ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി പ്യുവര്‍ ഇവി

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആഭ്യന്തര വിപണിയില്‍ എത്തിച്ചു. ഇക്കോഡ്രിഫ്റ്റ് കമ്മ്യൂട്ടര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 99,999 രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് വിപണിയില്‍ എത്തിക്കുന്നത്. 99,999 രൂപ എക്സ്ഷോറൂം വില രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ബാധകമാകൂ.

രാജ്യത്ത് മറ്റെവിടെയെങ്കിലും നിന്ന് പുതിയ ഇക്കോഡ്രിഫ്റ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,14,999 രൂപയാണ് എക്സ് ഷോറൂം വില. ആര്‍ടിഒ ഫീസും വിവിധ സംസ്ഥാനങ്ങളിലെ സബ്‌സിഡിയുമെല്ലാം അനുസരിച്ച് ഓണ്‍റോഡ് വില വ്യത്യാസപ്പെട്ടേക്കും. ബ്ലാക്ക്, ഗ്രേ, റെഡ്, ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിലാണ് കമ്പനി ഇക്കോഡ്രൈഫ്റ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. ഹൈദരാബാദിലെ പ്യുവര്‍ ഇവിയുടെ നിര്‍മ്മാണ കേന്ദ്രത്തിലായിരുന്നു ഈ ഇലക്ട്രിക് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി പ്യുവര്‍ ഇവി

ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ ഡിസൈന്‍ പരിശോധിച്ചാല്‍ ആങ്കുലാര്‍ ഹെഡ്‌ലാമ്പ്, ഫൈവ് സ്‌പോക്ക് അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് മുതലായവ ഉള്‍ക്കൊള്ളുന്ന ഒരു ബേസിക് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് ഇക്കോഡ്രിഫ്റ്റ്. 18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയല്‍ വീലുമാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ പരമാവധി വേഗതയാണ് ഇക്കോഡ്രൈഫ്റ്റ് ഇ-മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവ്, ക്രോസ്ഓവര്‍, ത്രില്‍ എന്നിങ്ങനെ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് മൂന്ന് ഡ്രൈവ് മോഡുകള്‍ ഉണ്ട്.

ഡ്രൈവ് മോഡ് ഇക്കോഡ്രിഫ്റ്റിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു. ക്രോസ് ഓവര്‍ മോഡില്‍ അത് മണിക്കൂറില്‍ 60 കിലോമീറ്ററായി ഉയരും. ത്രില്‍ മോഡില്‍ പ്യുവര്‍ ഇവി ഇക്കോഡ്രിഫ്റ്റ് അതിന്റെ ഉയര്‍ന്ന വേഗതയായ മണിക്കൂറില്‍ 75 കിലോമീറ്റര്‍ തൊടും. AIS സെര്‍ട്ടിഫൈഡ് 3 kWh ബാറ്ററിപായ്ക്കും 3 kW മോട്ടോറുമാണ് ഇലക്ട്രിക് ബൈക്കിന് കരുത്തേകുന്നത്.
ഇക്കോഡ്രിഫ്റ്റ് 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂര്‍ വേഗതയിലും 10 സെക്കന്‍ഡില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയും കൈവരിക്കുമെന്ന് പ്യുവര്‍ ഇവി അവകാശപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി പ്യുവര്‍ ഇവി

ബാറ്ററി പായ്ക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ എടുക്കും. 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂര്‍ എടുക്കും.ഫുര്‍ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. പ്യുവര്‍ ഇവി ഇക്കോഡ്രിഫ്റ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലെ ഫീച്ചറുകള്‍ നോക്കിയാല്‍ ഇതിന് സ്മാര്‍ട്ട് ബിഎംഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ചാര്‍ജര്‍, ഒരു ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നി ലഭിക്കുന്നു.

'കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്ന് കിടക്കുന്ന നൂറിലധികമുള്ള ഞങ്ങളുടെ ഡീലര്‍ഷിപ്പില്‍ ടെസ്റ്റ് ഡ്രൈവുകള്‍ക്കായി ഡെമോ വാഹനങ്ങള്‍ വിന്യസിച്ചിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങളുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഇക്കോഡ്രിഫ്റ്റിന്റെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുള്ള ഇവികളുടെ ആദ്യ ബാച്ച് ഡെലിവറി മാര്‍ച്ച് ഒന്നാം വാരം മുതല്‍ ആരംഭിക്കും' പ്യുവര്‍ ഇവി സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രോഹിത് വധേര പറഞ്ഞു.

'രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയുടെ 65 ശതമാനം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ ഇവിയിലേക്ക് മാറാന്‍ കാരണമാകാന്‍ ഇക്കോഡ്രിഫ്റ്റിന്റെ ലോഞ്ചിന് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' രോഹിത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും തങ്ങളുടെ ഡീലര്‍ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് പ്യുവര്‍ ഇവി. കമ്പനി ഇതിനകം തന്നെ അതിന്റെ മോഡലുകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ആഫ്രിക്കയിലേക്കും പശ്ചിമേഷ്യന്‍ വിപണികളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് പ്യുവര്‍ ഇവിയുടെ പദ്ധികളെന്ന് കമ്പനി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ആകര്‍ഷകമായ വിലക്കൊപ്പം ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ റേഞ്ച് കൂടി വാഗ്ദാനം ചെയ്യുന്നതിനാല്‍ പ്യുവര്‍ ഇവി ഇക്കോഡ്രിഫ്റ്റ് ദൈനംദിന യാത്രകള്‍ക്കായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തേടുന്നവരെ ആകര്‍ഷിക്കും.

Most Read Articles

Malayalam
English summary
India s most affordable electric motorcycle pure ev ecodryft launched price features specifications
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X