RC റേഞ്ച് വില കൂട്ടാതെ നിശബ്ദമായി അപ്‌ഡേറ്റ് ചെയ്ത് KTM; മാറ്റം ഇതാണ്

പുതിയ വര്‍ഷം കെടിഎമ്മില്‍ നിന്ന് സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ ഗുഡ് ന്യൂസുകളാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കെടിഎം അതിന്റെ സൂപ്പര്‍സ്പോര്‍ട്ട് ശ്രേണി നിശബ്ദമായി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. സ്‌മോക്ക്ഡ് വിസര്‍ ഉപയോഗിച്ചാണ് അപ്ഡേറ്റ്. പുതിയകെടിഎം RC 125, RC 200, RC 390 എന്നിവയാണ് ഇപ്പോള്‍ സ്‌മോക്ക്ഡ് വിസറുമായി വരുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രത്യേക GP പതിപ്പിലാണ് കെടിഎം ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇത് കൂടാതെ, മോഡലുകളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഡിസൈനിലും മെക്കാനിക്കലിയും സൗന്ദര്യാത്മകമായും ബൈക്കുകള്‍ അതേപടി തുടരുന്നു. ഓസ്ട്രിയന്‍ നിര്‍മ്മാതാവ് മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് രസകരമായ കാര്യം. അതിനാല്‍, തന്നെ നിലവില്‍ കെടിഎം RC 390 ന്റെ വില 3,16,070 രൂപയും RC 200, RC 125 എന്നിവയ്ക്ക് യഥാക്രമം 2,14,688 രൂപയും 1,88,640 രൂപയുമാണ് (എല്ലാ വിലകളും ഡല്‍ഹി എക്‌സ്-ഷോറൂം) വില.

2023 RC റേഞ്ച് വില കൂട്ടാതെ നിശബ്ദമായി അപ്‌ഡേറ്റ് ചെയ്ത് KTM; മാറ്റം ഇതാണ്

സ്‌മോക്ക്ഡ് വിസര്‍ ആധിപത്യം പുലര്‍ത്തുന്ന ഫാസിയ കെടിഎം ആര്‍സി ശ്രേണിയുടെ പുതിയ തലമുറയുടെ വിഷ്വല്‍ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. പുതിയ വിസറിനൊപ്പം, ഡ്യൂക്ക്-പ്രചോദിത ഹെഡ്ലൈറ്റും ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുളും എല്‍ഇഡി ഡിആര്‍എല്ലുകളും വേറിട്ടുനില്‍ക്കുന്നു. കെടിഎം കഴിഞ്ഞ വര്‍ഷം RC ശ്രേണി അപ്‌ഡേറ്റ് ചെയ്തു. മൂന്ന് ബൈക്കുകള്‍ക്കും പുതിയ ഡിസൈന്‍, ചെറുതായി ട്വീക്ക് ചെയ്ത എഞ്ചിന്‍, പുതിയ വീലുകള്‍, ബ്രേക്കിംഗ് സജ്ജീകരണം, പുതുക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ലഭിച്ചു.

2023-ല്‍ ചില കെടിഎം ഡ്യക്കുകള്‍ വരുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ആവേശഭരിതരാകുന്നതിന് മുമ്പ് ഡ്യൂക്ക് 490 ഡ്യൂക്ക് ഈ പട്ടികയില്‍ ഇല്ലെന്ന് ആദ്യമേ പറയട്ടെ. അടുത്ത തലമുറയിലെ ഡ്യൂക്കുകള്‍ ഡ്യൂക്ക് ഫാന്‍ബോയ്‌സിന് ആവേശകരമായ ഒരു പ്രതീക്ഷ നല്‍കുന്നുണ്ട്. 2023 കെടിഎം 390 ഡ്യൂക്ക് നിലവിലെ തലമുറ മോഡലില്‍ നിന്ന് വ്യത്യസ്തമാണ്. സ്‌പൈ ഷോട്ടുകള്‍ നോക്കുമ്പോള്‍ ഈ ബൈക്ക് ഇപ്പോള്‍ അതിന്റെ വലിയ സഹോദരങ്ങളായ 790 ഡ്യൂക്ക്, 890 ഡ്യൂക്ക് എന്നിവയുമായി കൂടുതല്‍ സൗന്ദര്യാത്മകമായി അടുത്ത് നില്‍ക്കുന്നു.

