ഓലയെ തൂക്കാന്‍ ഒകായ; ഡ്യുവല്‍ ബാറ്ററി പായ്ക്കുമായി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് ടുവീലര്‍ ബ്രാന്‍ഡുകള്‍ക്ക് ശുക്രനാണ്. ഇന്ധന വിലവര്‍ധനവ് കൊണ്ട് ഗുണം ലഭിച്ച ഒരു കൂട്ടരാണ് ഇവി ബ്രാന്‍ഡുകള്‍. 2023 ന്റെ തുടക്കത്തിലും ഇലക്ക്ര് സ്‌കൂട്ടര്‍ വിപണിയില്‍ മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 17,474 യൂണിറ്റുകള്‍ വിറ്റഴിച്ച് ഓല ഇലക്ട്രിക്ക് തന്നെയാണ് വില്‍പ്പനയില്‍ ഒന്നാമാത്.

രാജ്യത്ത് അതിവേഗം വളരുന്ന ഇവി ബ്രാന്‍ഡുകളിലൊന്നാണ് ഒകായ. മൂന്ന് പതിറ്റാണ്ടിലേറെ കാലം ബാറ്ററി വ്യവസായത്തില്‍ പയറ്റിത്തെളിഞ്ഞ അനുഭവസമ്പത്തുമായാണ് അവര്‍ ഇവി വിപണിയില്‍ ഇറങ്ങിയത്. ഒരുപിടി ഹൈ-സ്പീഡ് ലോ-സ്പീഡ് ഇവികള്‍ വാഗ്ദാനം ചെയ്യുന്ന ഒകായ വില്‍പ്പന കണക്കില്‍ ഇന്ത്യയിലെ ടോപ് 10 ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നും കൂടിയാണ്. ജനുവരിയില്‍ 1,208 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് അവര്‍ വിറ്റത്. ഇപ്പോള്‍ ഫാസ്റ്റ് F3 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കാന്‍ പോകുകയാണ് ഒകായ.

ഓലയെ തൂക്കാന്‍ ഒകായ; ഡ്യുവല്‍ ബാറ്ററി പായ്ക്കുമായി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

വിപണിയിലെ മുമ്പന്‍മാരായ ഓലക്കടക്കം ചെക്ക വെക്കാന്‍ ഡ്യുവല്‍ ബാറ്ററി സജ്ജീകരണവുമായി എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഈ സ്‌കൂട്ടര്‍ ഫെബ്രുവരി 10ന് വിപണിയിലെത്തും. ഇത് ഒകായ ഇവിയുടെ ഉല്‍പ്പന്ന നിരയിലെ നാലാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ്. 1,13,999 രൂപ എക്‌സ്‌ഷോറൂം വിലയിലായിരിക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കളിലേക്ക് എത്തുക. 2500W പീക്ക് പവര്‍ നല്‍കുന്ന 1200 W മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ശക്തി പകരുക.

3.5 kWh ലിഥിയം അയണ്‍ LFP ബാറ്ററികളാകും ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കുക. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നതിന് സ്വിച്ചബ്ള്‍ ടെക്‌നോളജിയും ഒകായ ഇവി ഇതില്‍ ഒരുക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഒകായ ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് അറിവായിട്ടില്ല. ഫാസ്റ്റ് F4, ഫ്രീഡം, ക്ലാസിക്IQ എന്നിവയാണ് ഒകായ ഓഫര്‍ ചെയ്യുന്ന മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ഫാസ്റ്റ് F-4 നെ കുറിച്ച് പറഞ്ഞാല്‍, ഇതിന് ഡ്യുവല്‍ 72 V 30 Ah LFP ബാറ്ററികളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഓലയെ തൂക്കാന്‍ ഒകായ; ഡ്യുവല്‍ ബാറ്ററി പായ്ക്കുമായി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

ഫുള്‍ ചാര്‍ജില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 140 മുതല്‍ 160 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒകായ ഫാസ്റ്റ് F4-ന്റെ ബാറ്ററി പായ്ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്നു. 5 മുതല്‍ 6 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇക്കോ, സിറ്റി, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. കോമ്പി ബ്രേക്കിംഗ് സിസ്റ്റം ബ്രേക്കിംഗ് ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നു.

ഓള്‍ എല്‍ഇഡി ലൈറ്റിംഗ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മാറ്റ് കൂട്ടുന്നു. 1.09 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) ഒകായ ഫാസ്റ്റ് F4-ന് വില വരുന്നത്. 48V 30Ah ലിഥിയം ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഫ്രീഡം ആണ് ഒകായ പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍. ഈ ഇവി ഫുള്‍ചാര്‍ജില്‍ 70-75 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5 മുതല്‍ 6 മണിക്കൂര്‍ വരെയാണ് ചാര്‍ജിംഗ് സമയം കണക്കാക്കുന്നത്.

ഓലയെ തൂക്കാന്‍ ഒകായ; ഡ്യുവല്‍ ബാറ്ററി പായ്ക്കുമായി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

എന്നാല്‍ ഈ സ്‌കൂട്ടറിന് കമ്പനി റൈഡിംഗ് മോഡുകള്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള (ഡിആര്‍എല്‍) ഹാലൊജന്‍ ഹെഡ്ലാമ്പ് ഇവിക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതിനാല്‍ തന്നെ മണിക്കുറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. 74,899 രൂപയാണ് ഒകയാ ഫ്രീഡത്തിന്റെ എക്‌സ്-ഷോറൂം വില.

ഫ്രീഡത്തിന്റെ അതേ 48V 30Ah ലിഥിയം ബാറ്ററി പായ്ക്ക് ആണ് ഒകായ ക്ലാസിക്IQ ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. അതേ കാരണം കൊണ്ട് തന്നെ ഈ ഇ സ്‌കൂട്ടറിന് ഫുള്‍ ചാര്‍ജില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ക്ലാസിക്IQ ഇവിയുടെ ടോപ് സ്പീഡ്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഓള്‍ എല്‍ഇഡി ലൈറ്റിംഗ് ഒകായ ഈ സ്‌കൂട്ടറിലും സജ്ജീകരിച്ചിട്ടുണ്ട്. 74,499 രൂപയാണ് (എക്‌സ്-ഷോറൂം) ഒകായ ക്ലാസിക്IQ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില.

Most Read Articles

Malayalam
English summary
New faast f3 electric scooter teased by okaya ev to launch on february 10th
Story first published: Friday, February 3, 2023, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X