പുത്തൻ അപ്പ്ഡേറ്റുകളും സ്പോക്ക് വീലുകളുമായി 2023 അഡ്വഞ്ചർ 390 അവതരിപ്പിച്ച് കെടിഎം

തങ്ങളുടെ എക്സ്പ്ലോസീവ് 390 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു ADV മോഡൽ സൃഷ്ടിക്കുക എന്ന കെടിഎമ്മിന്റെ തീരുമാനം ഇതിനോടകം വാഹന വോകത്ത് അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്. പുറത്തിറങ്ങി ആദ്യ ദിവസം മുതൽ ഹൈ-സ്പീഡ് ടൂറർ എന്ന നിലയിൽ മികച്ച സ്വീകാര്യതയാണ് ഈ മോഡലിന് ലഭിച്ചത്.

എന്നാൽ ട്രെയിലുകൾക്കും ഓഫ് റോഡിങ്ങിനുമുള്ള ഒരു ADV എന്ന നിലയിൽ മോട്ടോർസൈക്കിൾ അത്ര തിളങ്ങിയില്ല എന്ന് വേണം പറയാൻ. എർഗണോമിക്സിന് പുറമെ, ADV ടാഗിനെ ന്യായീകരിക്കാൻ മതിയായ ഓഫ്-റോഡ് ഹാർഡ്‌വെയർ കെടിഎം ഇതിൽ വാഗ്ദാനം ചെയ്തില്ല എന്നതാണ് സത്യം. പുതുവർഷത്തിൽ കെടിഎം 390 അഡ്വഞ്ചറിൽ അത് പരിഹരിക്കാൻ ലക്ഷ്യമിടുകയാണ്. അതിന്റെ ഭാഗമായി ഓസ്ട്രിയൻ ബ്രാൻഡ് 2023 കെടിഎം 390 അഡ്വഞ്ചർ വെളിപ്പെടുത്തിയിരിക്കുകയാണ്.

പുത്തൻ അപ്പ്ഡേറ്റുകളും സ്പോക്ക് വീലുകളുമായി 2023 അഡ്വഞ്ചർ 390 അവതരിപ്പിച്ച് കെടിഎം

ന്യൂ-ജെൻ 390 പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിന് മുന്നോടിയായി, ഉപഭോക്താക്കളുടെ ട്രെൻഡുകൾ മനസിലാക്കുന്നതിനും അവ നിറവേറ്റുന്നതിനുമായി കെടിഎം തങ്ങളുടെ 390 അഡ്വഞ്ചർ അപ്‌ഡേറ്റ് ചെയ്യുകയാണ്. മുൻതലമുറയിൽ ടൂറിംഗും നേരിയ തോതിലുള്ള ട്രെയിലിംഗിനും വളരെ അനുയോജ്യമായിരുന്ന ഒരു മെഷീനായിരുന്നു ഇത് എന്ന് നമുക്ക് നിസംശയം പറയാം. എന്നാൽ, ഇപ്പോൾ കൂടുതൽ ഓഫ്-റോഡ് യോഗ്യമായ ഹാർഡ്‌വെയർ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2023 കെടിഎം 390 അഡ്വഞ്ചറിൽ അവ ലഭ്യമാവും.

കസ്റ്റമേർസ് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട വയർ-സ്പോക്ക് റിംസ് എന്ന എലമെന്റും കെടിഎം പുതിയ മോഡലിൽ വാഗ്ദാനം ചെയ്യുന്നു. അലോയ് വീലുകളേക്കാൾ മികച്ച ഷോക്ക് അബ്സോർബിംഗ്, ഡിസ്സിപേറ്റിംഗ് ശേഷിയുള്ളതിനാൽ ഓഫ്-റോഡ് സാഹചര്യങ്ങളിൽ ഈ റിമുകൾ കൂടുതൽ മികച്ചതാണ്. ഓഫ്-റോഡ് മോട്ടോർസൈക്കിളുകളിലും റെട്രോ മോട്ടോർസൈക്കിളുകളിലും നിർമ്മാതാക്കൾ വയർ-സ്‌പോക്ക് റിമ്മുകൾ വാഗ്ദാനം ചെയ്യുന്നതും ഇതിനാലാണ്. സാധാരണ കാസ്റ്റ് അലോയി മോഡലുകൾക്കൊപ്പം "സ്പോക്ക്ഡ് വീൽഡ്" പതിപ്പിലാണ് ഈ പുതിയ വീലുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പുത്തൻ അപ്പ്ഡേറ്റുകളും സ്പോക്ക് വീലുകളുമായി 2023 അഡ്വഞ്ചർ 390 അവതരിപ്പിച്ച് കെടിഎം

