വിലയില്‍ Hunter-നോട് മുട്ടാന്‍ Keeway SR250 അവതരിച്ചു; എഞ്ചിൻ, ഫീച്ചർ മറ്റ് സവിശേഷതകൾ അറിയാം..

ഇന്ത്യയില്‍ നിയോക്ലാസിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ അനുദിനം മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. റെട്രോ-ക്ലാസിക് ബൈക്കുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ നേട്ടം കൊയ്യാനായി പുതിയ മോഡലുകള്‍ പുറത്തിറക്കുകയാണ്. ഇന്ന് ഈ വിഭാഗത്തില്‍ ഒരു മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഒരാള്‍ ആലോചിച്ചാല്‍ നിരവധി ഓപ്ഷനുകള്‍ മുന്നില്‍ തെളിയും.

ഇവിടെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കാനായി ഉറച്ചാണ് ഹംഗേറിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ കീവേ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം അവര്‍ തുടരെ തുടരെ ലോഞ്ചുകളുമായി മോട്ടോര്‍സൈക്കിള്‍ പ്രേമികളെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കീവേ SR250 ഓട്ടോ എക്‌സ്‌പോ 2023-ല്‍ പുറത്തിറക്കി. ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിനമായ ബുധനാഴ്ച 1.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലക്കാണ് കീവേ SR250 വിപണിയില്‍ എത്തിച്ചത്.

വിലയില്‍ Hunter-നോട് മുട്ടാന്‍ Keeway SR250 അവതരിച്ചു; എഞ്ചിൻ, ഫീച്ചർ മറ്റ് സവിശേഷതകൾ അറിയാം..

ഇന്ത്യയില്‍ കീവേ ഇതിനോടകം വിപണിയില്‍ എത്തിച്ച SR125-ന് സമാനമായ നിയോ-ക്ലാസിക് റെട്രോ-തീം അവതാരത്തിലാണ് കീവേ SR250 മോട്ടോര്‍സൈക്കിളും വരുന്നത്. 125 സിസി എഞ്ചിനുമായി വരുന്ന തന്റെ സഹോദരനെപ്പോലെ തന്നെ മള്‍ട്ടി-സ്പോക്ക് വീലുകള്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, ചോപ്പ്ഡ് ഫെന്‍ഡറുകള്‍, ഫ്രണ്ട് ഫോര്‍ക്ക് ഗെയ്റ്ററുകള്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിബഡ് പാറ്റേണ്‍ സീറ്റ് തുടങ്ങിയ ഡിസൈന്‍ ഘടകങ്ങളുള്ള ഓള്‍ഡ്-സ്‌കൂള്‍ സ്‌ക്രാംബ്ലര്‍-ടൈപ്പ് സ്റ്റാന്‍സ് SR250-നും കീവേ നല്‍കിയിരിക്കുന്നു.

റൗണ്ട് സിംഗിള്‍ പോഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍ഇഡി ലൈറ്റിംഗ് പാക്കേജ് എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 223 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് കീവേ SR250-ന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7500 rpm-ല്‍ 16 bhp പവറും 6500 rpm-ല്‍ 16 Nm ടോര്‍ക്കും നല്‍കുന്നു. നിയോ റെട്രോ റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ലൈറ്റ്‌വെയിറ്റ് കൂടിയാണ്.

120 കിലോഗ്രാം മാത്രമാണ് ഭാരം. 14.2 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. 300 എംഎം ഫ്രണ്ട് ഡിസ്‌കും 210 എംഎം റിയര്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇവ ഡ്യുവല്‍ ചാനല്‍ എബിഎസുമായി സംയോജിപ്പിച്ചിരിക്കുന്നു. 2000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ കീവേ SR250 ബുക്ക് ചെയ്യാം. ഈ വര്‍ഷം ഏപ്രിലില്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. കീവേ SR250 ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ടിവിഎസ് റോണിന്‍, കവാസാക്കി W175 തുടങ്ങിയ എതിരാളികളുമായി കൊമ്പുകോര്‍ക്കും.

ഏറ്റവും പുതിയ SR250 മോഡല്‍ ഇന്ത്യയിലെ കീവേ ലൈനപ്പില്‍ ചേരുകയാണ്. ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ ഗ്രൂപ്പാണ് കീവേയുടെ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഇറ്റാലിയന്‍ ബ്രാന്‍ഡായ ബെനെല്ലിയുടെ മാതൃ കമ്പനി കൂടിയായ ചൈനയില്‍ നിന്നുള്ള ക്വിയാന്‍ജിയാങ് (ക്യുജെ) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണിപ്പോള്‍ കീവേ ബ്രാന്‍ഡ്. ബെനലിയുടെ അതേ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന ഏഴ് ഉല്‍പ്പന്നങ്ങളാണ് നിലവില്‍ കീവേയുടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഉള്ളത്.

K ലൈറ്റ് 250V ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍, വിയസ്റ്റെ 300 മാക്‌സി സ്‌കൂട്ടര്‍, സിക്സ്റ്റീസ് 300i പ്രീമിയം സ്‌കൂട്ടര്‍, SR 125 എന്നീ മോഡലുകള്‍ അക്കൂട്ടത്തില്‍ പോപ്പുലറായി മാറി. SR125 ബൈക്കിന് 1.19 ലക്ഷം രൂപയും V302C ക്രൂയിസറിന് 3.89 ലക്ഷം രൂപയും, K300 R മോഡലിന് 2.99 ലക്ഷം രൂപയും, K-ലൈറ്റ് 250V പവര്‍ ക്രൂയിസറിന് 3.09 ലക്ഷം രൂപയും, K300 N സ്ട്രീറ്റ് മോട്ടോര്‍സൈക്കിളിന് 2.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂണിറ്റായാണ് കീവേ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Keeway sr250 launched at auto expo 2023 know price features specifications and more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X