ola s1 ഇപ്പോള്‍ പുതിയ അഞ്ച് നിറങ്ങളില്‍ വാങ്ങാം; ഗെരുവ എഡിഷന്‍ പുനരവതരിപ്പിച്ചു

നിലവില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡാണ് ഓല ഇലക്ട്രിക്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് ഇന്ത്യന്‍ വിപണിയില്‍ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഗെരുവ എഡിഷന്‍ പുനരവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ആദ്യം പുറത്തിറക്കിയ ഓറഞ്ച് നിറം പരിമിതമായ എണ്ണത്തില്‍ ലഭ്യമായിരുന്നെങ്കിലും ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡ് കാരണം ഇപ്പോള്‍ വീണ്ടും അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു. ഈ ഓറഞ്ച് ഷേഡിന് അധികം നിരക്ക് ഈടാക്കുന്നില്ല. കൂടാതെ ഓല S1 വേരിയന്റിനായി മാര്‍ഷ്മാലോ, മില്ലേനിയല്‍ പിങ്ക്, ആന്ത്രാസൈറ്റ് ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചു. ഇവയെല്ലാം S1 പ്രോ വേരിയന്റില്‍ നേരത്തെയുള്ള നിറങ്ങളാണ്. കാക്കി ഗ്രീന്‍ മാത്രമാണ് ഓല S1 പ്രോയില്‍ മാത്രമുള്ള എക്‌സ്‌ക്ലൂസീവ് നിറം.

ola s1 ഇപ്പോള്‍ പുതിയ അഞ്ച് നിറങ്ങളില്‍ വാങ്ങാം; ഗെരുവ എഡിഷന്‍ പുനരവതരിപ്പിച്ചു

ഇതോടെ കളര്‍ പാലറ്റിലുള്ള മൊത്തം നിറങ്ങളുടെ എണ്ണം 11 ആയി. 'ഇവികള്‍ അഭിലഷണീയവും ആക്‌സസ് ചെയ്യാവുന്നതും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിലൂടെയാണ് ചാര്‍ട്ടില്‍ ഓല മുകളിലേക്ക് ഉയര്‍ന്നത്. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍, ഞങ്ങളുടെ രണ്ട് വേരിയന്റുകളിലേക്കും ഞങ്ങള്‍ 'ഗെരുവ' പതിപ്പ് തിരികെ കൊണ്ടുവരുന്നു. കൂടാതെ ഓല S1 എല്ലാ 11 കളര്‍ പാലറ്റുകളിലും ലഭ്യമാക്കുന്നു. ഇത് ഞങ്ങളുടെ സ്‌കൂട്ടറുകളെ കൂടുതല്‍ ആവേശകരമായ ഒരു നിര്‍ദ്ദേശമാക്കി മാറ്റുന്നു' ഓല ഇലക്ട്രിക് സിഎംഒ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.

കൗതുകകരമെന്നു പറയട്ടെ, അപ്ഡേറ്റ് ചെയ്ത ഏഥര്‍ 450X ജെന്‍ 3 പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് ഓല ഈ പ്രഖ്യാപനം നടത്തിയത്. ഏഥര്‍ 450X ജെന്‍ 3-ന്് നാല് പുതിയ നിറങ്ങളും ലഭിച്ചു. സാള്‍ട്ട് ഗ്രീന്‍, കോസ്മിക് ബ്ലാക്ക്, നാര്‍ഡോ ഗ്രേ, ട്രൂ റെഡ് എന്നിവയാണവ. ഒപ്പം തന്നെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍, പുതിയ ആക്സസറികള്‍, ഒരു പുതിയ സീറ്റ്, വിപുലീകൃത വാറന്റിയും അതിലേറെയും കമ്പനി ഓഫര്‍ ചെയ്തു. എങ്കിലും ഏഥര്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

ഓല എക്സ്പീരിയന്‍സ് സെന്ററുകളില്‍ സര്‍വീസ് ഡെസ്‌ക്കുകള്‍ അവതരിപ്പിക്കുമെന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എക്‌സ്പീരിയന്‍സ് സെന്ററുകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കും. അതിനാല്‍, S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌കൂട്ടറുകള്‍ കൊണ്ടുവന്ന് സര്‍വീസ് ചെയ്യാം. മിക്ക കേസുകളിലും ഒരു ദിവസം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കാന്‍ കഴിയും. സര്‍വീസിനായി ഉപഭോക്താക്കള്‍ ആദ്യം ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

ശേഷം ഓല ഇലക്ട്രിക്കിലെ ടെക്നീഷ്യന്‍ സ്‌കൂട്ടര്‍ എടുക്കുന്നു. സര്‍വീസ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ടെക്നീഷ്യന്‍മാര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയ്ക്ക് തിരികെ നല്‍കും.പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ഓല ഇലക്ട്രിക് ആണ് വില്‍പന ചാര്‍ട്ടില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷം തുടര്‍ച്ചയായി നാലാം മാസവും കമ്പനി 20,000 യൂണിറ്റ് വിറ്റഴിച്ചു. 2022 ഡിസംബറില്‍ ഇന്ത്യന്‍ ഇവി നിര്‍മ്മാതാവ് 25,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനി 100,000-ാമത്തെ ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടു,

2022-ല്‍ ഓല ഇലക്ട്രിക്കിന്റെ സഞ്ചിത വില്‍പ്പന 1,50,000 യൂണിറ്റുകള്‍ മറികടന്നു. 100-ലധികം പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകളുമായി കമ്പനി അതിന്റെ D2C കാല്‍പ്പാടുകള്‍ വികസിപ്പിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തുടനീളം ഇത്തരത്തിലുള്ള 200 കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം തന്നെ ഓല ഒരു വര്‍ഷത്തിനുള്ളില്‍ 3 സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ അവതരിപ്പിക്കുകയും ചെയ്തു. മൂവ് ഒഎസ് 3-ന്റെ ഓവര്‍-ദി-എയര്‍ (OTA) റോള്‍-ഔട്ടിനൊപ്പം 1 ലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് ഇത് എത്തി.

ഓല മൂവ് OS 3 അപ്ഡേറ്റ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ 50 ലധികം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള ഹൈപ്പര്‍ചാര്‍ജര്‍ ശൃംഖലയും പാര്‍ട്ടി മോഡും ഓല ഇ സ്‌കൂട്ടറുകളിലെ മറ്റ് പ്രധാന നവീകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ 2.9 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. അത് 121 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 4 kWh ബാറ്ററിയാണ് കരുത്ത്. 181 കിലോമീറ്റര്‍ IDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഇത് നല്‍കുന്നു. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും പരമാവധി 8.5 kW പവര്‍ പുറപ്പെടുവിക്കുന്നു.

Most Read Articles

Malayalam
English summary
Ola electric re launched gerua edition ola s1 electric scooter gets 5 new colour
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X