിപുലീകരണത്തോടെ, രാജ്യത്തെ മോട്ടോര്‍സൈക്കിളുകളുടെ പ്രീമിയം സെഗ്മെന്റില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട. ഇതിന്റെ ഭാഗമായിട്ടായിരുന്നു 2021-ന്റെ പകുതിയോടെ പുതിയ CB500X പുറത്തിറക്കുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നതുവഴി ഹോണ്ട ഇന്ത്യയില്‍ തങ്ങളുടെ പ്രീമിയം ബൈക്ക് ശ്രേണി വിപുലീകരിക്കാനും പദ്ധതിയിട്ടു.

CKD റൂട്ട് വഴിയാണ് ഈ മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് കൊണ്ടുവന്നിരുന്നത്. ഹോണ്ട CB500X-ന്റെ ലോഞ്ച് പലരെയും ആവേശഭരിതരാക്കി. എന്നാല്‍ വില വെളിപ്പെടുത്തിയപ്പോഴേക്കും മിക്ക ആവേശവും അസ്തമിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ 6.87 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാല്‍ വില്‍പ്പന നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇടക്കാലത്ത് വെച്ച് ഇതിന്റെ വില ഏകദേശം 1.07 ലക്ഷം രൂപയോളം കമ്പനി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും വില്‍പ്പന നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇപ്പോള്‍ ഈ ബൈക്കിനെ വിപണിയില്‍ നിന്നും പിന്‍വലിക്കാനുള്ള പദ്ധതികള്‍ നോക്കുകയാണ് ഹോണ്ട.

CB500X-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; കാര്യങ്ങള്‍ വ്യക്തമാക്കാതെ ഹോണ്ട

ഇതിന്റെ ഭാഗമായി ഇപ്പോള്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട അതിന്റെ മിഡ്-സൈസ് അഡ്വഞ്ചര്‍ ടൂററായ CB500X, ഇന്ത്യയിലെ അതിന്റെ ഔദ്യോഗിക ബിംഗ്‌വിഗ്‌ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇത് നിര്‍ത്തലാക്കുന്നതിന്റെ സൂചനയായിരിക്കാമെങ്കിലും, അതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ബിംഗ്‌വിഗ്‌ ഡീലര്‍മാരുമായി സംസാരിച്ചപ്പോള്‍, അവര്‍ നിലവില്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റോക്കില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു, എന്നാല്‍ 2023 പതിപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ വന്നേക്കാമെന്ന സൂചനയും നല്‍കുന്നുണ്ട്.

കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ട CB500X, 2021 മാര്‍ച്ചില്‍ 6.87 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) എന്ന അമിത വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ബ്രാന്‍ഡ് അതിന്റെ വില 1.07 ലക്ഷം രൂപ കുറച്ചിരുന്നു. മോട്ടോര്‍ സൈക്കിളിന്റെ സ്റ്റോക്ക് ക്ലിയര്‍ ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ ഇതിനകം ലഭ്യമായ പരിഷ്‌കരിച്ച മോഡലിന് വഴിയൊരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് കാരണമായി കരുതപ്പെടുന്നത്.

CB500X-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; കാര്യങ്ങള്‍ വ്യക്തമാക്കാതെ ഹോണ്ട

ബിംഗ്‌വിഗ്‌ ടോപ്പ്‌ലൈന്‍ വഴിയും നിലവില്‍ ഇന്ത്യയിലുടനീളം പരിമിതമായ സംഖ്യയിലുള്ള ബിംഗ്‌വിഗ്‌ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ് ഹോണ്ട CB500X റീട്ടെയില്‍ ചെയ്യുന്നത്. രാജ്യത്തെ യുവാക്കളുടെയും അഡ്വഞ്ചര്‍ യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗത്തെ ലക്ഷ്യമിട്ട്, CB500X പാരലല്‍ ട്വിന്‍ അഡ്വഞ്ചറര്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മിഡ് സൈസ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലാണ് ഇത് വാഗ്ദാനം ചെയ്യുന്നു, ഇത് സിറ്റി റൈഡിനും ഹൈവേ റൈഡിംഗിനും അനുയോജ്യമാണ്.

