എപ്രിലിയ 250സിസി ബൈക്ക് ഉടന്‍?

2011 മുതല്‍ എപ്രിലിയ ഇന്ത്യയില്‍ സാന്നിധ്യമാണ്. ചില ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്തായാലും 2011ലെ പ്രസ്തുത സംഭവത്തിനു ശേഷം എപ്രിലിയയെക്കുറിച്ച് കാര്യമായൊന്നും കേട്ടിരുന്നില്ല. ഇപ്പോള്‍ പുതിയൊരു വാര്‍ത്തയുമായി എപ്രിലിയ സൈബറുലകത്തില്‍ നിറയുന്നത് കാണുന്നു. 250 സെഗ്മെന്റിലേക്ക് ഒരു ബൈക്കുമായി എപ്രിലിയ വരും എന്നാണ് വാര്‍ത്ത.

ഊഹം എന്ന ലേബലിലാണ് ഈ വാര്‍ത്ത പരക്കുന്നത് എന്നതിനാല്‍ വായനക്കാര്‍ മുഴുവനായി അങ്ങ് സീരിയസ്സാക്കിക്കളയരുത് എന്നപേക്ഷിക്കട്ടെ ആദ്യം.

പൂനെയിലും ഗുഡ്ഗാവിലും എപ്രിലിയയ്ക്ക് ഡീലര്‍ഷിപ്പുകളുണ്ട്. ഇവ 2011ല്‍ തന്നെ തുറന്നവയാണ്.

250 സിസി സെഗ്മെന്റില്‍ എപ്രിലിയയ്ക്ക് നിരവധി വാഹനങ്ങളുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഈ സെഗ്മെന്റെ ഇതിനകം തന്നെ സജീവമായിട്ടുണ്ട്. കാവസാക്കി നിഞ്ജ 250ആര്‍, കെടിഎം ഡ്യുക്ക് 200, ഹ്യോസംഗ് ജിടി250ആര്‍, ഹോണ്ട സിബിആര്‍250ആര്‍ എന്നിവ കൂടാതെ ഡ്യൂക്കിന്റെ എന്‍ജിന്‍ സോഴ്‌സ് ചെയ്ത് ബജാജ് പുറത്തിറക്കുന്ന പള്‍സര്‍ 200 നേക്കഡുമുണ്ട്.

Aprilia

അപ്രിലിയയുടെ പ്രധാന മോഡലുകളിലൊന്നായ ആര്‍എസ്‌വി4 ഫാക്ടറി-യുടേതിന് സമാനമായ ഡിസൈനിലായിരിക്കും 250 സിസി വാഹനം വരിക എന്നെല്ലാം ഊഹിക്കുന്നുണ്ട് ചിലര്‍. ഇതിനൊന്നും വലിയ അടിസ്ഥാനം കാണാത്തതിനാല്‍ കൂടുതലൊന്നും പറയാന്‍ മെനക്കെടുന്നില്ല.

ടോണോ വി4ആര്‍, ഡോര്‍സോഡ്യൂറോ, മാനാ, ആര്‍എസ്‌വി4, ഷിവര്‍ എന്നീ വാഹനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നുണ്ട് എപ്രിലിയ ഇപ്പോള്‍. ഇവയെല്ലാം ഉയര്‍ന്ന സിസി ബൈക്കുകളായതിനാല്‍ ബ്രാന്‍ഡിന്റെ പേര് ഇപ്പോഴും ധാരളം ഇടങ്ങളിലേക്ക് എത്തിയിട്ടില്ല. 250 സിസി ബൈക്കുമായി കമ്പനി വിപണിയിലെത്തുകയാണെങ്കില്‍ അത് മികച്ചൊരു മത്സരത്തിന് വഴി വെക്കും.

Most Read Articles

Malayalam
English summary
Speculations spiraling around about the launch of the Aprilia's 250cc bike in India.
Story first published: Friday, August 23, 2013, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X