ഈ പുതിയ വീലുകൾ ട്യൂബ് ലെസ്സാണോ അല്ലയോ എന്ന് കെടിഎം വ്യക്തമാക്കിയിട്ടില്ല. സാധാരണയായി, ട്യൂബ് ലെസ്സ് സ്പോക്ക് വീലുകൾ പ്രീമിയം ഓഫ്-റോഡർ മോഡലുകളിൽ മാത്രമേ നൽകൂ. കെടിഎം മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന വീലുകളുടെ ചിത്രങ്ങൾ ട്യൂബ് ലെസ്സ് ടയറുകളുമായി നന്നായി സാമ്യമുള്ളവയാണ്. അലോയി വീലുകളിൽ മുമ്പ് ഉപയോഗിച്ചിരുന്ന അതേ കോണ്ടിനെന്റൽ TKC70 ടയറുകൾ തന്നെയാണ് കെടിഎമ്മും ഉപയോഗിക്കുന്നത്.

ഇവയ്ക്ക് ബ്ലോക്ക് പാറ്റേണുകൾ ലഭിക്കുന്നു, ഒട്ടിപ്പിടിക്കുന്ന സാഹചര്യങ്ങളിൽ ട്രാക്ഷൻ നൽകുന്നതിൽ ഇവ മികച്ചതാണ്. ബ്ലാക്ക് ആനോഡൈസ്ഡ് അലുമിനിയം കൊണ്ടാണ് വീലുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ നീക്കത്തോടെ, 2023 കെടിഎം 390 അഡ്വഞ്ചർ അതിന്റെ പേരിനോട് കൂടുതൽ നീതി പുലർത്തുന്നു എന്ന് പറയാം. പുതിയ കളർവേകൾ ഒഴികെ മോട്ടോർസൈക്കിളിന്റെ ബാക്കി ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നു.

ഇനി സ്‌പെക്ക് & ഫീച്ചർസ് നോക്കിയാൽ 373 സിസി സിംഗിൾ-സിലിണ്ടർ ഫയർ ബ്രീത്തിംഗ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഈ യൂണിറ്റ് 44 bhp മാക്സ് പവറും 37 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. 43 mm WP USD ഫ്രണ്ട് ഫോർക്കുകളിലും റിയർ മോണോ ഷോക്കിലും സസ്പെൻഡ് ചെയ്ത സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് ഈ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. വിവിധ ഫംഗ്ഷനുകൾ കാണിക്കുന്ന 5.0 ഇഞ്ച് TFT ഡിസ്‌പ്ലേ ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് പുതിയ പതിപ്പിൽ നിലനിർത്തിയിട്ടുണ്ട്.

ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, ഓഫ്‌റോഡ് മോഡ് (കൂടുതൽ റിയർ വീൽ സ്ലിപ്പ്), കോർണറിംഗ് ABS, ലിങ്ക്ഡ് ഓഫ്‌റോഡ് ABS (റിയർ ഡിസ് എൻഗേജ്ഡ്, ഫ്രണ്ട് റെഡ്യൂസ്ഡ്), 46 mm ത്രോട്ടിൽ ബോഡി, സ്ലിപ്പർ ക്ലച്ച് എന്നിവ ഇപ്പോഴും വാഹനത്തിൽ ലഭ്യമാണ്. രണ്ടറ്റത്തും BYBRE ഹാർഡ്‌വെയറുമായി കണക്ട് ചെയ്തിരിക്കുന്ന സിംഗിൾ ഡിസ്ക് സജ്ജീകരണങ്ങളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് ഫോർ പോട്ട് കാലിപ്പറുകളുമുണ്ട്. 14.5 ലിറ്റർ ഫ്യുവൽ ഉൾപ്പെടെ 172 കിലോയാണ് മോട്ടോർസൈക്കിളിന്റെ ഭാരം.

ഇതിന്റെ വില നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നും വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് സ്‌പോക്ക് വീൽഡ് പതിപ്പിന് നേരിയ വില വർധനവ് നമുക്ക് പ്രതീക്ഷിക്കാം. അലോയി വീൽ മോഡലിന് നിലവിലെ മോഡലിന്റെ അതേ വില ലഭിക്കാൻ സാധ്യതയുണ്ട്. ബിഎംഡബ്ല്യു G 310 GS, വരാനിരിക്കുന്ന ഹീറോ എക്സ്പൾസ് 400, റോയൽ എൻഫീൽഡ് ഹിമാലയൻ 450 എന്നിവ മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm unveils 2023 390 adv with updated off road hardware and new spoke wheels
Story first published: Wednesday, February 1, 2023, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X