സ്‌പോര്‍ട്ടി ലുക്കും പുതിയ കളര്‍ ഓപ്ഷനും; R15 V4 മോട്ടോര്‍സൈക്കിളിനെ നവീകരിച്ച് യമഹ

ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ വിഭാഗത്തിലാണ് യമഹ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഹീറോയും ഹോണ്ടയും വന്‍തോതില്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യത്ത് ബജറ്റ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് യമഹ പിന്നോട്ട് പോകുന്നുവെന്ന് വേണം പറയാന്‍. യമഹയുടെ ഏറ്റവും വില കുറഞ്ഞ ഓഫറാണ് FZ, ഏറ്റവും ചെലവേറിയത് R15 V4 ആണ്.

യമഹ R15 V4 ന് ഇന്തോനേഷ്യയില്‍ ഇപ്പോള്‍ ചെറിയ നവീകരണങ്ങള്‍ ലഭിക്കുകയാണ്. മെക്കാനിക്കല്‍ മാറ്റങ്ങളോ ഫീച്ചര്‍ മാറ്റങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും കോസ്‌മെറ്റിക് മാറ്റങ്ങളാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. പുതിയ ഒരു മനോ കളര്‍ ഓപ്ഷന്‍ മാത്രമാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്ന നവീകരണം. ഈ പുതിയ കളര്‍ ഓപ്ഷന്‍ യുവ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ കളര്‍ ഓപ്ഷന്‍ മോട്ടോര്‍സൈക്കിളിന് ഒരു വലിയ സ്‌പോര്‍ട്ടി ആകര്‍ഷണം നല്‍കുകയും ചെയ്യുന്നു.

സ്‌പോര്‍ട്ടി ലുക്കും പുതിയ കളര്‍ ഓപ്ഷനും; R15 V4 മോട്ടോര്‍സൈക്കിളിനെ നവീകരിച്ച് യമഹ

ഈ പുതിയ കളര്‍ ഓപ്ഷന്‍ നിലവിലുള്ളവയ്ക്കൊപ്പം വില്‍ക്കുമെന്നും ഇന്തോനേഷ്യയില്‍ ഒഴിവാക്കലുകളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിക്കുകയും ചെയ്തു. ഇതുവഴി, MY2023-നായി യമഹ അതിന്റെ സബ്-ക്വാര്‍ട്ടര്‍-ലിറ്റര്‍ ട്രാക്ക് മോഡല്‍ പുതുക്കിയെന്ന് വേണം പറയാന്‍. ഈ പുതിയ കളര്‍ സ്‌കീമിനെ അഗ്രസീവ് ഗ്രേ എന്ന് വിളിക്കുന്നു കൂടാതെ ബ്രൗണ്‍ നിറത്തിലുള്ള ഡാര്‍ക്ക് ഷേഡിന് മുകളില്‍ നിയോണ്‍ ഉപയോഗിച്ച് സ്ഥാനം പിടിക്കുകയും ചെയ്യുന്നു. മറ്റെല്ലാ കളര്‍ സ്‌കീമിനും ഗോള്‍ഡന്‍ നിറമുള്ള മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുമ്പോള്‍, അവ അഗ്രസീവ് ഗ്രേയില്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഫ്രണ്ട് ഫെയറിംഗ്, ഫ്യൂവല്‍ ടാങ്ക്, സൈഡ് ഫെയറിംഗ്, അലോയ് വീലുകള്‍ എന്നിവയില്‍ നിയോണ്‍ നിറത്തിന്റെ രസകരമായ ഉപയോഗമാണ് പുതിയ നിറം നല്‍കുന്നത്. മുന്‍വശത്തെ ഫാസിയയിലും ഇന്ധന ടാങ്കുകളിലും, അലോയ് വീലുകള്‍ പൂര്‍ണ്ണമായും നിയോണ്‍ നിറത്തില്‍ പെയിന്റ് ചെയ്യുമ്പോള്‍ സ്ട്രിപ്പുകളുടെ രൂപത്തിലാണ് നിയോണ്‍ ഉപയോഗിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ R15 V4, R15M എന്നിവയ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന മെറ്റാലിക് റെഡ്, ഡാര്‍ക്ക് നൈറ്റ്, റേസിംഗ് ബ്ലൂ, മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ്, WGP 60-ാം പതിപ്പ്, മെറ്റാലിക് ഗ്രേ എന്നിവയില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. പുതിയ നിറം സ്‌പോര്‍ട്ടി ആകര്‍ഷണത്തിലും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതുമായി വരുന്നു, R15 V4 ന്റെ നിരയില്‍ തീര്‍ച്ചയായും രസകരമായ ഒരു കൂട്ടിച്ചേര്‍ക്കലാണ് ഇതെന്ന് വേണം പറയാന്‍.

അതേസമയം മെക്കാനിക്കലായി, യമഹ MY2023 R15 V4 മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. ഇതിനര്‍ത്ഥം, ഔട്ട്ഗോയിംഗ് മോഡലില്‍ കാണപ്പെടുന്ന VVA (വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍) സാങ്കേതികവിദ്യയുള്ള 155 സിസി LCV4 SOHC എഞ്ചിന്‍ തന്നെയാകും ഇതിന് ഇപ്പോഴും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 18.4 bhp കരുത്തും 14.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ സാങ്കേതിക വിദ്യയും നിറഞ്ഞതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് VVA, ലിക്വിഡ്-കൂളിംഗ്, ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഒരു സ്ലിപ്പര്‍ ക്ലച്ച്, ഒരു ക്വിക്ക് ഷിഫ്റ്റര്‍ (ക്ലച്ച്ലെസ്സ് അപ്ഷിഫ്റ്റുകള്‍ക്ക് മാത്രം, ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് വേണ്ടിയല്ല) എന്നിവ ലഭിക്കുന്നു.

ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു. ഇന്ത്യയ്ക്കായി അഗ്രസീവ് ഗ്രേ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന, യമഹ R15 V4-ന്റെ വില ആരംഭിക്കുന്നത് 1.8 ലക്ഷം രൂപ മുതലാണ്. അതേസമയം ഉയര്‍ന്ന വേരിയന്റിന് 1.93 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ഉയരുകയും ചെയ്യുന്നു. 150 സിസി വിഭാഗത്തില്‍ പ്രീമിയം, ടെക്-സാവി ഫെയര്‍ഡ് സ്പോര്‍ട്സ് മെഷീനുകളില്‍ യഥാര്‍ത്ഥ എതിരാളികളില്ലാതെ, യമഹ R15 V4 ഒരു കുത്തക ആസ്വദിക്കുന്നു. 2022 നവംബറില്‍ ഇന്ത്യയില്‍ R15-ന്റെ 7,424 യൂണിറ്റുകള്‍ വില്‍ക്കാനും 1,036 R15-കള്‍ കയറ്റുമതി ചെയ്യാനും യമഹയ്ക്ക് കഴിഞ്ഞു. R15 V3 ഒഴികെയുള്ള യമഹ R15 V4 -ന്റെ ഏറ്റവും അടുത്ത എതിരാളി കെടിഎം RC 125 ആണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha updated r15 v4 with new colour options details in malayalam
Story first published: Saturday, January 21, 2023, 6:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X