വിലയോര്‍ത്ത് ബേജാറാകണ്ട; താങ്ങാവുന്ന വിലയില്‍ വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍

രാജ്യത്ത് ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്ല ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. മലിനീകരണം കുറവാണ് എന്നതിനോടൊപ്പം തന്നെ ഐസിഇ വാഹനങ്ങളേക്കാള്‍ ചെലവ് കുറവാണെന്ന കാര്യവും ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നു. തുടക്കകാലത്ത് ആളുകള്‍ ഇലക്ട്രിക് ടൂവീലര്‍ വാങ്ങാന്‍ അല്‍പ്പം മടികാണിച്ചുവെങ്കിലും ഇന്ന് അതിനെല്ലാം മാറ്റം വന്നു.

നിര്‍മാണ അപാകതകള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാലും പെട്രോള്‍ വില 100 രൂപയില്‍ തൊട്ട് നില്‍ക്കുന്നതിനാലും മധ്യവര്‍ഗ കുടുംബങ്ങളിലെ ആളുകള്‍ ഇവികളിലേക്ക് ചുവടു മാറുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയായിരുന്നു പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇവികളുടെ ഡിമാന്‍ഡില്‍ ശക്തമായ കുതിച്ചുചാട്ടം ഉണ്ടായതിനാല്‍ ബജാജ് ഓട്ടോ, ടിവിഎസ്, ഏഥര്‍ എനര്‍ജി തുടങ്ങിയ ബ്രാന്‍ഡുകള്‍ അവരുടെ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറഞ്ഞ വകഭേദങ്ങള്‍ ഉടന്‍ പുറത്തിറക്കും.

ഈ സ്‌കൂട്ടറുകള്‍ അടുത്ത ഒരു വര്‍ഷത്തിനോ അല്ലെങ്കില്‍ ഒന്നര വര്‍ഷത്തിനോ ഉള്ളില്‍ വിപണിയില്‍ എത്തിയേക്കും. ഇന്ത്യയില്‍ വരാന്‍ പോകുന്ന താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

1. വരാനിരിക്കുന്ന ബജാജ് ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ബജാജ് ഓട്ടോ. താങ്ങാനാകുന്ന വിലയില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഉള്‍പ്പെടെ അഞ്ച് പുതിയ സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ബജാജ് ഉടന്‍ തന്നെ അതിന്റെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. 80,000 മുതല്‍ 90,000 രൂപ വില നിലവാരത്തിലാകും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുക.

പുതിയ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ആന്തരികമായി H107 എന്ന കോഡ്നാമമാണ് നല്‍കിയിരിക്കുന്നത്. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 2024 ന്റെ ആദ്യ പകുതിയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ആവശ്യക്കാര്‍ക്ക് ഒതുക്കമുള്ള പ്രായോഗികമായ ഒരു പാക്കേജ് ആയിരിക്കും ബജാജ് നല്‍കുക.

2. വരാനിരിക്കുന്ന ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടര്‍

നിലവില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. പോയ വര്‍ഷം 59000-ത്തിലധികം ഐക്യൂബ് യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടിവിഎസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ ഐക്യൂബ് വിപണിയില്‍ ഹിറ്റായതോടെ ബ്രാന്‍ഡ് സ്‌കൂട്ടറിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് ടിവിഎസ്. കൂടുതല്‍ താങ്ങാനാവുന്ന വിലയിലായിരിക്കും മോഡല്‍ വരുന്നത്.

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ എപ്പോഴെങ്കിലും ഐക്യൂബിന്റെ താങ്ങാനാവുന്ന എന്‍ട്രി ലെവല്‍ മോഡല്‍ ടിവിഎസ് അവതരിപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒപ്പം പ്രതിമാസ ഉല്‍പ്പാദന നിരക്ക് ഏകദേശം 25,000 യൂണിറ്റുകളായിരിക്കും. ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതല്‍ ശക്തവും ഫീച്ചറുകളാല്‍ സമ്പന്നവുമായ പതിപ്പ് തേടുന്ന ഉപഭോക്താക്കള്‍ക്കായി ടിവിഎസ് ഈ വര്‍ഷം അവസാനം പുതിയ ടിവിഎസ് ഐക്യൂബ് ST വേരിയന്റ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

3. വരാനിരിക്കുന്ന ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയതും താങ്ങാനാവുന്നതുമായ ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നതിനായി ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് ആന്തരികമായി 450U എന്ന് കോഡ്നാമം നല്‍കിയിട്ടുണ്ട്. ഈ പുതിയ സ്‌കൂട്ടര്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും. കൂടാതെ ഇന്ത്യയിലെ മറ്റ് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി അതിന്റെ പല ഘടകങ്ങളും പങ്കിടും.ഈ സ്‌കൂട്ടറിന്റെ താങ്ങാനാകുന്ന വിലക്ക് അനുസൃതമായ സ്പെസിഫിക്കേഷനുകള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ള. എന്നാല്‍ മോഡേണ്‍ സ്റ്റൈലിംഗ്, കോമോപാക്റ്റ് ഫൂട്ട്പ്രിന്റ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പോലുള്ള സവിശേഷതകള്‍ എന്നിവ ഈ മോഡലിനും ലഭിക്കും.

മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷി പ്രതിമാസം 30,000-33,0000 യൂണിറ്റായി ഉയര്‍ത്താനും ഏഥര്‍ ശ്രമിക്കുന്നുണ്ട്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച ചില ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി എത്തിയാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഇവികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടും. ഇപ്പോഴുള്ളതിനേക്കാള്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ കൂടി എത്തുന്നതോടെ സെഗ്മെന്റില്‍ മത്സരം കൊഴുക്കുകയും ചെയ്യും. അടുത്തിടെ ഓല ഇലക്ട്രിക് ഉത്സവ സീസണില്‍ കൈനിറയെ ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കിയതോടെ അവരുടെ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. ഒപ്പം തന്നെ ദീപാവലി ദിവസം തങ്ങളുടെ ഏറ്റവും താങ്ങാവുന്ന ഓഫറായ ഓല S1 എയറും അവര്‍ പുറത്തിറക്കി. ഇതേ പാത പിന്തുടര്‍ന്ന് എന്‍ട്രി ലെവല്‍ ഇവികളിലൂടെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനാകും കമ്പനികളുടെ ശ്രമം.

Most Read Articles

Malayalam
English summary
List of upcoming affordable electric scooters in india from tvs ather and bajaj in malayalam
Story first published: Monday, January 23, 2023, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X