'കൊട്ക്കണ കാശിന് ഇ-സ്‌കൂട്ടറുകള്‍ മൊതലാ'; 70000 രൂപ മുതല്‍ വാങ്ങാവുന്ന മികച്ച മോഡലുകള്‍

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വളരെ വേഗത്തിലാണ് പോപ്പുലറായി മാറിയത്. ഇന്ധന വിലവര്‍ധനവ് അതിന് ഒരു കാരണമായെങ്കിലും ഇന്ന് നാട്ടിന്‍പുറങ്ങളില്‍ വരെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സര്‍വ്വസാധാരണ കാഴ്ചയായി മാറി. സ്റ്റാര്‍ട്ടപ്പുകള്‍ തുടക്കത്തില്‍ തന്നെ രംഗം കൈയ്യടക്കിയെങ്കിലും ഇന്ത്യന്‍ ഇരുചക്ര വാഹന ഭീമന്‍മാരും സെഗ്‌മെന്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഇ സ്‌കൂട്ടര്‍ വിപണിയിലേക്ക് ചുവടുവെച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ ഇന്ന് നാം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഇറങ്ങിയാല്‍ ധാരാളം ഓപ്ഷനുകള്‍ നമുക്ക് മുന്നിലുണ്ട്. ലോ സ്പീഡ്, ഹൈ സ്പീഡ്, പ്രീമിയം കാറ്റഗറികളില്‍ തുടങ്ങി മികച്ച ഡിസൈനും സവിശേഷതകളും താങ്ങാനാവുന്ന വിലയിലുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. അധികം ക്യാഷ് മുടക്കാതെ നൽകുന്ന പണം വസൂലാകുന്ന 1.5 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയുള്ള ചില ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

കൊട്ക്കണ കാശിന് ഇ-സ്‌കൂട്ടറുകള്‍ മൊതലാ; 70000 രൂപ മുതല്‍ വാങ്ങാവുന്ന മികച്ച മോഡലുകള്‍

ബൗണ്‍സ് ഇന്‍ഫിനിറ്റി

ബൗണ്‍സ് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വാറന്റിയോടെ വാങ്ങാന്‍ സാധിക്കും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 1.9 kWh ബാറ്ററി പായ്ക്ക് ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ചാര്‍ജിംഗ് സമയം. 70,499 രൂപയ്ക്ക് ഈ സ്‌കൂട്ടര്‍ വാങ്ങാം.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആഭ്യന്തര വിപണിയില്‍ 10 കളര്‍ ഓപ്ഷനുകളിലും മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. ഒരേ 3.04 kWh ബാറ്ററിയാണ് ഐക്യൂബിന്റെ ബേസ്, മിഡില്‍ ഓപ്ഷനുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ടോപ്പ്-സ്‌പെക്ക് ഐക്യൂബ് ST-ക്ക് വലിയ 4.56 kWh ലിഥിയം-അയണ്‍ ബാറ്ററിയുണ്ട്. 99,130 രൂപ മുതല്‍ ടിവിഎസ് ഐക്യൂബിന്റെ വില ആരംഭിക്കുന്നു. മണിക്കൂറില്‍ 78 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. ഏകദേശം 100 കിലോമീറ്റര്‍ ആണ് റേഞ്ച് അ്‌വകാശപ്പെടുന്നത്. ഗാര്‍ഹിക വൈദ്യുതി ഉപയോഗിച്ച് 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങിയ ടണ്‍ കണക്കിന് ഫീച്ചറുകള്‍ ഇതിലുണ്ട്.

ഓല S1

കര്‍ണാടകയിലെ ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല നിലവില്‍ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓഫര്‍ ചെയ്യുന്നത്. S1, S1 പ്രോ, S1 എയര്‍ എന്നിവയാണവ. ഇതില്‍ ഓല S1 എയറിന്റെ ഡെലിവറി ആരംഭിച്ചിട്ടില്ല. മൂന്ന് മോഡലുകളിലും വ്യത്യസ്ത ബാറ്ററി പാക്ക് ആണുള്ളത്. S1 എയറിന് 2.5 kWh ബാറ്ററിയാണ് ലഭിക്കുന്നത്. S1-ന് 3 kWh ബാറ്ററി പായ്ക്ക് ഉണ്ട്, അത് ഒരു പെര്‍മെനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറിനെ ശക്തിപ്പെടുത്തുന്നു.

ടോപ്പ് എന്‍ഡ് മോഡല്‍ S1 പ്രോ ഉയര്‍ന്ന വേഗതയും മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 1,04,999 രൂപയിലാണ് ഓല S1 വില ആരംഭിക്കുന്നത്. 3 kWh ബാറ്ററി പായ്ക്കാണ് നല്‍കുന്നത്. 5 മണിക്കൂര്‍ കൊണ്ട് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 95 കി.മീ ആണ് ഉയര്‍ന്ന വേഗത. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, ജിപിഎസ്, വൈഫൈ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇതിന് ലഭിക്കുന്നു. സൈഡ്-സ്റ്റാന്‍ഡ്-ഡൗണ്‍, ആന്റി-തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഏഥര്‍ 450X

കഴിഞ്ഞ വര്‍ഷം ഏഥര്‍ 450X, 450 പ്ലസ് ഇ-സ്‌കൂട്ടറുകള്‍ അപ്‌ഡേറ്റ് ലഭിച്ചിരുന്നു. ഈ സ്‌കൂട്ടറുകള്‍ക്ക് വലിയ ബാറ്ററിയുള്ള BLDC ഇലക്ട്രിക് മോട്ടോറില്‍ നിന്നുള്ള പവര്‍ ഔട്ട്പുട്ട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഏഥര്‍ 450 പ്ലസിന് 2.6 kWh ബാറ്ററിയുണ്ട്. അതേസമയം ഏഥര്‍ 450X-ന് 3.34 kWh ബാറ്ററിയാണ് ലഭിക്കുന്നത്. ഏഥര്‍ 450X ന് 1,35,452 രൂപയാണ് വില. ഫുള്‍ ചാര്‍ജില്‍ 105 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്.

ബജാജ് ചേതക് ഇവി

നമ്മുടെ പട്ടികയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക്. ആകര്‍ഷകമായ റെട്രോ ഡിസൈനിനൊപ്പം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍, റിവേഴ്‌സ് ഗിയര്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു. 3 kWh ആണ് ബാറ്ററി കപാസിറ്റി. ഇന്ത്യന്‍ വിപണിയില്‍ 1,51,958 രൂപയാണ് ഇതിന്റെ വില. ഫുള്‍ ചാര്‍ജില്‍ 85 മുതല്‍ 95 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 70 കി.മീ ആണ് ഉയര്‍ന്ന വേഗത. ഈ സ്‌കൂട്ടര്‍ 4 മണിക്കൂര്‍ കൊണ്ട് മുഴുവനായി ചാര്‍ജ് ചെയ്യാം.

Most Read Articles

Malayalam
English summary
Top 5 value for money electric scooters in india price range starting from rs 70000
Story first published: Friday, January 20, 2023, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X