നീണ്ട ട്രാവല്‍ സസ്പെന്‍ഷന്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, അഡ്വഞ്ചര്‍ സ്‌റ്റൈലിംഗ്, പവറും ടോര്‍ക്കും ഉയര്‍ന്ന എഞ്ചിന്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. സവിശേഷതകളാല്‍ നിറഞ്ഞതാണ് ഹോണ്ട CB500X. ഇതിന് എല്‍ഇഡി ലൈറ്റുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററോട് കൂടിയ നെഗറ്റീവ് എല്‍സിഡി ഡിസ്‌പ്ലേ, എഞ്ചിന്‍ ടെംമ്പറേച്ചര്‍, എബിഡി ഇന്‍ഡിക്കേറ്റര്‍ എന്നിവ ലഭിക്കുന്നു. അതേസമയം സുരക്ഷാ സവിശേഷതകളില്‍ നിന്ന് ഹോണ്ടയുടെ ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം (HISS) മോഷണം തടയുന്നതിനുള്ള ഹോണ്ടയുടെ എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (ESS) സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

CB500X-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; കാര്യങ്ങള്‍ വ്യക്തമാക്കാതെ ഹോണ്ട

പുതിയ CB500X ഒരു ഡയമണ്ട് ആകൃതിയിലുള്ള സ്റ്റീല്‍ ട്യൂബ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിയും ഹാന്‍ഡ്ലിംഗുമാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു ഹൈലൈറ്റ്. ഗ്രൗണ്ട് ക്ലിയറന്‍സ് 181 മില്ലീമീറ്ററും ഭാരം 119 കിലോയുമാണ്. പുതിയ CB500X-ല്‍ സുഖപ്രദമായ സീറ്റും ഡ്യുവല്‍ സ്പോര്‍ട്സ് ടയറുകളും ഹോണ്ട ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ പുതിയ അഡ്വഞ്ചറര്‍ ടൂറര്‍ ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 8,500 rpm-ല്‍ 47 bhp പവറും 6,500 rpm-ല്‍ 43 Nm ടോര്‍ക്കും നല്‍കുന്ന 471 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഹോണ്ട CB500X-ന് കരുത്തേകുന്നത്, സ്ലിപ്പും അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കുകയും ചെയ്യുന്നു. പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും സഹിതം മുന്നില്‍ ഒരൊറ്റ 310 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ലഭിക്കുന്നു.

യഥാക്രമം 110/80 - ZR19, 160/60 - ZR17 ടയറുകള്‍ ഘടിപ്പിച്ച മുന്‍വശത്ത് 19 ഇഞ്ച് വീലുകളും പിന്നില്‍ 17 ഇഞ്ച് വീലുകളുമാണ് അഡ്വഞ്ചര്‍ ടൂററിന് ലഭിക്കുന്നത്. ലോംഗ് സ്‌ട്രോക്ക് 41 mm ഫ്രണ്ട്, 9 സ്റ്റേജ് സ്പ്രിംഗ് പ്രീലോഡ് എന്നിവയിലൂടെയാണ് സസ്‌പെന്‍ഷന്‍, അസമമായ ഭൂപ്രദേശത്ത് കൂടുതല്‍ സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നു. സഡന്‍ ബ്രേക്കിംഗ് തിരിച്ചറിയുകയും ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്ക് വാര്‍ണിംഗ് നല്‍കുന്നതിന് മുന്നിലും പിന്നിലും ഹസാര്‍ഡ് ലൈറ്റുകള്‍ ഉടന്‍ സജീവമാക്കുകയും ചെയ്യുന്ന ESS - എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ വഴി സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

പുതിയ ഹോണ്ട CB500X പരുക്കന്‍ റോഡുകളില്‍ പോലും മികച്ച യാത്രയും ട്രാവലും വാഗ്ദാനം ചെയ്യുന്നു. ഇത് ആഫ്രിക്ക ട്വിനില്‍ നിന്ന് ചില സ്‌റ്റൈലിംഗ് ഘടകങ്ങള്‍ കടമെടുത്തിട്ടുണ്ട്. വലിയ സാഹസിക ശൈലി, ലോംഗ് ട്രാവല്‍ സസ്പെന്‍ഷന്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് ഹോണ്ട CB500X സുസുക്കി V-സ്‌ട്രോം 650, ബെനലി TRK 502, കവസാക്കി വെര്‍സിസ് 650 എന്നിവയുമായിട്ടാണ് വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda removed cb500x from official india website more details in malayalam
Story first published: Friday, January 20, 2023, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X