2023 RC റേഞ്ച് വില കൂട്ടാതെ നിശബ്ദമായി അപ്‌ഡേറ്റ് ചെയ്ത് KTM; മാറ്റം ഇതാണ്

എന്നാല്‍ കൂടുതല്‍ ആവേശകരമായ കാര്യം, നാമെല്ലാവരും വളരെ ഇഷ്ടപ്പെട്ടിരുന്ന നിലവിലെ 373 സിസി എഞ്ചിന് പകരമായി ഒരു പുതിയ 399 സിസി എഞ്ചിനാണ് ലഭിക്കാന്‍ പോകുന്നത്. ഈ ബൈക്ക് 2023 ഫെബ്രുവരിയോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 3 ലക്ഷം രൂപ (ഡല്‍ഹി എക്‌സ്-ഷോറൂം) വിലയിലാകും ബൈക്ക് എത്തുക. എന്നാല്‍ 2023 കെടിഎം 390 ഡ്യൂക്കില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന കാര്യങ്ങള്‍ നമ്മള്‍ക്ക് നോക്കാം.

വരാനിരിക്കുന്ന 390 ഡ്യൂക്കില്‍ കാണുന്ന വിഷ്വല്‍ അപ്ഡേറ്റുകള്‍ സിംഗിള്‍ സിലിണ്ടര്‍ ഡ്യൂക്ക് ശ്രേണിയുടെ ബാക്കിയുള്ളവയിലും എത്തും. പുതിയ250 ഡ്യൂക്ക് അതിന്റെ 390 സഹോദരങ്ങളുമായി കൂടുതല്‍ യോജിക്കുന്നതാണ്. ചെലവ് നിയന്ത്രിക്കാന്‍ ഒരു കളര്‍ ടിഎഫ്ടി ഡിസ്പ്ലേ നഷ്ടമാകുന്നത് തുടരാമെങ്കിലും, കെടിഎം 250 അഡ്വഞ്ചറില്‍ നിലവില്‍ കാണുന്ന വലിയ എല്‍സിഡി ഡിസ്പ്ലേ ഇതിന് ലഭിച്ചേക്കാം. 2023 കെടിഎം 200 ഡ്യൂക്ക് നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിനും അതേ ഷാര്‍പ്പ് ഡിസൈന്‍ ലഭിക്കുന്നു. 2023 നവംബറില്‍ ഈ മോഡല്‍ പുറത്തിറക്കിയേക്കും. 2.20 ലക്ഷം രൂപയായിരിക്കും ഇതിന്റെ ഡല്‍ഹി എക്സ് ഷോറൂം വില. കെടിഎം ഇപ്പോഴും ആഗോള അര്‍ദ്ധചാലക ചിപ്പ് ക്ഷാമത്തില്‍ നിന്നും വന്‍തോതിലുള്ള വിതരണ ശൃംഖല തടസ്സങ്ങളില്‍ നിന്നും കരകയറി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ ഒന്നിലധികം തവണ പരീക്ഷണം നടത്തുന്നതായി ചാരക്കണ്ണുകളില്‍ പതിഞ്ഞ 2023 ഡ്യൂക്ക് 125 ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന അപ്ഡേറ്റ് ശ്രേണിയിലെ അവസാനത്തേത്.

2023 നവംബറിന് ശേഷം ഇത് ലോഞ്ച് ചെയ്തേക്കാം. 1.80 ലക്ഷം രൂപയാകും ഡല്‍ഹി എക്സ്ഷോറൂം വില. പുതുക്കിയ ഡ്യൂക്ക് ശ്രേണിക്ക് പുറമെ കെടിഎമ്മില്‍ നിന്ന് ഇന്ത്യ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. അടുത്തിടെ കെടിഎം ഇന്ത്യ രാജ്യത്ത് ആര്‍സി കപ്പ് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചിരുന്നു. അതില്‍ വിജയികളാകുന്നവര്‍ക്ക് ഓസ്ട്രിയയിലെ കെടിഎം വിദഗ്ധരില്‍ നിന്ന് പരിശീലനം നേടാനുള്ള അവസരം ലഭിക്കും. 2023 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെയാകും ആര്‍സി കപ്പ് അരങ്ങേറുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm #new launches
English summary
Ktm updated rc range motorcycles silently without changing price
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X