പൾസർ 200 'ഫെയേഡ്' പതിപ്പ് ടെസ്റ്റ് ചെയ്യുന്നു!

Posted By:

കെടിഎം ഡ്യൂക്ക് 390-യെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന പുതിയ 'ഫെയേഡ്' (faired) പള്‍സറിനെ കാത്തിരിക്കുമ്പോഴാണ് ബജാജിന്റെ അതിശയിപ്പിക്കുന്ന ഈ നീക്കം. 200 സിസി എന്‍ജിന്‍ പേറുന്ന ഒരു ഫെയേഡ് പള്‍സര്‍ ബൈക്കിനെ ഓട്ടോകാര്‍ ഇന്ത്യ ഓടിച്ചിട്ടു പിടിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

വാഹനത്തിന്റെ ചിത്രങ്ങളും ലഭ്യമായ വിവരങ്ങളുമാണ് ചുവടെ.

പൾസർ 200 എൻഎസ് ആണ് ചിത്രത്തില്‍

പൾസർ 200 എൻഎസ് ആണ് ചിത്രത്തില്‍

200 സിസി എന്‍ജിനാണ് വാഹനത്തിനുള്ളതെന്നാണ് ഊഹിക്കപ്പെടുന്നത്. പൂര്‍ണമായ എയ്‌റോഡൈനമിക് ഫെയറിംഗ് ഘടിപ്പിച്ച നിലയില്‍ ഒരു നാഷണല്‍ ഹൈവേയില്‍ വെച്ചാണ് വണ്ടിയെ പിടികൂടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്പ്ലിറ്റ് സീറ്റ് ഘടിപ്പിച്ച ടെയ്ല്‍, വലിപ്പമേറിയ ഇന്ധനടാങ്ക്, സ്‌പോര്‍ട്‌സ് ബൈക്ക് ശൈലിയിലുള്ള വൈസറുകള്‍ തുടങ്ങിയവ ചിത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.

Bajaj Pulsar 200 Faired Sports Bike Spotted

പിന്നിലെ മോണോഷോക്ക്‌സ്, സിംഗിള്‍ ബ്രേക് ഡിസ്‌ക് എന്നിവയും പുറമേക്ക് കാണാവുന്ന നിലയിലാണുള്ളത്.

Bajaj Pulsar 200 Faired Sports Bike Spotted

പള്‍സര്‍ 200 നേക്കഡ് സ്‌പോര്‍ടില്‍ ഉപയോഗിക്കുന്ന കെടിഎം എന്‍ജിന്‍ തന്നെയാണിതെന്നാണ് കരുതേണ്ടത്. ട്യൂണിംഗ് മാറ്റം തീര്‍ച്ചയായും ഉണ്ടായിരിക്കും.

Bajaj Pulsar 200 Faired Sports Bike Spotted

യമഹ ആര്‍15ന് ഒരു തരക്കേടില്ലാത്ത എതിരാളിയായി മാറാന്‍ പുതിയ ഫെയേഡ് പള്‍സറിന് സാധിക്കും എന്നുതന്നെ കരുതണം.

English summary
Yes, a fully faired sports bike model of the Pulsar was expected, but it was supposed to be based on the KTM Duke 390.
Story first published: Monday, October 28, 2013, 18:11 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark